Category: NEWS

‘ടേം വ്യവസ്ഥ അംഗീകരിക്കില്ല, അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണം’; മാണി സി കാപ്പൻ

കൊച്ചി: യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭയിൽ ടേം വ്യവസ്ഥയില്‍ മന്ത്രിസ്ഥാനം നൽകിയതിൽ നിലപാട് കടുപ്പിച്ച് പാലാ നിയുക്ത എംഎൽഎ മാണി സി കാപ്പന്‍. അഞ്ച് വര്‍ഷം തന്നെ മന്ത്രി സ്ഥാനം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് മാണി സി കാപ്പന്‍. ‘വി ഡി സതീശന്‍ ഇക്കാര്യം പാലായില്‍ എത്തി പ്രസംഗിച്ചിരുന്നു. അങ്ങോട്ടുപോകുന്ന കാറില്‍ ആയിരിക്കില്ല കാപ്പന്‍ തിരികെ വരിക. കൊടിവെച്ച കാറിലായിരിക്കും മടങ്ങുകയെന്നാണ് പറഞ്ഞത്. രമേശ് ചെന്നിത്തലയും സമാനമായി കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചിരുന്നു. പറഞ്ഞ വാക്ക് പാലിക്കണം’, എന്നും മാണി സി […]
Read more

ഫഹദ് ഫാസിലും ശിവദയും ഒന്നിക്കുന്ന സി. പ്രേം കുമാറിന്റെ പുതിയ ചിത്രം പ്രൊഡക്ഷൻ നമ്പർ 32 പ്രഖ്യാപിച്ചു

‘96’, ‘മെയ്യഴഗൻ’ എന്നീ ഹൃദയസ്പർശിയായ ചിത്രങ്ങൾക്കു ശേഷം സംവിധായകൻ സി. പ്രേം കുമാർ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഫഹദ് ഫാസിലും ശിവദയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു. താൽക്കാലികമായി ‘പ്രൊഡക്ഷൻ നമ്പർ 32’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങുകൾ കഴിഞ്ഞ ദിവസം ചെന്നൈയിൽ നടന്നു. ത്രില്ലർ ജോണറിലാണ് ഒരുങ്ങുന്നത് എന്ന് സംവിധായകൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സി. പ്രേം കുമാറിന്റെ സ്ഥിരം സഹപ്രവർത്തകനായ ഹിറ്റ് മേക്കർ ഗോവിന്ദ് വസന്ത വീണ്ടും സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഇഷാരി […]
Read more

യുഡിഎഫ് മന്ത്രിമാർക്കും പുതിയ വാഹനങ്ങളുണ്ടാകില്ല

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് മാത്രമല്ല, പുതിയതായി അധികാരമേൽക്കുന്ന യുഡിഎഫ് മന്ത്രിമാർക്ക് ആദ്യഘട്ടത്തിൽ പുതിയ വാഹനങ്ങളുണ്ടാകില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഉപയോഗിച്ച 25 ഇന്നോവ കാറുകളാണ് പുതിയ മന്ത്രിമാർക്ക് ടൂറിസം വകുപ്പ് നൽകുക. സർക്കാരിന്റെ വിവിഐപി ഗസ്റ്റുകൾക്കുള്ള 21 വാഹനങ്ങളും സത്യപ്രതിജ്ഞക്ക് മുമ്പ് തയ്യാറായിട്ടുണ്ട്. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരുപയോഗിച്ച 25 കാറുകൾക്ക് പുറമെ ഹൈക്കോടതി ജഡ്ജിമാർ അടക്കം ഉപയോഗിച്ചിരുന്ന 21 വാഹനങ്ങളും ടൂറിസം വകുപ്പ് ഇതിനോടകം അറ്റകുറ്റപ്പണികൾ നടത്തി തയ്യാറാക്കി വെച്ചിട്ടുണ്ട്. സത്യപ്രതിജ്ഞ ചടങ്ങിനെത്തുന്ന സർക്കാരിന്റെ വിവിഐപി അതിഥികൾക്കടക്കം […]
Read more

പിണറായിയെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായി; പാലക്കാട് ജില്ലാ കമ്മിറ്റിയിലും പിണറായിക്ക് വിമർശനം

പാലക്കാട്: പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. പാർട്ടിയിൽ പിണറായി വിജയൻ മാത്രം എന്ന രീതിയാണ് നിലവിലുള്ളതെന്നും ഈ ഏകാധിപത്യ പ്രവണതയാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായതെന്നും നേതാക്കൾ കുറ്റപ്പെടുത്തി. സിപിഎമ്മിലെയും എൽഡിഎഫിലെയും ജനകീയ നേതാക്കളെ പൂർണ്ണമായി അവഗണിച്ചു. പിണറായി വിജയനെ മാത്രം ഉയർത്തിക്കാട്ടിയത് വലിയ പിഴവായെന്നും യോഗം വിലയിരുത്തി. മുതിർന്ന നേതാവ് എ കെ ബാലന്റെ സമീപകാല പ്രസ്താവനകൾക്കെതിരെയും യോഗത്തിൽ അമർഷമുയർന്നു. എ കെ ബാലനും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി […]
Read more

ഒമാനിൽ തൊഴിൽ കരാറുകൾക്ക് അറബി ഭാഷ നിർബന്ധമാക്കി

മസ്‌കത്ത്: ഒമാനിലെ തൊഴിൽ മേഖല കൂടുതൽ സുതാര്യമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ തൊഴിൽ കരാറുകൾ നിർബന്ധമായും രേഖാമൂലവും അറബി ഭാഷയിലുള്ളതുമായിരിക്കണമെന്ന് തൊഴിൽ മന്ത്രാലയം കർശന നിർദേശം നൽകി. പുതിയ തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 33 കൃത്യമായി പാലിക്കണമെന്ന് വ്യക്തമാക്കിയ അധികൃതർ, നിയമലംഘനം നടത്തുന്ന തൊഴിലുടമകൾക്കും തൊഴിലാളികൾക്കും എതിരെ മുന്നറിയിപ്പും നൽകി. ഇരുപക്ഷവും ഒപ്പുവെച്ച കരാറിന്റെ ഒറിജിനൽ പകർപ്പുകൾ തൊഴിലുടമയും തൊഴിലാളിയും നിർബന്ധമായും സൂക്ഷിക്കേണ്ടതുണ്ട്. അറബിക്ക് പുറമെ ഇംഗ്ലീഷോ മലയാളമോ ഉൾപ്പെടെയുള്ള മറ്റ് ഭാഷകളിലും കരാറുകൾ തയ്യാറാക്കാൻ അനുവാദമുണ്ടെങ്കിലും, മന്ത്രാലയം […]
Read more

തീർഥാടകർക്കായി 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം

ജിദ്ദ: മസ്ജിദുൽ ഹറം, പ്രവാചക പള്ളികളുടെയും അനുബന്ധ റൂട്ടുകളുടെയും പുതിയ 3D മാപ്പ് അവതരിപ്പിച്ച് ഇരുഹറം കാര്യാലയം. ഇരുഹറമുകളിലുമെത്തുന്ന തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെ ഭാ​ഗമായാണ് ഈ നീക്കം. തീർഥാടകർ പോകേണ്ട സ്ഥലങ്ങളും റൂട്ടുകളും വളരെ വേഗത്തിൽ ഇനി കണ്ടെത്താൻ കഴിയുമെന്നതാണ് ഇതിന്റെ സവിശേഷത. പുണ്യസ്ഥലങ്ങളെയും മസ്ജിദുൽ ഹറമിലേക്കുള്ള പ്രധാന പാതകളെയും, ചുറ്റുമുള്ള ഹോട്ടലുകളെയും മറ്റ് സ്ഥാപനങ്ങളെയും സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ മാപ്പ് നൽകും. ഇതുവഴി സന്ദർശക അനുഭവം വർധിപ്പിക്കാനും തിരക്കേറിയ സമയങ്ങളിൽ ​ഗതാ​ഗത […]
Read more

ഭാവിയിൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കും; നിയുക്ത എംഎൽഎ ജി സുധാകരൻ

ആലപ്പുഴ: ഭാവിയിൽ ബിജെപി കേരളത്തിൽ അധികാരത്തിൽ എത്തിയേക്കുമെന്ന് അമ്പലപ്പുഴ നിയുക്ത എംഎൽഎ ജി സുധാകരൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്ന് സീറ്റായി ബിജെപി ഉയർത്തിയത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മുസ്ലിം ലീഗിനെ വിമർശിച്ച എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. വെള്ളാപ്പള്ളി നടേശൻ ആദ്യം മുതലേ മുസ്ലിം വിരുദ്ധത പറയുന്ന ആളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ വരെ കേരളത്തിൽ എൽഡിഎഫ് അധികാരത്തിൽ വരുമെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. അദ്ദേഹം നാളെ എന്ത്‌പറയും […]
Read more

