അൽ ബദായിലെ ഗതാഗതം സുഗമമാക്കാൻ പുതിയപാലം

ദുബായ് : അൽ ബദായിൽനിന്ന് ശൈഖ് റാഷിദ്, അൽ മുസ്തക്ബാൽ, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ് എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതിനായി 500 മീറ്റർ നീളത്തിൽ പുതിയപാലം തുറന്നതായി റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അധികൃതർ അറിയിച്ചു. വേൾഡ് ട്രേഡ് സെന്റർ റൗണ്ട്എബൗട്ട് വികസന പദ്ധതിയുടെ ഭാഗമാണിത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ശൈഖ് റാഷിദ് റോഡ്, ഡെക്കൻഡ് ഡിസംബർ സ്ട്രീറ്റ്, സബീൽ പാലസ് സ്ട്രീറ്റ്, അൽ മജിലിസ് സ്ട്രീറ്റ് എന്നീ അഞ്ച് പ്രധാനപ്പെട്ട സ്ട്രീറ്റുകളുമായി ശൈഖ് സായിദ് റോഡ് റൗണ്ട് എബൗട്ടിനെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ട്രേഡ് സെന്റർ പ്രദേശത്തെ ജനസംഖ്യാവളർച്ചയും നഗരവികസനവും കണക്കിലെടുത്താണ് പദ്ധതിപുരോഗമിക്കുന്നത്. നിലവിൽ ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസനപദ്ധതിയുടെ ഭാഗമായി മൊത്തം നാല് പാലങ്ങൾ തുറന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *