Category: NEWS

അൽ ബദായിലെ ഗതാഗതം സുഗമമാക്കാൻ പുതിയപാലം

ദുബായ് : അൽ ബദായിൽനിന്ന് ശൈഖ് റാഷിദ്, അൽ മുസ്തക്ബാൽ, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 500 മീറ്റർ നീളത്തിൽ പുതിയപാലം തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമാണിത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് റോഡ്, ഡെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജിലിസ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാനപ്പെട്ട സ്ട്രീറ്റുകളുമായി ശൈഖ് സായിദ് […]
Read more

മലപ്പുറം ജില്ല വിഭജിക്കണമെന്ന് തിരൂർ സബ് കലക്ടർ

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന അഭിപ്രായവുമായി തിരൂർ സബ് കലക്ടർ ദിലീപ്.കെ.കൈനിക്കര. സമൂഹമാധ്യമത്തിലാണ് സബ് കലക്ടർ തന്റെ അഭിപ്രായം പങ്കുവച്ചത്. പുതിയ സർക്കാർ വരുമ്പോൾ പരിഗണിക്കണമെന്നാണ് കുറിപ്പ്. ഭരണപരമായ കാര്യങ്ങളിലും പൊതു സൗകര്യത്തിലുമുണ്ടാകുന്ന പുരോഗതിക്കുള്ള നിക്ഷേപമായി ഇതിനെ കാണാമെന്നും അദ്ദേഹം പറയുന്നു. ജില്ലയുടെ വിഭജനത്തെ കുറിച്ച് പലപ്പോഴും പ്രപ്പോസൽ അയച്ചിട്ടുണ്ടെന്നും ദിലീപ് പറയുന്നു. പെൻഷൻ പ്രായം ഉയർത്തണമെന്നും തിരൂർ സബ് കലക്ടർ ഫേസ്ബുക്ക് പോസ്റ്റിൽ ആവശ്യപ്പെടുന്നുണ്ട്. 56 വയസ്സിൽ പിരിച്ചുവിട്ട് പെൻഷൻ കൊടുത്ത് തുടങ്ങുന്നത് എല്ലാ രീതിയിലും […]
Read more

‘വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാം’;മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ കെ മുരളീധരന്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. രണ്ടുദിവസം കൊണ്ട് തീരുമാനം വരുമെന്നാണ് കരുതുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. വേവുവോളം കാത്തെങ്കില്‍ ആറുവോളം കാക്കാമെന്നും തീരുമാനം വരുന്നത് വരെ കാത്തിരിക്കണമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇതെല്ലാം പാര്‍ട്ടിയുടെ നടപടിക്രമങ്ങളാണെന്നും അതനുസരിച്ചാണ് ചര്‍ച്ചകള്‍ നടന്നതെന്നും കെ മുരളീധരന്‍ പറഞ്ഞു. പുതിയ ആള്‍ക്കാര്‍ വരുമ്പോള്‍ തര്‍ക്കമുണ്ടാകുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഇതെല്ലാം പതിവാണെന്നും മുരളീധരന്‍ പറഞ്ഞു. ഹൈക്കമാന്‍ഡ് വീണ്ടും അഭിപ്രായം തേടിയാലും തന്റെ അഭിപ്രായം […]
Read more

വിനേഷ് ഫോഗട്ടിനെ വിലക്കി ഗുസ്തി ഫെഡറേഷന്‍

ഡൽഹി: പാരീസ് ഒളിമ്പിക്‌സില്‍ അയോഗ്യയാക്കപ്പെട്ടതിന് ഇന്ത്യന്‍ ഗുസ്തിതാരം വിനേഷ്‌ഫോഗട്ടിന് ഗുസ്തി ഫെഡറേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയ ശേഷം ഭാരക്കൂടുതല്‍ കാരണം അയോഗ്യയാക്കപ്പെട്ടതിനും ഉത്തേജകവിരുദ്ധ നടപടികള്‍ പാലിക്കാത്തതിനും താരത്തിനോട് ഇപ്പോള്‍ ഫെഡറേഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ്. 2026 ജൂണ്‍ വരെ ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാനാകില്ലെന്നും 15 പേജുള്ള നോട്ടീസില്‍ പറയുന്നു. 2024 പാരീസ് ഒളിമ്പിക്സില്‍ വിനേഷ് ഫൈനലിലെത്തിയെങ്കിലും മത്സര ദിവസം രാവിലെ ഭാരം എടുത്തപ്പോള്‍ 100 ഗ്രാം അധികമായതിനാല്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. വിവാദങ്ങള്‍ക്കും പരിശോധനകള്‍ക്കും ഒടുവില്‍ വിനേഷ് […]
Read more

