Category: NEWS

പ്രതിപക്ഷ ഉപനേതാവ് പദവി വേണം, അക്കാര്യത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം

‍ഡൽഹി: പ്രതിപക്ഷ ഉപനേതാവ് പദവി വേണം എന്ന തീരുമാനത്തിൽ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും അത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. പ്രതിപക്ഷ നേതാവ് ആരാണെന്നത് സിപിഎം തീരുമാനിക്കട്ടെയെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപൂജ തിരിച്ചടിയായെന്നത് ലോക ചരിത്രത്തിൽ നിന്നും പാർട്ടി പഠിച്ച വലിയ പാഠം ആണെന്നും വ്യക്തിപൂജ ഉണ്ടായിട്ടുണ്ടെങ്കിൽ വലിയ പിഴവ് ആണെന്നും ബിനോയ് […]
Read more

പുതിയ സർക്കാർ അധികാരമേറ്റില്ല; കൊല്ലത്തും ജീവനക്കാർക്ക് സ്ഥലംമാറ്റം

കൊല്ലം: പുതിയ സർക്കാർ അധികാരമേൽക്കും മുൻപ് തന്നെ കൊല്ലം ജില്ലയിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ യുഡിഎഫ് അനുകൂല സർവീസ് സംഘടനകളുടെ ഇടപെടലിലൂടെയാണ് വ്യാപകമായ സ്ഥലം മാറ്റങ്ങൾ നടക്കുന്നതെന്നാണ് ആരോപണം. വിവിധ വകുപ്പുകളിലെ ജില്ലാ ഓഫീസുകളിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഇത്തരം സ്ഥലംമാറ്റം നടന്നിട്ടുണ്ട്. സഹകരണവകുപ്പിൽ ശാസ്താംകോട്ട, കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നിവിടങ്ങളിലെ സൂപ്രണ്ടുമാരെ സ്ഥലം മാറ്റി. സഹകരണവകുപ്പിന്റെ ജില്ലാ ഓഫീസിൽ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലെ ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ക്ലാസ്-4 തസ്തികയിലെ ജീവനക്കാരുടെ […]
Read more

ശ്രദ്ധിച്ചില്ലെങ്കിൽ ആന്തരികാവയവങ്ങളെ ബാധിക്കുന്ന രോഗം

ഡൽഹി :രോഗപ്രതിരോധ സംവിധാനത്തിന് വരുന്ന തകരാറാണ് ലൂപസ് എന്ന ഓട്ടോഇമ്മ്യൂൺ രോഗത്തിലേക്ക് നയിക്കുന്നത്. ലൂപസിനേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും മേയ് പത്തിന് ലോക ലൂപസ് ദിനമായി ആചരിക്കുന്നത്. ശ്രദ്ധിച്ചില്ലെങ്കിൽ ചർമം, സന്ധികൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം, മസ്തിഷ്കം തുടങ്ങി ശരീരത്തിലെ പല പ്രധാന അവയവങ്ങളേയും ബാധിക്കുന്ന രോഗമാണിത്. പുറമേനിന്ന് ആരോഗ്യവാന്മാരായി കാണാമെങ്കിലും അടിക്കടിയുള്ള ക്ഷീണം, വേദന എന്നിവയിൽ തുടങ്ങി മറ്റുപല സങ്കീർണതകളിലേക്കും നയിക്കും. ‘മേക്ക് ലൂപസ് വിസിബിൾ’ എന്നതാണ് ഈ വർഷത്തെ ലൂപസ് ദിനത്തിന്റെ തീം. ലൂപസിനേക്കുറിച്ച് […]
Read more

സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം

ആലപ്പുഴ: സംസ്ഥാനത്ത് ആശങ്കയായി അമീബിക് മസ്തിഷ്കജ്ജ്വരം. ഈവർഷം മാത്രം 20 പേർ മരിച്ചു. ഈമാസം മരിച്ച മൂന്നുപേരിൽ രണ്ടും ആലപ്പുഴ ജില്ലക്കാർ. നീർക്കുന്നം, തഴക്കര എന്നിവിടങ്ങളിൽ ഓരോരുത്തർ വീതമാണ് കഴിഞ്ഞദിവസങ്ങളിൽ മരിച്ചത്. നാലുപേർക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ രോഗവ്യാപന ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിനായിട്ടില്ല. വേനൽക്കാലത്ത് അമീബിക് മസ്തിഷ്കജ്ജ്വരം കൂടാനിടയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നൽകിയിരുന്നു. ചൂടാകുമ്പോൾ കുളങ്ങൾ, തടാകങ്ങൾ, മലിനമായ നീന്തൽക്കുളങ്ങൾ എന്നിവിടങ്ങൾ അമീബിക് മസ്തിഷ്കജ്ജ്വരത്തിനു കാരണമാകുന്ന സൂക്ഷ്മജീവികളായ അക്കാന്തമീബ, നെഗ്ലേറിയ ഫൗളേറി എന്നിവയുടെ ആവാസകേന്ദ്രമാകും. അതിനാൽ, ശുദ്ധമല്ലാത്ത […]
Read more

കോതമംഗലത്ത് മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കൊച്ചി: കോതമംഗലം വടാട്ടുപാറ പലവന്‍പടി പുഴയില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. സ്വകാര്യ ഡെന്റല്‍ കോളജ് വിദ്യാര്‍ത്ഥികളാണ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചത്. ബിയോൺ (തിരുവല്ല) , ഹരീഷ് ( തിരുവനന്തപുരം), അതുൽ ( കോട്ടയം) എന്നിവരാണ് മരിച്ചത്. വനത്തോടു ചേര്‍ന്നുള്ള പ്രദേശത്താണ് അപകടം ഉണ്ടായത്. ഉച്ചയോടെയാണ് വിദ്യാര്‍ത്ഥികളുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. അവധി ദിനമായതിനാല്‍ വിനോദസഞ്ചാരത്തിനെത്തിയ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. കോതമംഗലം ബസേലിയോസ് ഡെന്റല്‍ കോളജിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഇന്നു രാവിലെയാണ് വിദ്യാര്‍ത്ഥികള്‍ പുഴയില്‍ കുളിക്കാനെത്തിയത്. ഇടമലയാര്‍ ഡാമിന് […]
Read more

ഹാന്റവൈറസ് ബാധ: ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു

മൊറോക്കോ: ഹാന്റവൈറസ് ബാധിച്ച എംവി ഹോണ്ടിയസ് ക്രൂയിസ് കപ്പലിലെ യാത്രക്കാരെ ഒഴിപ്പിക്കുന്ന നടപടി ആരംഭിച്ചു. മൊറോക്കൻ തീരത്തിന് സമീപത്തെ സ്പാനിഷ് ദ്വീപായ ടെനറൈഫിൽ നങ്കൂരമിട്ടിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒഴിപ്പിക്കൽ നടപടി ആരംഭിച്ചത്. യാത്രക്കാരിൽ രോഗലക്ഷണങ്ങളില്ലെന്ന് സ്പാനിഷ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. പുറത്തെത്തിക്കുന്ന യാത്രക്കാരെ ദ്വീപിലെ വിമാനത്താവളത്തിലേക്ക് സീൽ ചെയ്ത ബസുകളിൽ മാറ്റും. തുടർന്ന് യാത്രക്കാരെ അവരവരുടെ രാജ്യത്തേക്ക് വിമാനങ്ങളിൽ കൊണ്ടുപോകും. വിമാനത്തിലുണ്ടായിരുന്ന 22 ബ്രിട്ടീഷ് യാത്രക്കാരെയും ഇന്ന് തന്നെ തിരികെ യുകെയിലേക്ക് കൊണ്ടുപോകും. അതേസമയം യാത്രക്കാർ 72 […]
Read more

തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്: രാജിക്കത്ത് കൈമാറി

ചെന്നെെ: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് രാജിവെച്ച് വിജയ്. മന്ത്രി സെങ്കോട്ടയ്യനാണ് രാജിക്കത്ത് കൈമാറിയത്. ഇന്ന് രാവിലെയാണ് രാജിവെച്ചത്. ആരാണ് പകരം മത്സരിക്കാനെത്തുക എന്നതാണ് ആകാം​ക്ഷയോടെ കാത്തിരിക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ വിജയ് പെരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും മത്സരിച്ചിരുന്നു. രണ്ടിടത്തും വിജയിച്ച സാഹചര്യത്തിലാണ് ഒരു മണ്ഡലത്തിൽ നിന്ന് രാജി വെച്ചത്. 14 ദിവസത്തിനുള്ളിൽ ഒരു മണ്ഡലത്തിൽ നിന്ന് രാജിവെക്കണം എന്നാണ് നിയമം. ഇന്ന് രാവിലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സി ജോസഫ് വിജയ് സത്യപ്രതിജ്ഞ […]
Read more

ദൃശ്യം 3യില്‍ എന്തു പ്രതീക്ഷിക്കാം?

കൊച്ചി : മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചെസികളില്‍ ഒന്നാണ് ദൃശ്യം. ദൃശ്യം 3യുടെ ട്രെയിലര്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് വലിയ ആകാംക്ഷയാണ് ചിത്രത്തെ കുറിച്ച് ഉള്ളത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ ജന്മദിനമായ മെയ് 21ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ദൃശ്യം 3നെ കുറിച്ച് ജീത്തു ജോസഫ് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിൽ ജോർജുകുട്ടിയുടെ പേടിയിലും ഇമോഷൻസിലുമാണ് ശ്രദ്ധ കൊടുത്തിരിക്കുന്നത് എന്ന് ജീത്തു ജോസഫ് പറയുന്നു. ഇത്തവണ തന്റെ പിന്നാലെ ആരെങ്കിലും […]
Read more

തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് അഭിനന്ദനങ്ങളുമായി പിണറായി വിജയൻ

തിരുവനന്തപുരം: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്ക്ക് അഭിനന്ദനവുമായി കേരള മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ പിണറായി വിജയൻ. അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ നേർന്നുകൊണ്ട് ഫേസ്ബുക്കിലാണ് പിണറായിയുടെ കുറിപ്പ്. ജനാധിപത്യ സംവിധാനത്തിൽ ജനങ്ങൾ നൽകുന്ന വിധി വലിയൊരു ഉത്തരവാദിത്വമാണെന്ന് അദ്ദേഹം തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾ വിജയിയിൽ അർപ്പിച്ച വിശ്വാസം സാമൂഹ്യനീതി, മതനിരപേക്ഷത, ജനക്ഷേമം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ഭരണമായി മാറുമെന്ന് പ്രത്യാശിക്കുന്നതായി അദ്ദേഹം പറഞ്ഞു. കേരളവും […]
Read more

ചാലക്കുടി പാലം വീണ്ടും അടച്ചു

തൃശൂര്‍: ചാലക്കുടി പാലം വീണ്ടും അടച്ചതോടെ ഗതാഗത കുരുക്കില്‍ കുടുങ്ങി യാത്രക്കാര്‍. ചാലക്കുടി പുഴക്ക് കുറുകെയുള്ള പഴയ പാലമാണ് ശനിയാഴ്ച പകല്‍ 10 മണിയോടെ അടച്ചത്. പാലത്തിന്റെ ബെയറിങ് മാറ്റുന്നതിനായാണ് പാലം അടച്ചിരിക്കുന്നത്. പ്രവൃത്തികള്‍ക്ക് 20 ദിവസത്തോളം വേണ്ടിവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തൃശൂര്‍ ഭാഗത്തേക്കുള്ള വാഹനങ്ങള്‍ സമാന്തര പാലത്തിലൂടെയാണ് കടത്തിവിടുന്നത്. ഇതുമൂലം രാവിലെ മുതല്‍ ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം വാഹനങ്ങള്‍ റോഡില്‍ കിടക്കേണ്ട അവസ്ഥയാണിപ്പോള്‍. ആഴ്ചാവസാന ദിവസമായതിനാല്‍ ശനിയാഴ്ച കൂടുതല്‍ വാഹനങ്ങളെത്തിയതോടെ ഗതാഗത തടസം അതിരൂക്ഷമായി. […]
Read more

Recent News