Category: NEWS

സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായില്ല’; കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ വിമര്‍ശനം

കോട്ടയം: കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ സിപിഐഎമ്മിന് വിമര്‍ശനം. ജനങ്ങളുടെ പള്‍സ് മനസിലാക്കാന്‍ എല്‍ഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് വിമര്‍ശനം. സിപിഐഎം നേതാക്കളുടെ ഇടപെടല്‍ ജനകീയമായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. പിണറായി വിജയന്റെ പ്രസ്താവനകള്‍ തിരിച്ചടിച്ചെന്നും നേതാക്കള്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. സ്റ്റിയറിങ് കമ്മിറ്റി യോഗം തുടരുകയാണ്. സിപിഎമ്മിനുണ്ടായ തിരിച്ചടി ആണ് മുന്നണിക്ക് ആകെ ദോഷമായതെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ വിലയിരുത്തല്‍. മത്സരിച്ച എല്ലാ സീറ്റുകളും തോറ്റതിന്റെ കാരണങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുകയാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. സിപിഐഎം […]
Read more

കൂത്തുപറമ്പിലെ പരാജയം; ഷാഹുല്‍ ഹമീദ് വോട്ടുമറിച്ചെന്ന് ആരോപണം, നടപടിയുമായി മുസ്‌ലിം ലീഗ്

കണ്ണൂർ: കൂത്തുപറമ്പ് മണ്ഡലത്തിലെ തോല്‍വിക്ക് പിന്നാലെ നടപടിയുമായി മുസ്‌ലിം ലീഗ്. മുസ്ലീംലീഗ് കൂത്തുപറമ്പ് മണ്‌ഡലം ജന സിക്രട്ടറി പി.കെ ഷാഹുൽ ഹമീദിനെ ഭാരവാഹി സ്ഥാനത്ത് നിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി സംസ്ഥാന നേതൃത്വം. ജയന്തിരാജൻ്റെ പരാജയത്തെ തുടർന്നാണ് നടപടി. നടപടി അംഗീകരിക്കുന്നു. വിശദീകരണം ചോദിക്കാതെയാണ് നടപടിയെന്ന് ഷാഹുൽ ഹമീദ് വ്യക്തമാക്കി. താൻ പാർട്ടി സ്ഥാനാർഥിക്ക് വേണ്ടിയാണ് പ്രചാരണം നടത്തിയത് എന്ന് നടപടി നേരിട്ടത്. തൻ്റെ ഭാഗം കേൾക്കാതെയാണ് നടപടി. നേതൃത്വത്തിൻ്റെ തീരുമാനം അംഗീകരിക്കുന്നു. കൃത്യം കണക്ക് […]
Read more

യാത്രക്കാർ കൂടി; യുഎഇയിൽ നിന്നുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു

ദുബായ്: ബലിപെരുന്നാൾ അവധിക്കാലം പ്രമാണിച്ച് യുഎഇയിൽ നിന്ന് വിവിധ അറബ് രാജ്യങ്ങളിലേക്കും മറ്റ് വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുമുള്ള വിമാന ടിക്കറ്റുകളുടെ നിരക്ക് കുതിച്ചുയരുന്നു. യാത്രാക്കാരുടെ എണ്ണത്തിലുണ്ടായ വർധനവും ലഭ്യമായ സീറ്റുകളുടെ കുറവുമാണ് നിരക്ക് വർധിക്കാൻ കാരണമെന്നാണ് വിവരം. ഇത്തവണ പെരുന്നാൾ അവധിയും ഹജ്ജ് തീർത്ഥാടനവും ഒരേ സമയം വന്നത് യാത്രാ ആവശ്യം ഇരട്ടിയാക്കി. ഇതാണ് സൗദി അറേബ്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് വർധിക്കാനുള്ള പ്രധാന കാരണം. മാത്രമല്ല നിലവിലെ സാഹചര്യത്തിൽ വിമാനങ്ങൾ ആകാശപാതകൾ മാറ്റി പറക്കുന്നത് മൂലമുള്ള ഇന്ധന […]
Read more

