തിരുവനന്തപുരം: പാർട്ടിയെ വിഷമത്തിൽ ആക്കില്ലെന്നും പാര്‍ട്ടിയാണ് തനിക്ക് വലുതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കസേരക്ക് വേണ്ടി പഠിച്ചത് മാറ്റാന്‍ തയാറല്ലെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. കഴിഞ്ഞ പത്ത് കൊല്ലമായിട്ടുള്ള പ്രവര്‍ത്തകരുടെ കഷ്ടപ്പാടുകള്‍ക്കും വേദനകള്‍ക്കും അറുതി വരുന്ന തിരഞ്ഞെടുപ്പ് ഫലമാണ് കേരളത്തിലുണ്ടായത്. ആ ഫലം ജനങ്ങള്‍ക്ക് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവര്‍ത്തകര്‍ക്ക് എന്നോടുള്ള സ്നേഹം എന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമാണ്. നമ്മളെ എവിടെയെങ്കിലും എത്തിച്ചിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടിയാണ്. ആ പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനം നടത്തുക എന്നതാണ് ഞാൻ പഠിച്ച പാഠം. ആ പാഠം തെറ്റിക്കില്ല. ഇപ്പോള്‍ ചെയ്യുന്ന സമവായശ്രമങ്ങളെല്ലാം എന്റെ ഉത്തരവാദിത്തമാണ്. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുക്കുക എന്ന് പറഞ്ഞാല്‍ അത് തന്റെയും തീരുമാനം ആണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ സ്ഥാനങ്ങള്‍ക്കും കസേരകള്‍ക്കും വേണ്ടി മാത്രം നില്ക്കുന്ന ഒരു മനസല്ല എന്ന് ഞാൻ പലപ്പോഴും പറഞ്ഞിട്ടുണ്ട്. അവസരങ്ങള്‍ പാര്‍ട്ടി തന്നിട്ടുണ്ട്. ആ അവസരങ്ങള്‍ ഉപയോഗിക്കാന്‍ പരിശ്രമിച്ചിട്ടുണ്ട്, ഇന്ന കസേരയില്‍ ഇത്രനാള്‍ ഇരിക്കണമെന്ന മോഹമൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
