Category: NEWS

അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരായ പരാമര്‍ശം; കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുന്‍കൂര്‍ ജാമ്യം

ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യയ്‌ക്കെതിരെ പരാമർശം നടത്തിയ കേസിൽ കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് മുൻകൂർ ജാമ്യം. അസം പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസില്‍ ഗുവാഹത്തി ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ തെറ്റാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതേസമയം ചില ഉപാധികളോടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കണം, ആവശ്യപ്പെടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ ഹാജരാകണം, തെളിവുകള്‍ നശിപ്പിക്കാനോ കൃത്രിമം കാണിക്കാനോ ശ്രമിക്കരുത്. കോടതി അനുമതിയില്ലാതെ രാജ്യം വിടരുത് […]
Read more

സൗദി ദമ്മാമിൽ പ്ലസ് വൺ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

ദമ്മാം: സൗദിയിലെ ദമ്മാമിൽ പ്ലസ് വൺ വിദ്യാർഥി ബാസ്‌കറ്റ് ബോൾ കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. ദമ്മാം അൽമുന ഇൻറർനാഷണൽ സ്‌കൂൾ പ്ലസ് വൺ വിദ്യാർഥി കർണാടക മോഡ്ബിദ്രി കൊട്ടേബഗ്ലു സ്വദേശി മുഹമ്മദ് റയ്യാൻ (16) ആണ് മരിച്ചത്. സി.ബി.എസ്.ഇ സ്‌കൂൾ സോണൽ തല മത്സരത്തിൽ ബാസ്‌കറ്റ് ബോൾ വിഭാഗത്തിൽ കളിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഹമ്മദ് റിയാസിന്റെയും ഷമീന റിയാസിന്റെയും മകനാണ്. മൃതദേഹം ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Read more

പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ

ഡൽഹി: വിദേശത്തുള്ള ഇന്ത്യൻ വംശജർക്ക് നൽകുന്ന ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ കാർഡുമായി ബന്ധപ്പെട്ട പൗരത്വ ചട്ടങ്ങളിൽ സുപ്രധാനമായ ഭേദഗതികളുമായി കേന്ദ്ര സർക്കാർ. ഒസിഐ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ ലളിതമാക്കാനും എന്നാൽ സുരക്ഷാ മുൻകരുതലുകൾ കർശനമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ. ഇന്ത്യൻ വംശജരായ വിദേശ പൗരന്മാരുടെ പങ്കാളികൾക്കും ഇനി മുതൽ ഒ.സി.ഐ കാർഡിനായി അപേക്ഷിക്കാം. എന്നാൽ ഇവർ തമ്മിലുള്ള വിവാഹം രജിസ്റ്റർ ചെയ്തിട്ട് കുറഞ്ഞത് രണ്ട് വർഷമെങ്കിലും പൂർത്തിയായിരിക്കണം. വിവാഹബന്ധം നിലനിൽക്കുന്നിടത്തോളം കാലം മാത്രമേ ഈ ആനുകൂല്യം […]
Read more

ആക്ഷൻ പാക്ക്ഡ് ചിത്രം ‘വരവി’ന്റെ ട്രെയിലർ എത്തി

ഷാജി കൈലാസ്- ജോജു ജോർജ് കോമ്പോയിൽ ഒരുങ്ങുന്ന ചിത്രം ‘വരവി ന്റെ ട്രെയിലർ പുറത്തിറങ്ങി. കിടിലൻ ഡയലോഗുകളും മാസ്സ് ആക്ഷൻ രംഗങ്ങളും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രമായിരിക്കും ‘വരവ്’ എന്നാണ് ട്രെയിലർ നൽകുന്ന സൂചന. മലയാള സിനിമയിൽ ആദ്യമായാണ് ജോജു ജോർജ് – ഷാജി കൈലാസ് കോമ്പിനേഷൻ. ആക്ഷൻ സിനിമകളുടെ രാജാവായ ഷാജി കൈലാസും, അഭിനയ വിസ്മയമായി മാറിക്കൊണ്ടിരിക്കുന്ന ജോജു ജോർജും ഒന്നിക്കുമ്പോൾ ചിത്രത്തിന്റെ വരവുപോലെ തന്നെ ഇവരുടെ വരവും ആകാംക്ഷ വർദ്ധിപ്പിക്കുന്നുണ്ട്. ബിഗ് ബഡ്ജറ്റിൽ 98 […]
Read more