KPCC അധ്യക്ഷനെതിരേ പ്രകോപന മുദ്രാവാക്യം

തിരുവനന്തപുരം: മുഖ്യമന്ത്രിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ തർക്കം മുറുകുന്നതിനിടെ വെള്ളിയാഴ്ച രാത്രിയിൽ ഡൽഹിയിൽ അരങ്ങേറിയത് നടക്കിയമായ സംഭവങ്ങൾ. ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ ഡൽഹിയിലെത്തിയ നേതാക്കളിൽ ചിലർക്കെതിരേ അണികൾക്കിടയിൽനിന്നുണ്ടായ രോഷപ്രകടനമാണ് ഇപ്പോൾ കോൺഗ്രസിലെ പ്രശ്നങ്ങളെ കൂടുതൽ സങ്കീർണമാക്കുന്നത്. വി.ഡി സതീശൻ അനൂകൂലികൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരേ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയെന്നാണ് ആരോപണം. കേന്ദ്ര നേതൃത്വത്തിന്റെ വിളി വന്നതിനെത്തുടർന്നാണ് വി.ഡി. സതീശൻ, സണ്ണി ജോസഫ്, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ രാത്രിയോടെ ഡൽഹിയിലെത്തിയത്. ഇന്ന് നടക്കുന്ന നിർണായക യോഗങ്ങളിൽ […]
Read more

മുഖ്യമന്ത്രി ആലപ്പുഴയിൽ നിന്ന്

തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ ഇതുവരെ ധാരണയിൽ എത്താത്ത വേളയിൽ വീണ്ടും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞ് വെള്ളാപ്പള്ളി നടേശൻ .ആലപ്പുഴയിൽ നിന്ന് ഒരു മുഖ്യമന്ത്രി വന്നാൽ വളരെ സന്തോഷമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നിലവിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് പേരും യോഗ്യരാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കെസി വേണുഗോപാലും രമേശ് ചെന്നിത്തലയും വിഡി സതീശനും മുഖ്യമന്ത്രിയാകാൻ യോഗ്യരാണ്. മുഖ്യമന്ത്രി കാര്യത്തിൽ ആരെന്ന തീരുമാനം ഹൈക്കമാൻഡ് ആയിരിക്കും എടുക്കുകയെന്നും വെള്ളാപ്പള്ളി നടേശൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more

ഹാൻ്റാ വൈറസ് വ്യാപനം: കപ്പലിൽ നിന്ന് ഇറങ്ങിയവരെ തിരിച്ചറിയാൻ ശ്രമം

ജനീവ: ക്രൂയിസ് കപ്പലിലെ ഹാൻ്റാ വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രോഗം സ്ഥിരീകരിക്കുന്നതിന് മുൻപ് യാത്ര അവസാനിപ്പിച്ച് കപ്പലിൽ നിന്ന് ഇറങ്ങിയവരെ തിരിച്ചറിയാനുള്ള ശ്രമങ്ങളുമായി ലോകത്താകമാനമുള്ള ആരോഗ്യപ്രവർത്തകർ. കപ്പലിൽ നിന്ന് ഇറങ്ങിയ യാത്രക്കാർക്ക് രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. എം വി ഹോണ്ടിയസ് കപ്പലിൽ ഉണ്ടായിരുന്ന അഞ്ച് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ മൂന്ന് പേർ മരണപ്പെട്ടിരുന്നു. രോഗലക്ഷണം പ്രകടിപ്പിക്കാനുള്ള കാലയളവ് ആറാഴ്ച്ച വരെ ആയതിനാൽ കൂടുതൽ കേസുകൾ സ്ഥിരീകരിക്കാനുള്ള സാധ്യതയും ലോകാരോഗ്യ സംഘടന തള്ളുന്നില്ല. […]
Read more

അണികളെ നേതാക്കൾ നിയന്ത്രിക്കണം’; അടൂർ പ്രകാശ്

തിരുവനന്തപുരം: മുഖ്യമന്ത്രി കസേരയെ ചൊല്ലി തെരുവില്‍ നടക്കുന്ന പ്രതിഷേധം പ്രവര്‍ത്തകര്‍ അവസാനിപ്പിക്കണമെന്ന് UDF കൺവീനർ അടൂർ പ്രകാശ്. അണികളെ നേതാക്കൾ നിയന്ത്രിക്കണം. ഒരിക്കലും ചെയ്തുകൂടാൻ പാടില്ലാത്ത കാര്യങ്ങളാണ് പാർട്ടി പ്രവർത്തകർ നടത്തുന്നത്. കേരളത്തിലെ ജനങ്ങൾ നൽകിയ വിജയം കൂട്ടായ്മയുടെ ഭാഗമാണിത്. വിജയം ആരുടെയും ഒറ്റയ്ക്ക് ഉള്ള നേട്ടം അല്ല, കൂട്ടായ നേട്ടം. തെരുവ് യുദ്ധത്തിൽ ആരും പങ്കാളികളാക്കരുത്. നേതാക്കൾ നിയന്ത്രിക്കണം. ശെരിയോ തെറ്റോ എന്ന് നേതാക്കൾ തീരുമാനിക്കണം. വിഷയത്തിൽ ഘടകകക്ഷികൾക്ക് അഭിപ്രായം പറഞ്ഞുകൂടാ എന്നില്ല. ഘടകക്ഷികളിൽ നിന്ന് […]
Read more

ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് കീറിയത് ഇടതുപക്ഷക്കാരനായിരിക്കും: ചാണ്ടി ഉമ്മന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പദവിയില്‍ വി ഡി സതീശനെ ഉയര്‍ത്തിക്കാട്ടി നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഉമ്മന്‍ചാണ്ടിയുടെ ഫ്ലക്സ് വലിച്ചുകീറിയത് പ്രതിഷേധത്തിലേക്ക് കടന്നുകയറിയ ഏതെങ്കിലും ഇടതുപക്ഷക്കാരനായിരിക്കുമെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് അത് ചെയ്യില്ല. പ്രശ്‌നം ഉണ്ടെന്ന് കാണിക്കാന്‍ വേണ്ടി ചെയ്ത ആരെങ്കിലുമായിരിക്കുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. വി ഡി സതീശന്‍, കെ സി വേണുഗോപാല്‍ അനുകൂലികള്‍ അത്തരമൊരു പ്രവര്‍ത്തി ചെയ്യില്ല. ഒരു കോണ്‍ഗ്രസുകാരനും ചെയ്യില്ല. അല്ലെങ്കില്‍ അത് തിരിച്ചറിഞ്ഞുകാണില്ല. ആവേശത്തില്‍ ചെയ്തതാവാം. അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ലെന്നും ചാണ്ടി […]
Read more

ഇടുക്കിയില്‍ വിവാഹ സൽക്കാരത്തിനിടെ സംഘര്‍ഷം; എട്ട് പേര്‍ക്ക് പരിക്കേറ്റു

ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറില്‍ വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടയടി. കേറ്ററിംഗ് ജീവനക്കാരും വരന്റെ ബന്ധുക്കളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റു. ഗ്രാമ്പീ സ്വദേശികളുടെ വിവാഹ സല്‍ക്കാരത്തിനിടെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം ഭക്ഷണം വിളമ്പി. അവസാന സമയത്താണ് വരന്റെ സഹോദരിയും ഭര്‍ത്താവും ചില ബന്ധുക്കളും ഭക്ഷണം കഴിക്കാന്‍ എത്തിയത്. ഇവര്‍ ഇരുന്നത് കേറ്ററിംഗ് ജീവനക്കാര്‍ വൃത്തിയാക്കി കൊണ്ടിരുന്ന മേശയ്ക്ക് ചുറ്റുമാണ്. സമീപത്ത് വൃത്തിയാക്കിയ മേശയുണ്ടെന്നും അവിടേക്ക് മാറിയിരിക്കണമെന്നും ജീവനക്കാര്‍ പറഞ്ഞതാണ് പ്രശ്‌നത്തിന്റെ തുടക്കം. […]
Read more

പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ലെഫ്റ്റനന്റ് ജനറൽ N.S രാജ സുബ്രഹ്മണിയെ നിയമിച്ചു

ഡൽഹി: ലെഫ്റ്റനന്റ് ജനറൽ എൻ. എസ്. രാജ സുബ്രഹ്മണിയെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി നിയമിച്ചു. നിലവിലെ ജനറൽ അനിൽ ചൗഹാൻ ഈ മാസം 30 ന് കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് നിയമനം. ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റിന്റെ സൈനിക ഉപദേഷ്ടാവാണ് നിലവിൽ ലെഫ്റ്റനന്റ് ജനറൽ എൻ.എസ്.രാജ സുബ്രഹ്മണി.ഇന്ത്യൻ ഗവൺമെന്റിന്റെ സൈനികകാര്യ വകുപ്പിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിക്കും. നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ സൈനിക യാത്ര 1985 ഡിസംബറിൽ ഗർവാൾ റൈഫിൾസിൽ […]
Read more

Recent News