Category: NEWS

നേതാക്കളെ ഒറ്റയ്ക്കൊറ്റയ്ക്ക് കാണാൻ ഖാർഗെ

ഡൽഹി: കേരളത്തിലെ അടുത്ത മുഖ്യമന്ത്രി ആരെന്നതിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇന്നത്തെ യോഗം കഴിയട്ടെ. സമവായത്തിലെത്തുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം എഐസിസി നടത്തും. പരസ്യ പ്രതിഷേധം പാടില്ലെന്ന് ഹൈക്കമാൻഡ് നിർദേശിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. ഇന്ന് മല്ലികാർജുൻ ഖാർഗെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ആദ്യ ഘട്ട ചർച്ചയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്നില്ല. വി ഡി സതീശന്‍റെയും രമേശ് ചെന്നിത്തലയുടെയും കെ സി വേണുഗോപാലിന്‍റെയും മനസ്സറിയും. കെപിസിസി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി […]
Read more

വിജയ്‍ക്കായി വീണ്ടും സുപ്രീം കോടതിയിൽ ഹർജി

ഡൽഹി: വിജയ്ക്കായി സുപ്രീം കോടതിയിൽ വീണ്ടും ഹർജി. ​ഗവർണറുടെ നടപ‌ടി ചോദ്യം ചെയ്താണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ രാമസുബ്രഹ്മണി ആണ് ഹർജി നൽകിയത്. നിയമസഭയ്ക്ക് പുറത്ത് ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടനാകില്ലെന്നും ഗവർണറുടെ നടപടി ഭരണഘടനാവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അതേ സമയം, തമിഴ്നാട്ടിൽ വിജയ് യുടെ സത്യപ്രതിജ്ഞയിൽ സസ്പെൻസ് നീളുകയാണ്. ടിവികെയെ മന്ത്രിസഭ രൂപീകരിക്കാൻ ഇതുവരെയും ഗവർണർ ക്ഷണിച്ചിട്ടില്ല. മണിക്കൂറുകൾ നീണ്ട വിലപേശലിനൊടുവിൽ, ടിവികെയ്‌ക്ക് പിന്തുണ നൽകുമെന്ന് വിസികെ അനൗദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. 2 എംഎൽഎമാരുടെ പിന്തുണക്കത്ത് […]
Read more

വിഡി സതീശന്റെ പുസ്തകം പുറത്തിറക്കി, ഔദ്യോഗിക പ്രകാശനം പിന്നീട്

തിരുവനന്തപുരം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ ബൈബിള്‍ പ്രഭാഷണ പുസ്തകവുമായി വി ഡി സതീശന്‍. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പുസ്തകം ഡി സി ബുക്‌സ് പുറത്തിറക്കി. ഔദ്യോഗിക പ്രകാശനം പിന്നീട് നടക്കും. ബൈബിള്‍ സുവിശേഷ പ്രഭാഷണങ്ങളുടെ സമാഹാരം എന്നാണ് കവര്‍പേജില്‍ എഴുതിയിട്ടുള്ളത്. ദൈവത്തെ അന്വേഷിക്കുന്ന പുസ്തകമാണിതെന്ന് അവതാരികയില്‍ ഡോ. സിറിയക് തോമസ് കുറിച്ചിരിക്കുന്നു. വളര്‍ന്നതും പഠിച്ചതുമെല്ലാം ക്രിസ്ത്യന്‍ ചുറ്റുപാടിലായതു കൊണ്ട്, ക്രിസ്തുവിനെക്കുറിച്ച് അറിയാനും വായിക്കാനും കൂടുതല്‍സമയം കണ്ടെത്തുക പതിവായിരുന്നെന്ന് ‘എന്തുകൊണ്ട് ഈ പുസ്തകം’ എന്ന ആമുഖക്കുറിപ്പില്‍ സതീശന്‍ […]
Read more

ചിക്കൻ ഉത്പന്നങ്ങൾക്കായി പ്രീമിയം ഫുഡ് മാർക്ക്

അബുദാബി : പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന ശീതീകരിച്ച ചിക്കൻ ഉത്പന്നങ്ങൾക്കായി പ്രീമിയം ഫുഡ് മാർക്ക് പുറത്തിറക്കി അബുദാബി. അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയുമായി സഹകരിച്ച് അബുദാബി ക്വാളിറ്റി ആൻഡ് കൺഫോമിറ്റി കൗൺസിലാണ് പ്രാദേശിക ഉത്പന്നങ്ങൾക്കായുള്ള മേളയായ മെയ്ക്ക് ഇറ്റ് ഇൻ ദ എമിറേറ്റ്‌സ് 2026-ൽ വെച്ച് പ്രീമിയം ഫുഡ് മാർക്ക് അവതരിപ്പിച്ചത്. ദേശീയഭക്ഷ്യവ്യവസായങ്ങളുടെ മത്സരശേഷി ശക്തിപ്പെടുത്തുന്നതിനൊപ്പം കോഴി ഉത്പന്നങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അബുദാബിയുടെ ഹെൽത്തി ലിവിങ് സ്ട്രാറ്റജിയുടെ കീഴിലാണ് ഈ […]
Read more