മാരാർ ജയിച്ചാൽ ‘അടിവസ്ത്രമിട്ട് ബീച്ചിൽ നടക്കും

കൊച്ചി : ഇനി വെറും രണ്ട് ദിവസത്തെ കാത്തിരിപ്പ്. ആരാകും അടുത്ത അഞ്ച് വർഷം സംസ്ഥാനങ്ങൾ ഭരിക്കാൻ പോകുന്നതെന്ന് അറിയാൻ അക്ഷമരായി കാത്തിരിക്കുകയാണ് ജനങ്ങൾ. എല്ലായിടത്തേയും പോലെ കേരളത്തിലെ മുന്നണികളും ഏറെ പ്രതീക്ഷയിലാണ്. സോഷ്യൽ മീഡിയയുടെ അതിപ്രസരമുള്ള ഈ കാലത്ത് തെരഞ്ഞെടുപ്പും അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും വീഡിയോകളും ഏറെ വൈറലായി മാറാറുണ്ട്. അത്തരത്തിൽ തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാർ ജയിക്കുകയാണെങ്കിൽ അടിവസ്ത്രമിട്ട് കോഴിക്കോട് ബീച്ചിലൂടെ നടക്കുമെന്ന് ഇന്‍ഫ്ലുവന്‍സറായ ഓകെ അനാഷ് പറഞ്ഞത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ […]
Read more

മലപ്പുറം ജില്ല വിഭജിക്കണം; പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നുണ്ട്. ഏറനാട്, പെരിന്തൽമണ്ണ , നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം എന്ന പേരിൽ ഒരു ജില്ല രൂപീകരിക്കുകയും മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം. തിരൂർ, പൊന്നാനി , തിരൂരങ്ങാടി , കൊണ്ടോട്ടി […]
Read more

വിജയകുതിപ്പിൽ മധുവിധു

കൊച്ചി: വലിയ താരചിത്രങ്ങൾ റിലീസ് മെയ് മാസം നിക്കുമ്പോഴും തീയറ്ററിൽ ശക്തമായ സാന്നിധ്യമായി ഷറഫുദ്ദീൻ നായകനായി എത്തിയ മധുവിധു രണ്ടാം വാരത്തിലേയ്ക് കുതിയ്ക്കുന്നു. കോമഡി എന്റർടെയ്നർ ജോണറിലുള്ള ചിത്രത്തിന് ഫാമിലി ഓഡിയൻസിന്റെ ശക്തമായ പിന്തുണയാണ് തീയറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് ചിത്രത്തിൽ ഷറഫുദീന്റെ നായികയായി എത്തിയിരിക്കുന്നത്. ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം നിർമ്മാതാവായ അജിത് വിനായക ഫിലിംസിന്റെയും കരിയറിലെ മികച്ച വിജയം […]
Read more

സ്കൂളുകളിൽ പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്

തിരുവനന്തപുരം: സ്കൂളുകളിൽ പാമ്പ് സുരക്ഷാ പരിശോധന കർശനമാക്കാൻ വനം വകുപ്പ്. ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മാർഗനിർദേശങ്ങൾക്ക് പുറമെ സ്കൂളുകളിലെ സുരക്ഷയ്ക്കായി വനംവകുപ്പ് 13 അധിക നിർദേശങ്ങൾ തയ്യാറാക്കി. കൂടാതെ, സ്കൂളുകൾക്ക് അന്തിമ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇത്തവണ വനം വകുപ്പ് ക്ലിയറൻസും നിർബന്ധമാക്കി. വിദ്യാലയങ്ങളിലെ സുരക്ഷാ പരിശോധന കർശനമായി പാലിക്കണമെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഫോറസ്റ്റ് കൺസർവേറ്റർമാർക്ക് കത്തയച്ചു. പരിശോധനയിൽ അപാകതകൾ കണ്ടെത്തിയാൽ സ്കൂൾ അധികൃതർ പരിഹരിക്കണം. സർപ്പ വോളണ്ടിയർമാർ , […]
Read more

അമ്മയാകാനൊരുങ്ങി നടി റെബ ജോൺ

കൊച്ചി: അമ്മയാകാനൊരുങ്ങി നടി റെബ മോണിക്ക ജോൺ. തങ്ങൾ രണ്ടിൽ നിന്നും മൂന്നായി വളരുന്നുവെന്നും അത്ഭുതകരമായ ഈ സമ്മാനത്തിന് കർത്താവിന് നന്ദിയെന്നും റെബ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. “ഞങ്ങൾ രണ്ടിൽ നിന്ന് മൂന്ന് ആയി വളരുന്നു. ഹല്ലേലൂയ. ഈ അത്ഭുതകരമായ സമ്മാനത്തിന് കർത്താവിന് നന്ദി പറയുന്നു. ഈ പ്രത്യേക യാത്രയ്ക്ക് ഞങ്ങൾ നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹങ്ങളും തേടുന്നു.” റെബ കുറിച്ചു. നിരവധി പേരാണ് താരത്തിന് ആശംസകളുമായി എത്തുന്നത്. 2016 ൽ പുറത്തിറങ്ങിയ ജേക്കബിന്റെ സ്വർഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ […]
Read more

അടുത്ത 4 ദിവസം ശക്തമായ വേനൽ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. നാളെ എട്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിൽ നാളെ യെല്ലോ അലര്‍ട്ട് ആണ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കുക.
Read more

Recent News