ആറന്മുളയിൽ വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും

പത്തനംതിട്ട: ആറന്മുളയിൽ വിമാനത്താവളം വരുന്നതിൽ തെറ്റില്ലെന്ന് അബിൻ വർക്കി എംഎൽഎ. പത്തനംതിട്ട പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയത്തെ കുറിച്ച് വിശദമായ പഠനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആറന്മുളയിൽ ഒരു വിമാനത്താവളം വരുന്നത് സംബന്ധിച്ച് ചർച്ച ഉണ്ടാകും. ഒരു ആറന്മുളക്കാരനും ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയിൽ തീരുമാനമെടുക്കും.

നെടുമ്പാശ്ശേരിയിൽ വിമാനത്താവളം വന്നപ്പോൾ വൻ വികസനം ഉണ്ടായി. ആറന്മുളയുടെ തനതായ എല്ലാം സംരക്ഷിച്ചുകൊണ്ട് വേണം വിമാനത്താവളം വരാൻ. ഒരു പ്രദേശത്തിൻ്റെ നന്മയാണ് വിമാനത്താവളമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു വിമാനത്താവളം വരിക എന്നാൽ ഒരു പ്രദേശത്തെ മാത്രമല്ല, രണ്ടോ മൂന്നോ ജില്ലകളുടെ ആകെ വികസനത്തിന് സഹായിക്കുന്ന കാര്യമാണ്. ആ പ്രദേശത്തിന് അത് നല്ലതാണ്. വികസനം സാക്ഷാത്കരിക്കലാണ്. പക്ഷെ, പ്രശ്നങ്ങൾ സജീവമായി ചർച്ച ചെയ്യപ്പെടേണ്ടതാണെന്നും, അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *