Category: NEWS

വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ജി. സുധാകരന്‍

ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്‍. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളിയെയും ഭാര്യ പ്രീതി നടേശനേയും കണ്ടത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മത-സാംസ്‌കാരിക-സാമൂഹിക മേഖലയിലെ വിവിധ ആളുകളെ ജി. സുധാകരന്‍ സന്ദര്‍ശിക്കുകയാണ്. ആലപ്പുഴയില്‍ യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച സുധാകരന്‍ 27,935 വോട്ടിന്റെ മിന്നും ജയമാണ് സ്വന്തമാക്കിയത്. സിറ്റിങ് എംഎല്‍എയായിരുന്ന സിപിഎം നേതാവ് എച്ച്. സലാമിനെയാണ് സുധാകരന്‍ പരാജയപ്പെടുത്തിയത്. […]
Read more

അസമിലെ പരാജയം: പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ്

ദിസ്പൂർ: അസമിലെ തിരഞ്ഞെടുപ്പ് പരാജയത്തിൽ ആഭ്യന്തര അവലോകനം ആരംഭിച്ച് കോൺഗ്രസ്‌. പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ഗൗരവ് ഗൊഗോയ് വ്യക്തമാക്കി. അസമിലെ പുനഃസംഘടനയും, ബാക്കി തീരുമാനങ്ങളും ഹൈക്കമാൻഡ് സ്വീകരിക്കും. ‌ഗൗരവ് ഗോഗോയി ജോർഹട്ടിൽ 23,182 വോട്ടിന് വമ്പൻ പരാജയം ഏറ്റുവാങ്ങിയിരുന്നു. ബിജെപി 99 സീറ്റ്‌ നേടിയപ്പോൾ കോൺഗ്രസ് 23 സീറ്റുകളിലൊതുങ്ങിയിരുന്നു. അസം സർക്കാർ രൂപീകരണത്തിന് ബിജെപിയുടെ നിയമസഭ കക്ഷിയോഗം ഇന്ന് നടക്കും. ഹിമന്ത ബിശ്വ ശർമ്മയെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞ ചൊവ്വാഴ്ച രാവിലെ 11 മണിക്ക്. കഴിഞ്ഞ […]
Read more

കാനഡയിൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മലയാളി യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

എറണാകുളം: കാനഡയിൽ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്ക് ശേഷം മലയാളി യുവതി മരിച്ച സംഭവം ചികിത്സാ പിഴവാണെന്ന ആരോപണവുമായി കുടുംബം. കൊച്ചി തേവര സ്വദേശിനി നമിത സെബാസ്റ്റ്യൻ (35) ആണ് മരിച്ചത്. തോൾ എല്ലിന്റെ ശസ്ത്രക്രിയ പൂർത്തിയാക്കി മണിക്കൂറുകൾക്കുള്ളിൽ ആശുപത്രി വിട്ട യുവതി ഉറക്കത്തിനിടെയാണ് മരിച്ചത്. ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണമെന്നാണ് ഭർത്താവ് ജിതിൻ ജേക്കബ് തോമസ് ആരോപിക്കുന്നത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ യുവതിയെ ഡിസ്ചാർജ് ചെയ്തിരുന്നു. വേണ്ടത്ര പരിചരണം കിട്ടാത്തതാണ് മരണത്തിനിടയാക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. പേസ്മേക്കർ […]
Read more

സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ്: സത്യപ്രതിജ്ഞ ചൊല്ലിയ വേദിയിൽ തന്നെ ആദ്യ ഉത്തരവിട്ട് വിജയ്

ചെന്നൈ: സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ വിജയ്‌യുടെ ആദ്യ ഉത്തരവ്. സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. തന്‍റെ സർക്കാർ സുതാര്യമായിരിക്കുമെന്നും ജനങ്ങളുടെ ഒരു ചില്ലിക്കാശ് താൻ തൊടില്ല, അഴിമതിയെക്കുറിച്ചുള്ള ചിന്ത ഒഴിവാക്കണം എന്നും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ വിജയ് പറഞ്ഞു. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കറാണ് സത്യവാചകം ചൊല്ലി നൽകിയത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയടക്കം പങ്കെടുത്തു. വിപുലമായ ചടങ്ങാണ് ഒരുക്കിയിരുന്നത്. ചടങ്ങിന് സാക്ഷിയാകാൻ വിജയ്‍യുടെ കുടുംബാഗങ്ങളും ടിവികെ പ്രവർത്തകരും സിനിമാ […]
Read more

‘ദൃശ്യം 3’ ബുക്കിംഗ് തുടങ്ങി

മലയാളികൾ കാത്തിരുന്ന ചിത്രം ദൃശ്യം 3 യുടെ ട്രെയിലർ ഇന്നലെ റിലീസ് ചെയ്‍തിരുന്നു. ആകാംക്ഷയും ത്രില്ലിങ്ങും കൗതുകവും നിറയ്ക്കുന്ന ഡയലോ​ഗുകൾ ഉൾപ്പെടുന്ന ട്രെയിലർ, മൂന്നാം വരവ് വെറുതെ ആകില്ലെന്ന സൂചനകളാണ് നൽകിയിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം മൂന്നാം ഭാഗത്തിന്റെ ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. കളക്ഷൻ റെക്കോര്‍ഡുകള്‍ പലതും ചിത്രം തകര്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മലയാളത്തിലെ ആദ്യത്തെ 50 കോടി ചിത്രം ദൃശ്യം ആയിരുന്നു. തന്‍റെ […]
Read more

യുക്രൈനെതിരായ യുദ്ധം അവസാനത്തോടടുക്കുകയാണെന്ന് പുതിൻ

മോസ്കോ: യുക്രൈനുമായുള്ള യുദ്ധം അവസാനത്തോടടുക്കുകയാണെന്ന സൂചന നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുതിൻ. ശനിയാഴ്ച മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പുതിൻ ഇക്കാര്യം അറിയിച്ചത്. യുദ്ധം ആരംഭിച്ച് നാലുവർഷം പിന്നിടുമ്പോഴാണ് റഷ്യൻ പ്രസിഡന്റിന്റെ നിർണായക പ്രതികരണം. കഴിഞ്ഞ ഫെബ്രുവരിയിൽ സ്വിസ് നഗരമായ ജനീവയിൽനടന്ന ദ്വിദിന സമാധാനചർച്ച കാര്യമായ പുരോഗതിയില്ലാതെ അവസാനിച്ചിരുന്നു. ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നകാര്യത്തിൽ പ്രശ്നം നിലനിൽക്കുകയാണ്. യുക്രൈനിലെ യുദ്ധത്തെക്കുറിച്ച് സംസാരിക്കവേയാണ് വിഷയം അവസാനിക്കാൻ പോകുകയാണെന്ന് പുതിൻ മാധ്യമപ്രവർത്തകരോട് സൂചിപ്പിച്ചത്. “വിഷയം അവസാനത്തോടടുക്കുകയാണെന്ന് ഞാൻ കരുതുന്നു.”- പുതിൻ പറഞ്ഞു. യൂറോപ്യൻ നേതാക്കളുമായി […]
Read more

എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ല :വി ഡി സതീശൻ

തിരുവനന്തപുരം: എംഎൽഎമാർക്കിടയിൽ ഭൂരിപക്ഷം ഉണ്ടാക്കാൻ താൻ ശ്രമിച്ചിട്ടില്ലെന്ന് വി ഡി സതീശൻ. എല്ലാ എംഎൽഎമാരുടെയും വിജയം ഉറപ്പാക്കാൻ മാത്രമാണ് നോക്കിയതെന്നും വി ഡി സതീശൻ പറഞ്ഞു. തൻറെ കണക്കുകൂട്ടൽ കൃത്യമായിരുന്നു. അഞ്ചു കൊല്ലം യുഡിഎഫിനെ ഒന്നിച്ചു നിറുത്താൻ കഴിഞ്ഞെന്നും സതീശൻ പറഞ്ഞു. അതേസമയം എംഎൽഎമാർക്കു പുറമെ എംപിമാരിലും ഭൂരിപക്ഷം കെസിക്കെന്ന് നിരീക്ഷകർ. എന്നാൽ തൻറെ സീനിയോറിറ്റി അവഗണിക്കരുതെന്ന് രമേശ് ചെന്നിത്തല. കടുത്ത നിലപാട് സ്വീകരിക്കും എന്ന് സതീശൻ പറഞ്ഞതോടെയാണ് ഹൈക്കമാൻഡിൽ വീണ്ടും കൂടിയാലോചനയ്ക്ക് തീരുമാനിച്ചത്. അതേസമയം തെരുവിലെ […]
Read more

തോല്‍വിക്ക് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറി

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാലക്കാട് സിപിഎമ്മിൽ കൂട്ടരാജി. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരം താഴ്ത്തിയതിൽ പ്രതിഷേധിച്ച് 20 ഓളം പേർ സിപിഐഎമ്മിൽ നിന്ന് രാജിവെക്കും. കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്താൻ തീരുമാനിച്ചത്. പാലക്കാട് ഏരിയ കമ്മറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ […]
Read more

നയം വ്യക്തമാക്കി വിജയ്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ടിവികെ സർക്കാരിന്റെ നയം വ്യക്തമാക്കി ജോസഫ് വിജയ് ചന്ദ്രശേഖർ. മതനിരപേക്ഷതയ്ക്കും സാമൂഹ്യനീതിക്കും ഊന്നൽ നൽകികൊണ്ടുള്ള ഭരണമായിരിക്കും ടിവികെയുടേതെന്നും തെറ്റ് ചെയ്യുന്നവരെ വെറുതെ വിടില്ലെന്നും വിജയ് വ്യക്തമാക്കി. ഏൽപ്പിച്ച ചുമതലയിൽ ജനങ്ങളെ നിരാശപ്പെടുത്തില്ലെന്നും ഉത്തരവാദിത്തമുള്ളതും സുതാര്യവുമായ ഭരണം കാഴ്ചവെക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. “നിങ്ങൾ എനിക്ക് വലിയൊരു ഉത്തരവാദിത്തം നൽകിയിരിക്കുന്നു. എന്നാൽ നിങ്ങൾ എനിക്ക് കുറച്ച് സമയം നൽകണമെന്ന് അഭ്യർഥിക്കുന്നു. ഞങ്ങൾ സുതാര്യമായ ഒരു സർക്കാർ ഉണ്ടാക്കും. തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം, […]
Read more

പ്രതിപക്ഷ നേതാവ് ആരാകുമെന്ന കാര്യത്തിൽ നിർണായക തീരുമാനം ഇന്ന്; CPIM പൊളിറ്റ് ബ്യൂറോ യോഗം ചേരും

തിരുവനന്തപുരം: പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുമോ എന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനം ഉണ്ടാകും. നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം വിലയിരുത്താൻ സിപിഐഎം പൊളിറ്റ് ബ്യൂറോ യോഗം ഡൽഹിയിൽ ചേരും. പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തോട് പിണറായി വിജയൻ പ്രതികരിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് അവലോകനം യോഗത്തിൽ ഉണ്ടാകുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു. ഡൽഹിയിൽ തുടരുന്ന സിപിഐ ദേശീയ കൗൺസിൽ യോഗം കേരളത്തിലെ തിരിച്ചടി വിശദമായി വിലയിരുത്തും. തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് സെക്രട്ടറി പറയുമെന്നായിരുന്നു പിണറായി […]
Read more

Recent News