ന്യൂഡൽഹി: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ പോകുകയാണെന്നും അതിന്റെ ആഘാതം സമ്പന്നരെയല്ല മറിച്ച് സാധാരണക്കാരെയാണ് ബാധിക്കാൻ പോകുന്നതെന്ന മുന്നറിയിപ്പുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തെ പൗരന്മാർക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ ക്ലാസെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിദശയാത്രയ്ക്ക് പോയിരിക്കുകയാണെന്നും രാഹുൽ പരിഹസിച്ചു. റായ്ബറേലിയിലെ ചുരുവാ ഹനുമാൻ ക്ഷേത്രം സന്ദർശിക്കവേയാണ് രാഹുൽ പ്രധാനമന്ത്രിക്കെതിരെ വിമർശനം അഴിച്ചുവിട്ടത്. ‘പ്രതിസന്ധി ഘട്ടങ്ങളിൽ വിദേശങ്ങളിലേക്ക് യാത്ര ചെയ്യരുതെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് പറഞ്ഞത്, അതേസമയം, അദ്ദേഹം ലോകം ചുറ്റുകയാണ്.’ മോദിയുടെ അഞ്ച് രാജ്യങ്ങളിലേക്കുള്ള വിദേശ സന്ദർശനത്തെ പരിഹസിച്ചുകൊണ്ട് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യം സാമ്പത്തിക തകർച്ചയുടെ വക്കിൽ
