Category: NEWS

‘വാഴ 2’ ന് ബുക്ക് മൈ ഷോയില്‍ പുതിയ എതിരാളി

കൊച്ചി: സിനിമകളുടെ ജനപ്രീതി അളക്കാന്‍ ഇന്നുള്ള പല മാനദണ്ഡങ്ങളില്‍ പ്രധാനമാണ് അവയുടെ ബോക്സ് ഓഫീസ് കളക്ഷന്‍. മറ്റൊന്ന് ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലൂടെ ചിത്രങ്ങള്‍ വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണമാണ്. പ്രമുഖ പ്ലാറ്റ്‍ഫോം ആയ ബുക്ക് മൈ ഷോയില്‍ ഓരോ ദിവസവും വില്‍ക്കുന്ന ടിക്കറ്റുകളുടെ എണ്ണം ട്രാക്കര്‍മാര്‍ പങ്കുവെക്കാറുണ്ട്. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളുടെ പ്രതിദിന ടിക്കറ്റ് വില്‍പ്പന എത്രയെന്ന അറിവ് പലപ്പോഴും കൗതുകകരവുമാണ്. ഇപ്പോഴിതാ പുതിയ റിലീസുകളും എത്തിയ ഇന്നലത്തെ (വെള്ളിയാഴ്ച) ബുക്ക് മൈ ഷോ കണക്കുകള്‍ […]
Read more

കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിഎ കൂട്ടാൻ അനുമതി

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത (ഡിഎ) രണ്ട് ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകി കേന്ദ്ര മന്ത്രിസഭ. ഡിഎ വർധിപ്പിക്കുന്നത് പ്രതിമാസ ശമ്പളത്തിൽ പ്രതിഫലിക്കും. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടാൻ സഹായിക്കുന്നതിനായി സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നൽകുന്ന ശമ്പളത്തിലെ ക്രമീകരണമാണ് ഡിയർനെസ് അലവൻസ്. കേന്ദ്ര സർക്കാർ ജീവനക്കാർക്കുള്ള ഡിഎ അവസാനമായി പരിഷ്‌കരിച്ചത് ഒക്ടോബറിലാണ്. 55 ശതമാനത്തിൽ നിന്ന് 58 ശതമാനമായിട്ടാണ് അന്ന് ഡിഎ ഉയർത്തിയത്. 2025 ജൂലൈ 1 മുതൽ ഇത് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിരുന്നു. വർഷത്തിൽ […]
Read more

വനിത ബില്ലിന് പിന്നിൽ മണ്ഡലപുനർനിർണയം

ചെന്നൈ: തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ ആദ്യ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരുവള്ളൂർ പൊന്നേരിയിലായിരുന്നു യോഗം കൂടിയത്. തമിഴ്നാടിനെയും ഭാഷയെയും സംസ്കാരത്തെയും, ബിജെപിയും ആർഎസ്എസും ആക്രമിക്കാൻ ശ്രമികുമ്പോൾ താൻ മനസ്സിലൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്നലെയും അത് കണ്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വനിത ബില്ലിന് പിന്നിൽ ഉണ്ടായിരുന്നത് മണ്ഡലപുനർനിർണയമാണ്. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു […]
Read more

മല്ലികാർജുൻ ഖർഗെയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ

ഡൽഹി: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ സജീവമായി തുടരുന്നതിനിടെ ഡൽഹിയിൽ നിർണായക കൂടിക്കാഴ്ച. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരൻ എംപി. പാർലമെന്റിലെ മല്ലികാർജുൻ ഖർഗെയുടെ ചേമ്പറിൽ വെച്ചായിരുന്നു ചർച്ച. മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകദേശം അരമണിക്കൂറോളം ഇരുവരും യോഗം ചേർന്നത്. ദീപാദാസ് മുൻഷിയുമായി കെ സി വേണുഗോപാലും കൂടിക്കാഴ്ച നടത്തി.അതേസമയം, കൂടിക്കാഴ്ചയെ സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കാൻ കെ സി വേണുഗോപാൽ തയ്യാറായില്ല. കെ സി വേണുഗോപാലിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് […]
Read more

മത്സ്യബന്ധന ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച്ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

കോഴിക്കോട് : മത്സ്യബന്ധനത്തിനിടെ ബോട്ടിന്റെ എൻജിനിൽ നിന്ന് പുക ശ്വസിച്ച് ചികിത്സയിലായിരുന്നവരിൽ ഒരാൾ മരിച്ചു. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. വെസ്റ്റ് ബംഗാൾ സ്വദേശി ഷഹബേദ് ദാസ് വെൻ്റിലേറ്ററിലായിരുന്നു. മറ്റൊരു തൊഴിലാളി ബേപ്പൂർ സ്വദേശി ഹനീഫ വെൻ്റിലേറ്ററിലാണ്. നാല് മത്സ്യത്തൊഴിലാളികൾക്കാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മൂന്ന് അന്യസംസ്ഥാന തൊഴിലാളികളും ഒരു മലയാളിയുമാണ്.ബേപ്പൂർ പടിഞ്ഞാറ് 10 നോട്ടിക്കൽ അകലെയാണ് സംഭവം. ആയിഷ വൺ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. ബോട്ടിൽ വെള്ളം കയറി എന്ന സംശയത്തിൽ എൻജിൻ റൂമിലേക്ക് […]
Read more

സ്പാനിഷ് ക്ലബ്ബ് സ്വന്തം പേരിലാക്കി ലയണല്‍ മെസ്സി

സ്‌പെയിനിലെ നിയ പ്രവിശ്യയിലുള്ള ഒരു അഞ്ചാം ഡിവിഷന്‍ ക്ലബ്ബിന്റെ ഉടമസ്ഥനായിരിക്കുകയാണ് അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സി. ക്ലബ്ബിന്റെ 100 ശതമാനം ഓഹരികളും തന്റെ പേരിലാക്കിയിരിക്കുകയാണ് ഫുട്‌ബോള്‍ ഇതിഹാസം. താന്‍ കാല്‍പ്പന്ത് തട്ടി വളര്‍ന്ന ബാഴ്‌സലോണയുടെ സമീപത്ത് തന്നെയുള്ള യൂണിയോ എസ്‌പോര്‍ട്ടി വോ കോര്‍ണല്ലയാണ് മെസ്സി വാങ്ങിയത്. മുഴുവന്‍ ഓഹരികളും സ്വന്തം പേരിലാക്കിയ താരം ക്ലബ് വാങ്ങാന്‍ എത്ര പണം മുടക്കിയെന്നത് വ്യക്തമാക്കിയിട്ടില്ല. നിലവിലെ സീസണില്‍ പോയിന്റ് ടേബ്‌ളില്‍ മൂന്നാം സ്ഥാനത്താണ് കോര്‍ണെല്ലയുടെ സ്ഥാനം. അടിസ്ഥാന സൗകര്യ […]
Read more

പ്രചാരണത്തിനായി വിജയ് നാളെ കടലൂരിൽ എത്തും; അവസാന പ്രചാരണം ചെന്നൈയില്‍

തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നാളെ കടലൂരില്‍ എത്തും. രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് പ്രചാരണത്തിന് അനുമതി നൽകിയിരിക്കുന്നത്. 22 നിബന്ധനകളോടെയാണ് പൊലീസ് അനുമതി നല്‍കിയത്. റോഡ് ഷോ അനുവദിക്കില്ല. മഞ്‌ജൈനഗര്‍ ഗ്രൗണ്ടില്‍ പൊതുയോഗം നടത്താനാണ് അനുമതി. 12,000 പേര്‍ പരിപാടിയിൽ പങ്കെടുക്കുമെന്ന് ടിവികെ അറിയിച്ചിട്ടിട്ടുണ്ട്. അതേസമയം വിജയുടെ അവസാന പ്രചാരണം ചെന്നൈയിലാണ് നടക്കുക. 21ന് നന്ദനം വൈഎംസിഎ ഗ്രൗണ്ടില്‍ പൊതുയോഗം നടത്തും. 4000 പേര്‍ക്ക് മാത്രമാണ് ഇതിൽ […]
Read more

കർണാടകയിൽ പക്ഷിപ്പനി ഭീഷണി; 7,500 കോഴികളെ കൊന്നൊടുക്കി

മൈസൂർ: കർണാടകയിൽ പക്ഷിപ്പനി ഭീഷണി. സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഫാമിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 7,500 കോഴികളെ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായി ഫാമിലെ പത്ത് ജീവനക്കാർ ക്വാറന്റൈനിൽ വിട്ടു. കർണാടകയിലെ ഹെസരഘട്ടയിലും പരിസരപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ഏപ്രിൽ 14 ന് ഫാമിലെ കോഴികളിൽ നടത്തിയ പതിവ് പ്രാഥമിക പരിശോധനയിലാണ് അണുബാധ ആദ്യം തിരിച്ചറിഞ്ഞതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ നിന്ന് ബംഗളൂരുവിലേക്കും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുമായി കോഴികളെ കൊടുത്തിട്ടുണ്ടെന്നാണ് വിവരം. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഉടൻ തന്നെ ആശുപത്രിയിൽ […]
Read more

കശുവണ്ടി അഴിമതി കേസ്; വ്യവസായി അനീഷ് ബാബുവിന് ജാമ്യം

എറണാകുളം: കശുവണ്ടി ഇറക്കുമതി കള്ളപ്പണ കേസിൽ വ്യവസായി അനീഷ് ബാബുവിന് ജാമ്യം. എറണാകുളം പിഎംഎൽഎ കോടതി ആണ് ജാമ്യം അനുവദിച്ചത്. കേസിൽ അന്വേഷണം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി. അതേസമയം, ജാമ്യം നൽകിയ ഉത്തരവിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തിങ്കളാഴ്ച അപ്പീൽ നൽകിയേക്കും. ജനുവരി 14 നാണ് കൊച്ചിയിൽ നിന്ന് അനീഷ് ബാബുവിനെ ഇ ഡി അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിൽ എടുത്ത കേസിലായിരുന്നു അറസ്റ്റ്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലാഭകരമായി കശുവണ്ടി ഇറക്കിത്തരാമെന്ന് […]
Read more

മിൽമ പാലിൻ്റെ വില കൂട്ടിയേക്കും; ലിറ്ററിന് ആറ് രൂപ കൂട്ടണമെന്നാണ് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാലിൻ്റെ വില ഉടൻ കൂട്ടിയേക്കും. 29ന് ചേരുന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ ഇക്കാര്യം സംബന്ധിച്ച് തീരുമാനമെടുക്കും. തീരുമാനം വൈകിക്കുന്നതിൽ ബോർഡ് ആസ്ഥാനത്തിന് മുന്നിൽ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പ്രതിഷേധം നടക്കുകയാണ്. ലിറ്ററിന് ആറ് രൂപ വർധിപ്പിക്കണമെന്നാണ് ആവശ്യം. അതേസമയം സർക്കാരിന് വീണ്ടും കത്ത് നൽകുമെന്ന് മിൽമ ചെയർമാൻ കെ. എസ് മണി പറഞ്ഞു. വില വർദ്ധന അനിവാര്യമാണെന്നും വില കൂട്ടാൻ മിൽമക്ക് അധികാരം ഉണ്ടെന്നും കെ. എസ് മണി പറഞ്ഞു.എന്നാൽ ഇക്കാര്യം സർക്കാരിനെ […]
Read more

Recent News