Category: NEWS

കറുപ്പ് നേടിയ കളക്ഷൻ ഞെട്ടിക്കുന്നത്

ചെന്നൈ : സൂര്യ നായകനായി വന്ന പുതിയ ചിത്രമാണ് കറുപ്പ്. ആര്‍ ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കറുപ്പ് ഒരു മാസ് കൊമേഴ്സ്യല്‍ എന്റര്ടെയ്‍നര് ആയിരിക്കും. ചിത്രത്തിന്റെ സാറ്റലൈറ്റ്, ഒടിടി റൈറ്റ്സുകള്‍ വിറ്റുപോയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നെറ്റ്ഫ്ലിക്സിനാണ് കറുപ്പിന്റെ ഒടിടി റൈറ്റ്‍സ്. സീ തമിഴിനാണ് സാറ്റലൈറ്റ് റൈറ്റ്സ്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. സമീപകാലത്ത് തിയറ്ററില്‍ സിനിമകള്‍ പരാജയപ്പെട്ടതിനാല്‍ താരത്തിന് കറുപ്പിന്റെ വിജയം അനിവാര്യമാണ്. കറുപ്പ് സൂര്യക്ക് ആശ്വാസം നല്‍കുന്നുവെന്നാണ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. […]
Read more

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറാകും; ഷാനിമോള്‍ ഉസ്മാന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ആകും

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കര്‍ ആകും. ഷാനിമോള്‍ ഉസ്മാന്‍ ആകും ഡെപ്യൂട്ടി സ്പീക്കര്‍. ഇരുവരും മന്ത്രിസഭയിലേക്ക് ഇല്ലെന്നാണ് വിവരം. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ചീഫ് വിപ്പ് പദവിയാകും നല്‍കുക. മന്ത്രിസഭയില്‍ ഉണ്ടാകണമെന്ന ആഗ്രഹം തിരുവഞ്ചൂര്‍ പ്രകടിപ്പിച്ചെങ്കിലും പരിചയസമ്പന്നതയുള്ള മികവ് തെളിയിച്ച നിയമസഭാ ചട്ടങ്ങളെക്കുറിച്ച് ധാരണയുള്ളയാളെന്ന നിലയിലാണ് തിരുവഞ്ചൂരിനെ സ്പീക്കര്‍ പദവിയിലേക്ക് പരിഗണിച്ചത്. ആലപ്പുഴയില്‍ നിന്നും രമേശ് ചെന്നിത്തലയ്ക്കും എം ലിജുവിനും പുറമെ മന്ത്രിസ്ഥാനത്തേക്ക് എത്തിയേക്കുമെന്ന് കേട്ട പേരായിരുന്നു ഷാനിമോളുടേത്. […]
Read more

പി കെ ബഷീറിനായി സമ്മര്‍ദ്ദം; കെ എം ഷാജി പുറത്തേക്കെന്ന് സൂചന

മലപ്പുറം: യുഡിഎഫ് മന്ത്രിസഭയിലേക്ക് മുസ്ലിം ലീഗില്‍ നിന്നും പി കെ ബഷീര്‍ തന്നെയെത്തുമെന്ന് സൂചന. കെ എം ഷാജിയെ വെട്ടി ബഷീറിനെ പരിഗണിക്കുമെന്നാണ് വിവരം. തന്നെ ഒഴിവാക്കാനുള്ള നീക്കത്തില്‍ ബഷീര്‍ അതൃപ്തി അറിയിച്ചിരുന്നു. എന്നാല്‍ മന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കെ എം ഷാജിയും. ബഷീറിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവുകയാണ്. ‘ഇനിയൊരു അവസരം കിട്ടാൻ സാധ്യതയില്ലാത്ത പികെബിയോട് പാർട്ടി നീതി കാണിക്കണം’, ‘സീതി ഹാജിയോട് ചെയ്ത അനീതി ബഷീറിനോട് കാണിക്കരുത്’, എന്നാണ് ആവശ്യം. ‘വയനാട് […]
Read more

ശൈലജ ജയിക്കരുതെന്ന് നിർബന്ധം

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാകമ്മിറ്റിയിലും പിണറായി വിജയനെതിരെ അതിരൂക്ഷ വിമർശനം. പിണറായിയുടെ ശൈലി തോൽവിക്ക് കാരണമായെന്നും ഇങ്ങനെ പോയാൽ കേരളം ബംഗാൾ ആകുമെന്നും അംഗങ്ങൾ തുറന്നടിച്ചു. പിണറായിയുടെ പ്രായപരിധിയിലും ചോദ്യങ്ങൾ ഉയർന്നു. പിണറായിക്ക് എന്താ പ്രായ പരിധി ഇല്ലേ എന്നാണ് ചില അംഗങ്ങൾ ചോദിച്ചത്. പാർട്ടി ജയിച്ചാലും കെകെ ശൈലജ ജയിക്കരുതെന്ന് ചിലർ നിർബന്ധം കാട്ടിയെന്നും, തളിപ്പറമ്പിൽ പികെ ശ്യാമളയെ മത്സരിപ്പിച്ചത്നേതൃത്വത്തിന്റെ പിഴവാണെന്നും ജില്ലാ കമ്മറ്റിയിൽ വിമർശനം ഉന്നയിച്ചു. അതേസമയം സിപിഐ ആലപ്പുഴ ജില്ലാ കൗൺസിൽ യോഗത്തിൽ […]
Read more

മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ ആരൊക്കെ ഉണ്ടാകും എന്നതിൽ അന്തിമ തീരുമാനം ഇന്ന്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ പത്രസമ്മേളനം വിളിച്ചാണ് പേരുകൾ പ്രഖ്യാപിക്കുന്നത് . മന്ത്രിമാരുടെ വകുപ്പുകളും ഇന്നറിയാം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പായി. മന്ത്രിമാരുടെ പട്ടിക ഗവർണർക്ക് ഇന്ന് കൈമാറും. സ്പീക്കർ സ്ഥാനത്തേക്ക് 3 പേരാണ് പരി​ഗണനയിലുളളത്. എൻ ശക്തൻ, റോജി എം ജോൺ, വിടി ബൽറാം എന്നിവർ പരി​ഗണനയിലുണ്ട്. സണ്ണി ജോസഫിന് റവന്യൂ വകുപ്പ് ലഭിക്കാനാണ് സാധ്യത. കെ മുരളീധരന് ആരോ​ഗ്യവകുപ്പും എപി […]
Read more

മാണി സി കാപ്പൻ അതൃപ്‌തിയിൽ

തിരുവനന്തപുരം: കേരളത്തിൽ ഐക്യ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭാ രൂപീകരണത്തിനായുള്ള അണിയറ നീക്കങ്ങൾ സജീവമായിരിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം ലഭിച്ച വിഡി സതീശൻ ധനകാര്യ വകുപ്പും കൈകാര്യം ചെയ്തേക്കും. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പായി. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിൽ ആശങ്കയില്ല. വിഡി സതീശനും രമേശ് ചെന്നിത്തലയും ആവശ്യമുള്ള വകുപ്പുകൾ ചോദിച്ചുവാങ്ങി. 10 വർഷത്തിന് ശേഷം അധികാരത്തിൽ എത്തുന്ന യുഡിഎഫ് മന്ത്രിസഭയിൽ ലീഗിന് 5 മന്ത്രിമാർ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ ഇപ്പോൾ ഘടക കക്ഷികൾക്ക് […]
Read more

പുതിയ നീക്കവുമായി വിജയ്; പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തുമെന്ന് സൂചന

