വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ; ഇന്നലത്തെ വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റ്
തിരുവനന്തപുരം: സർവകാല റെക്കോർഡിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ഇന്നലത്തെ മൊത്തം വൈദ്യുത ഉപയോഗം 116.11 ദശലക്ഷം യൂണിറ്റായിരുന്നു. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകത 6013 മെഗാവാട്ട് ആയിരുന്നു. ഈ നില തുടർന്നാൽ ലോഡ് ഷെഡിംഗും പവര്‍കട്ടും വേണ്ടി വന്നേക്കുമെന്നാണ് വിലയിരുത്തല്‍. അതേസമയം സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. ഇന്നലെ പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. സാധാരണയേക്കാൾ 3.5 ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്. കോട്ടയത്ത് 38 ഡിഗ്രി സെൽഷ്യസ് ആണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനില. […]
Read more