ദുബായ് പാർക്കുകളിലും ബീച്ചുകളിലും ഇനി ഭക്ഷണം

ദുബായ് : എമിറേറ്റിലെ ബീച്ചുകളിലും പാർക്കുകളിലും ഭക്ഷണവും മറ്റു വസ്തുക്കളും ഡെലിവറി ചെയ്യാൻ ഡ്രോണുകളെത്തുന്നു. കീറ്റ ഡ്രോണും ദുബായ് മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പുതിയ ഡെലിവറി സേവനത്തിനായി പ്രവർത്തിക്കുന്നത്. നൂതന സാങ്കേതികവിദ്യകൾ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുകയും മികച്ച അനുഭവങ്ങൾ ലഭ്യമാക്കുകയുമാണ് ലക്ഷ്യം. പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഈ വർഷം അവസാനത്തോടെ തിരഞ്ഞെടുത്ത പാർക്കുകളിലും ബീച്ചുകളിലും പരീക്ഷണാടിസ്ഥാനത്തിൽ സേവനങ്ങൾ നൽകിത്തുടങ്ങും. ഭാവിയിൽ നഗരത്തിലുടനീളം സേവനങ്ങൾ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പൊതുസൗകര്യങ്ങൾക്കുള്ളിൽ ഡ്രോണുകളുടെ ഡെലിവറി റൂട്ടുകൾ വികസിപ്പിക്കും. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയും […]
Read more

ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് മുഖാമുഖം

ഡൽഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷകളുമായി ഡൽഹി ക്യാപിറ്റൽസും രാജസ്ഥാൻ റോയൽസും ഇന്ന് നേർക്കുനേർ വരും. രാത്രി 7.30ന് ഡൽഹി അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ന് ജയിച്ചാല്‍ ഏറ്റവുമധികം ഗുണം ചെയ്യുക റോയല്‍സിനാണ്. വന്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഡല്‍ഹി ക്യാപിറ്റല്‍സിന് ഗുണം ചെയ്യില്ല. ഐപിഎല്‍ 2026-ല്‍ നിലനിൽപ്പിന്‍റെ പോരാട്ടമാണ് ഇന്ന് രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍. 10 പോയിന്‍റുള്ള ഡൽഹിക്കും 12 പോയിന്‍റുള്ള രാജസ്ഥാനും പ്ലേ ഓഫ് പ്രതീക്ഷകള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇന്ന് ജയിക്കുവർക്ക് […]
Read more

മണിപ്പൂരിൽ പ്രതിഷേധം; തെരുവിലിറങ്ങി നാഗാ, കുക്കി-സോ വിഭാഗങ്ങൾ

ഗുവാഹത്തി: മണിപ്പൂരിലെ കാങ്‌പോക്‌പി ജില്ലയിലുണ്ടായ അക്രമങ്ങളിൽ നീതി തേടി നാഗാ, കുക്കി-സോ വിഭാഗങ്ങൾ തെരുവിലിറങ്ങി. കുക്കി വിഭാഗത്തിന്റെ കസ്റ്റഡിയിലുള്ള ആറ് നാഗാ വംശജരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നാഗാ സംഘടനകൾ കാങ്‌ലാതോങ്‌ബിയിൽ വൻ പ്രതിഷേധം നടത്തി. തങ്ങളുടെ വിഭാഗത്തിൽപ്പെട്ട 14 പേരെ വിട്ടയക്കണമെന്ന് കുക്കി-സോ സംഘടനകളും ആവശ്യപ്പെടുന്നു. മെയ് 13-ന് കാങ്‌പോക്‌പിയിൽ മൂന്ന് ക്രൈസ്തവ സഭാനേതാക്കൾ കൊല്ലപ്പെട്ടതും നോനി ജില്ലയിൽ ഒരു നാഗാ വംശജൻ കൊല്ലപ്പെട്ടതുമാണ് പുതിയ പ്രതിഷേധങ്ങൾക്ക് കാരണമായത്. നേരത്തെ ഇരുവിഭാഗങ്ങളും 28 പേരെ വിട്ടയച്ചിരുന്നു. […]
Read more

Recent News