ചെന്നൈ: തമിഴ്നാടിന്‍റെ വികസനത്തിന് കേന്ദ്ര സർക്കാരുമായുള്ള നേരിട്ടുള്ള ചർച്ചകൾക്ക് തുടക്കമിടാൻ മുഖ്യമന്ത്രി വിജയ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര മന്ത്രിമാരെയും നേരിൽ കാണാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ് തീരുമാനിച്ചതായി സൂചന. ഇതിനായി ഈ മാസം അവസാനം വിജയ് രാജ്യ തലസ്ഥാനത്തെത്തുമെന്നാണ് വിവരം. പ്രധാനമന്ത്രിയെ അടക്കം നേരിൽ കണ്ട് സംസ്ഥാനത്തിന്‍റെ വികസനത്തിനായുള്ള കേന്ദ്ര സഹായം അഭ്യർഥിക്കുമെന്നാണ് അദ്ദേഹത്തോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം നീറ്റ് ചോദ്യ പേപ്പർ ചോർച്ച, ഇന്ധന വില വർധനവ് തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്ര സർക്കാരിനെ കഴിഞ്ഞ […]
Read more

സംസ്ഥാന പോലീസ് സേനയിൽ വൻ അഴിച്ചുപണി; സ്റ്റേഷൻ ഭരണം ഇനി എസ്ഐമാർക്ക്

തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയിൽ വൻ അഴിച്ചുപണിയുമായി പുതിയ സർക്കാർ. സ്റ്റേഷനുകളുടെ എസ്എച്ച് ഒ സംവിധാനം പൊളിച്ച് സ്റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. സർക്കിൾ ഭരണം കൊണ്ടുവരാനാണ് തീരുമാനം. എന്നാൽ, പ്രതിവർഷം 3000 എഫ്ഐആ‍ർ ഉള്ള സ്റ്റേഷനിൽമാത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെടർ ആയി തുടരും. ബി, സി ക്ലാസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒ സംവിധാനം മാറി സ്‌റ്റേഷൻ ഭരണം എസ്ഐമാർക്ക് നൽകും. ഇത് സംബന്ധിച്ച പദ്ധതി റിപ്പോർട്ട് സംസ്ഥാന ഡിജിപി റാവാഡ ചന്ദ്രശേഖർ തയ്യാറാക്കിയതായാണ് വിവരം. ഡിജിപി […]
Read more

‘പാർട്ടിയാണ് വലുത്, പാർട്ടിയെ വിഷമത്തിൽ ആക്കില്ല’; കെ സി വേണുഗോപാൽ

തിരുവനന്തപുരം: പാർട്ടിയെ വിഷമത്തിൽ ആക്കില്ലെന്നും പാര്‍ട്ടിയാണ് തനിക്ക് വലുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കസേരക്ക് വേണ്ടി പഠിച്ചത് മാറ്റാന്‍ തയാറല്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. കഴിഞ്ഞ പത്ത് കൊല്ലമായിട്ടുള്ള പ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അറുതി വരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലുണ്ടായത്. ആ ഫലം ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് എന്നോടുള്ള സ്‌നേഹം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമാണ്. നമ്മളെ എവിടെയെങ്കിലും എത്തിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം […]
Read more

പുതിയ കാറുകള്‍ വാങ്ങില്ല; യുഡിഎഫ് മന്ത്രിമാര്‍ക്ക് പഴയ കാര്‍

തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാരില്‍ മന്ത്രിമാര്‍ക്ക് പുതിയ കാറില്ല. വി എന്‍ വാസവന്‍ ഉപയോഗിച്ച കാര്‍ ആകും മുഖ്യമന്ത്രി ഉപയോഗിക്കുക. മറ്റു മന്ത്രിമാരും പഴയ കാർ ഉപയോഗിക്കും. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിര്‍ദേശിച്ചതിന് പിന്നാലെ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കില്ലെന്ന തീരുമാനം കൂടി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ കൈക്കൊണ്ടിരുന്നു. ചിലവ് ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല, മന്ത്രി മന്ദിരങ്ങളിലും […]
Read more

Recent News