മലപ്പുറം ജില്ല വിഭജിക്കണം; പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നുണ്ട്.

ഏറനാട്, പെരിന്തൽമണ്ണ , നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം എന്ന പേരിൽ ഒരു ജില്ല രൂപീകരിക്കുകയും മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം. തിരൂർ, പൊന്നാനി , തിരൂരങ്ങാടി , കൊണ്ടോട്ടി താലൂക്കുകൾ ഉൾപ്പെടുത്തി തിരൂരങ്ങാടി എന്ന പേരിൽ പുതിയ ജില്ല രൂപീകരിച്ച് തിരൂരങ്ങാടിയെ ആസ്ഥാനമാക്കണം. മാത്രമല്ല, സർക്കാർ സേവനങ്ങൾ ജനങ്ങളിലേക്ക് വേഗത്തിൽ എത്തും, പ്രാദേശിക വികസന അസമത്വം കുറയും, പുതിയ ഇൻഫ്രാസ്ട്രക്ച്ചർ വികസനവും തൊഴിൽ അവസരങ്ങളും ഉണ്ടാകും, തീരപ്രദേശവും മലനാടും നഗരമേഖലയും ഉൾപ്പെടുന്ന പ്രദേശങ്ങൾക്ക് പ്രത്യേക വികസന നയങ്ങൾ നടപ്പാക്കാൻ സാധിക്കും എന്നിങ്ങനെയുള്ള നേട്ടങ്ങളാണ് ഈ വിഭജനത്തിലൂടെ യൂത്ത് ലീഗ് ചൂണ്ടിക്കാട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *