ദളപതി യുഗം; തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് രാവിലെ സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇനി ദളപതി ഭരണം. ഇന്ന് രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രിയ്ക്ക് ഒപ്പം ഒന്‍പത് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. പിന്തുണയുടെ കാര്യത്തില്‍ ട്വിസ്റ്റുകൾ ഉണ്ടായെങ്കിലും ഒടുവില്‍ വിസികെയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയാണ് വിജയ് തമിഴ്നാടിന്റെ പതിനെട്ടാമത് മുഖ്യമന്ത്രിയാകുന്നത്. ജനനായകനില്‍ വലിയ പ്രതീക്ഷയിലാണ് തമിഴ് ജനത. ക്‌ളൈമാക്‌സും ആന്റി ക്‌ളൈമാക്‌സും സൂപ്പര്‍ ക്‌ളൈമാക്‌സും കടന്നാണ് വിജയ് തമിഴ്‌നാട് ഭരിയ്ക്കാന്‍ ഒരുങ്ങുന്നത്. […]
Read more