മുഖ്യമന്ത്രി തർക്കം തെരുവിലേക്ക് നീളുന്നത് അപകടം; കോൺഗ്രസ് നേതൃത്വത്തിന് കെ സി ജോസഫിന്റെ മുന്നറിയിപ്പ്

കോട്ടയം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ തെരുവിലേക്ക് പട‍ർന്നതിൽ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ സി ജോസഫ്. മുഖ്യമന്ത്രി ചർച്ച തെരുവിലേക്ക് കൊണ്ടുപോകുന്നത് അത്യന്തം അപകടകരമാണെന്നും പാർട്ടിക്കും മുന്നണിക്കും ഇത് ദോഷം ചെയ്യുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അധികാര വടംവലിയിൽ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നത് നല്ലതല്ലെന്നും മലർന്ന് കിടന്ന് തുപ്പിയാൽ സ്വന്തം മുഖത്ത് തന്നെ വീഴുമെന്നും കെ സി ജോസഫ് ഓർമ്മിപ്പിച്ചു. തർക്കങ്ങൾ ഇത്തരത്തിൽ പരസ്യമാക്കുന്നത് ഭരണത്തിന്റെ തുടക്കത്തിൽ തന്നെ തിരിച്ചടിയുണ്ടാക്കുമെന്നും അച്ചടക്കം പാലിക്കണമെന്നും അദ്ദേഹം […]
Read more

വാഹന നമ്പർപ്ലേറ്റിന് ഫുജൈറയിൽ സ്മാർട്ട് യന്ത്രം

ഫുജൈറ : വാഹനനമ്പർ പ്ലേറ്റുകൾ പ്രിന്റ് ചെയ്യാൻ മിഡിലീസ്റ്റിലെ ആദ്യത്തെ സ്മാർട്ട് യന്ത്രം പുറത്തിറക്കി ഫുജൈറ പോലീസ്. വേഗത, കൃത്യത, ഉപയോക്തൃ അനുഭവം എന്നിവ മെച്ചപ്പെടുത്തുന്നതിനായി പ്രത്യേകമായി രൂപകൽപ്പന ചെയ്തിരിക്കുന്ന യന്ത്രത്തിലൂടെ വെറും മൂന്നു മിനിറ്റിനുള്ളിൽ വാഹന നമ്പർ പ്ലേറ്റുകൾ പ്രിന്റ് ചെയ്യാൻ കഴിയും. ഡിജിറ്റലായാണ് നമ്പർ പ്ലേറ്റിന് അപേക്ഷിക്കേണ്ടത്. യന്ത്രത്തിൽ ഉപയോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുക്കാനും ക്യു.ആർ. കോഡ് സ്കാൻ ചെയ്യാനും ഫേഷ്യൽ ഇമേജിങ് സാങ്കേതികവിദ്യയിലൂടെ ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കാനും കഴിയും. ചെറുതും നീളമുള്ളതുമായ […]
Read more

അൻവറിന്റെ പരാജയത്തിൽ പരിശോധനയുമായി കോൺഗ്രസ്

കോഴിക്കോട്: ആറുമാസം മുൻപ് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ പ്രകടനം നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ആവർത്തിക്കാൻ കഴിയാതെപോയത് ബേപ്പൂരിൽ പി.വി. അൻവറിന് തിരിച്ചടിയായി. അൻവറിന്റെ പരാജയത്തെക്കുറിച്ച് കോൺഗ്രസ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഫറോക്ക് നഗരസഭയിൽ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ 3500 വോട്ടിന്റെ ലീഡാണ് യു.ഡി.എഫിന് ലഭിച്ചത്. എന്നാൽ, നിയമസഭാ തിരഞ്ഞെടുപ്പിൽ അത് 2804 ആയി കുറഞ്ഞു. 23 വാർഡുകൾ ജയിച്ച രാമനാട്ടുകരയിൽ 145 വോട്ടിന്റെ ലീഡേ യു.ഡി.എഫിന് നിയമസഭാ തിരഞ്ഞെടുപ്പിൽ കിട്ടിയുള്ളൂ. ഇവിടെ രണ്ടായിരം വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിച്ചിരുന്നു. കോർപ്പറേഷന്റെ ചെറുവണ്ണൂർ […]
Read more

മോദിയുടെ കണ്ണിലെ കരടാണ് കെ.സി

തിരുവനന്തപുരം: മുഖ്യമന്ത്രി ചർച്ചയുടെ പേരിൽ ഉമ്മൻചാണ്ടിയേപ്പോലുള്ള സമുന്നതരായ നേതാക്കളെ തെരുവിൽ അലക്കുന്നതിനിന്ന് എല്ലാവരും വിട്ടുനിൽക്കണമെന്ന് കൽപ്പറ്റ എംഎൽഎ ടി. സിദ്ദിഖ്. മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിൽ മാനദണ്ഡം ഫ്ലക്സുകളോ വൈകാരികതയോ അല്ല. പാർട്ടിയുടെ അതിന്റേതായ നടപടിക്രമങ്ങൾ ഉണ്ട്. എഐസിസി തീരുമാനങ്ങൾ വരുന്നതിനു മുമ്പേ ഇത്തരം തെരുവിലെ പ്രതിഷേധങ്ങൾ ശരിയല്ല. എഐസി തീരുമാനം എല്ലാവരും അംഗീകരിക്കുമെന്നും ടി. സിദ്ധിഖ് പറഞ്ഞു. കെ.സി. വേണുഗോപാലും വി.ഡി. സതീശനും രമേശ് ചെന്നിത്തലയും സണ്ണി ജോസഫുമെല്ലാം സമുന്നതരായ നേതാക്കളാണ്. പാർട്ടിക്കുവേണ്ടി ജീവിതം ഒഴിഞ്ഞു വെച്ചവരാണ്. അവരെ […]
Read more

കെ.സി. വേണുഗോപാൽ കഴിയുന്നതും കേരളത്തിലേക്ക് വരരുത്

തിരുവനന്തപുരം: ആശയക്കുഴപ്പങ്ങളും തർക്കങ്ങളും തീർത്ത് കേരളത്തിലെ മുഖ്യമന്ത്രിയെ ഉടൻ തീരുമാനിക്കണമെന്ന് നടൻ സുധീർ. വി.ഡി. സതീശൻതന്നെ മുഖ്യമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വില്ലൻവേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വ്യക്തമാക്കി. കെ.സി. വേണുഗോപാൽ ഡൽഹിയിൽ തന്നെ ഇരുന്നാൽ മതിയെന്നും ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ സുധീർ വ്യക്തമാക്കി. “എന്റെ പൊന്ന് കോൺഗ്രസ് നേതാക്കന്മാരേ നിങ്ങളൊരു തീരുമാനമെടുക്ക്. മനുഷ്യന് ടിവിയോ ഫെയ്സ്ബുക്കോ ഇൻസ്റ്റയോ തുറക്കാൻ രക്ഷയില്ല. എന്തുവാ ഇത്, നിങ്ങളോടുള്ള പ്രണയം കൊണ്ടോ പ്രേമം കൊണ്ടോ നന്മ കൊണ്ടോ ഒന്നുമല്ല, ജനങ്ങൾ നിങ്ങളെ […]
Read more

ട്രെയിനിൽ ഉറങ്ങിക്കിടന്ന ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ചു; പ്രതി അറസ്റ്റിൽ

കൊല്ലം: ട്രെയിൻ യാത്രക്കിടെ ആറ് വയസുകാരിയെ ലൈം​ഗികമായി ഉപദ്രവിച്ച കേസിലെ പ്രതി അറസ്റ്റിൽ. കൊല്ലം അയത്തിൽ സ്വദേശി നാൽപത് വയസുള്ള സാനിഷാണ് പിടിയിലായത്. പാലരുവി എക്സ്പ്രസിൽ വെച്ചായിരുന്നു പീഡനം. മുത്തച്ഛനൊപ്പം ബർത്തിൽ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ എടുത്തുകൊണ്ട് പോയാണ് പ്രതി ഉപദ്രവിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം പുലർച്ചെ ഒന്നരയോടെയാണ് ഞെ‌ട്ടിപ്പിക്കുന്ന സംഭവം. കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ്കുടുംബത്തിലെ ആറ് വയസുളള പെൺകുഞ്ഞിനെയാണ് ക്രൂരമായ ലൈം​ഗികാതിക്രമത്തിനിരയാക്കിയത്. സാനിഷ് വധശ്രമകേസിലടക്കം പ്രതിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുഞ്ഞും മുത്തച്ഛനും തറയിലാണ് […]
Read more

Recent News