കർണാടകയിൽ തീർത്ഥാടനത്തിനെത്തിയ കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു

ബംഗളൂരു: കർണാടകയിലെ ചാമരാജനഗറിൽ മലൈ മഹദേശ്വര കുന്നുകളിലേക്ക് തീർത്ഥാടനത്തിന് പോയ ഒരു കുട്ടിയെ പുള്ളിപ്പുലി കടിച്ചുകൊണ്ടുപോയി കൊന്നു.ബം​ഗളൂരു ലഗ്ഗരെ സ്വദേശിയായ ഹർഷിത് എന്ന കുട്ടിയാണ് മരിച്ചത്. കുടുംബത്തിലെ പത്തോളം പേർക്കൊപ്പം മഹദേശ്വര ക്ഷേത്രത്തിൽ നിന്ന് നാഗമലൈയിലേക്ക് കാൽനടയായി പോകുമ്പോഴായിരുന്നു സംഭവം. നാഗമലൈ പാതയിലെ ഇൻഡിഗനത്ത എന്ന സ്ഥലത്തിന് സമീപം വെച്ചാണ് പുലി കുട്ടിയെ ആക്രമിച്ചത്. കുടുംബാംഗങ്ങൾ നോക്കിനിൽക്കെയായിരുന്നു പുലിയുടെ അപ്രതീക്ഷിത ആക്രമണം. കുട്ടിയെ കടിച്ചെടുത്ത് പുലി കാട്ടിലേക്ക് ഓടിമറഞ്ഞു. ഈ കാഴ്ച കണ്ട് ഭയന്നുപോയ വീട്ടുകാർ ഉറക്കെ […]
Read more

വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ; സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയ്‍യുടെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ വിമർശനവുമായി ഡിഎംകെ രം​ഗത്തെത്തി. തമിഴ് തായ് വാഴ്ത്തിനെ അവഹേളിച്ചു എന്നാണ് ഡിഎംകെയുടെ വിമർശനം. മൂന്നാമതായാണ് ​ഗാനം ആലപിച്ചത്. ഇതാണോ ‘മാറ്റം’ എന്ന് പി.വിൽസൺ എംപി വിമർശിച്ചു. ഇതിനിടെ വിജയ്‍യെ മുന വെച്ച് അഭിനന്ദിച്ച് സ്റ്റാലിൻ സാമൂഹിക മാധ്യമത്തിൽ കുറിപ്പും പങ്കുവെച്ചു. സത്യപ്രതിജ്ഞയിൽ വിജയ്‍യുടെ പ്രസം​ഗത്തിൽ പറഞ്ഞ വിമർശനങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു കുറിപ്പ്. ഖജനാവിൽ പണം ഉണ്ട്. പണം ഇല്ലെന്ന് പറഞ്ഞ് തുടങ്ങരുത്. കോവിഡും പ്രളയവും കേന്ദ്രസർക്കാർ അവഗണനയും അതിജീവിച്ചാണ് […]
Read more

KSRTC ബസ് സ്റ്റാൻഡിൽ മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ മാനസിക വെല്ലുവിളി നേരിടുന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞദിവസം പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്. ക്രിമിനല്‍ക്കേസ് പ്രതിയായ ബ്രൂസ്‌ലി ഷിബുവാണ് ലൈംഗികാതിക്രമം നടത്തിയത്. കെഎസ്ആര്‍ടിസി ഓഫീസിന് മുന്നില്‍ ബെഞ്ചില്‍ കിടക്കുകയായിരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. യുവതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ബസ് സ്റ്റാന്‍ഡ് പരിസരത്തും മറ്റും ഈ സ്ത്രീയുണ്ട്. രാത്രി സമയങ്ങളില്‍ പല സ്ഥലങ്ങളില്‍ ഉറങ്ങുകയും പകല്‍ […]
Read more

വിജയ്‌യെ അഭിനന്ദിച്ചും കോൺ​ഗ്രസിനെ വിമർശിച്ചും പ്രധാനമന്ത്രി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ വിജയ്‌ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര സർക്കാർ തമിഴ്‌നാടിനൊപ്പം ചേർന്ന് സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, തമിഴക വെട്രി കഴകത്തിന്റെ (ടിവികെ) സഖ്യകക്ഷിയായ കോൺഗ്രസ് ‘പരാദജീവി’ ആണെന്നും ‘വിശ്വാസവഞ്ചകർ ആണെന്നും പ്രധാനമന്ത്രി വിമർശിച്ചു. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കാൻ ആവശ്യപ്പെട്ട പ്രധാനമന്ത്രി, കഴിഞ്ഞ 25-30 വർഷമായി കോൺഗ്രസ് ഡിഎംകെയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന കാര്യം ഓർമിപ്പിച്ചു. പ്രതിസന്ധികളിൽ നിന്ന് പലതവണ […]
Read more

ഏരിയാ കമ്മിറ്റി അം​ഗത്തെ അധിക്ഷേപിച്ചു; പാലക്കാട് സിപിഐഎമ്മില്‍ കൂട്ടരാജി

പാലക്കാട്: തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ ജില്ലയിലെ സിപിഐഎമ്മില്‍ കൂട്ടരാജി. സിപിഐഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം അബ്ദുള്‍ ഷുക്കൂറിനെ പാര്‍ട്ടിയില്‍ നിന്നും തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ ദിവസമാണ് സിപിഐഎം ജില്ലാ നേതൃത്വത്തോട് കലഹിച്ച പാലക്കാട് ഏരിയ കമ്മിറ്റി അംഗം അബ്ദുള്‍ ഷുക്കൂറിനെതിരെ നടപടിയെടുത്തത്. ഏരിയ കമ്മിറ്റിയില്‍ നിന്ന് ലോക്കല്‍ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയതോടെ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ച് ഷുക്കൂര്‍ രംഗത്തെത്തിയിരുന്നു. തനിക്ക് പാര്‍ട്ടിയില്‍ ലഭിച്ച സ്ഥാനങ്ങള്‍ ഔദാര്യത്തില്‍ ലഭിച്ചതാണെന്ന ചിലരുടെ പ്രതികരണം വേദനിപ്പിച്ചന്നും പാര്‍ട്ടി വിടുന്നു എന്നുമായിരുന്നു […]
Read more

വ്യാജരേഖ നിര്‍മിച്ച് അവയവക്കച്ചവടം നടത്തിയ കേസ്: മുഖ്യപ്രതി നജീബ് പിടിയില്‍

കൊച്ചി: അവയവ ദാനത്തിനായി വ്യാജരേഖ ചമച്ച കേസിലെ മുഖ്യപ്രതി നജീബ് പിടിയില്‍. ഡല്‍ഹിയില്‍വെച്ചാണ്ഇയാളെ പൊലീസ് പിടികൂടിയത്. അവയവ ദാനത്തിനായി പ്രവര്‍ത്തിക്കുന്ന റാക്കറ്റ് നിയന്ത്രിച്ചിരുന്നത് കാസര്‍കോട് സ്വദേശിയായ നജീബാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഒളിവിലായിരുന്ന പ്രതിയ്ക്കായി വ്യാപക തിരച്ചിലാണ് പൊലീസ് നടത്തിയത്. ഒടുവില്‍ ഡല്‍ഹിയിലെ ഗാസിയാബാദില്‍വെച്ച് കണ്ടെത്തുകയായിരുന്നു. വൈകാതെ പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യംചെയ്യലിലേക്ക് കടക്കുമെന്നാണ് വിവരം. അവയവ ദാന തട്ടിപ്പില്‍ ഏജന്റുമാരായി പ്രവര്‍ത്തിച്ച രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കല്ലുംതാഴം വലിയമാടം ശ്രീജ(40), പട്ടത്താനം ലത്തീഫ് മന്‍സിലില്‍ […]
Read more

Recent News