വിജയകുതിപ്പിൽ മധുവിധു

കൊച്ചി: വലിയ താരചിത്രങ്ങൾ റിലീസ് മെയ് മാസം നിക്കുമ്പോഴും തീയറ്ററിൽ ശക്തമായ സാന്നിധ്യമായി ഷറഫുദ്ദീൻ നായകനായി എത്തിയ മധുവിധു രണ്ടാം വാരത്തിലേയ്ക് കുതിയ്ക്കുന്നു. കോമഡി എന്റർടെയ്നർ ജോണറിലുള്ള ചിത്രത്തിന് ഫാമിലി ഓഡിയൻസിന്റെ ശക്തമായ പിന്തുണയാണ് തീയറ്ററിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.ബിന്ദു പണിക്കരുടെ മകൾ കല്യാണി പണിക്കരാണ് ചിത്രത്തിൽ ഷറഫുദീന്റെ നായികയായി എത്തിയിരിക്കുന്നത്.

ബിബിൻ മോഹന്റെയും ജയ് വിഷ്ണുവിന്റെയും രചനയിൽ നവാഗതനായ വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രം നിർമ്മാതാവായ അജിത് വിനായക ഫിലിംസിന്റെയും കരിയറിലെ മികച്ച വിജയം നേടിയാണ് മുന്നേറുന്നത്. ഒരു വശത്ത് ഫാമിലി പ്രേക്ഷകരുടെ പൂർണ്ണ പിന്തുണയോടെ ഒരു കോമഡി ചിത്രം ശക്തമായി തീയറ്ററുകളിൽ നിൽക്കുന്നതിനാൽ വരും ദിനങ്ങളിൽ ബോക്സ്ഓഫീസിൽ ശക്തമായ മത്സരമായ മത്സരം കാണാം. മധുവിധു പോലെയുള്ള ക്ളീൻ U സർട്ടിഫിക്കേറ്റ് നേടിയ നല്ല സിനിമകളുടെ വിജയത്തോടെ വിജയത്തിന്റെ വസന്തകാലം മലയാളത്തിൽ വീണ്ടും സംഭവിക്കുന്നതിൽ മലയാള സിനിമ പ്രേമികൾക്കും അഭിമാനിക്കാം.

Leave a Reply

Your email address will not be published. Required fields are marked *