Category: NEWS

ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് സമ്മാനത്തുക വര്‍ധിപ്പിച്ച് സംഘാടകര്‍

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക 9.5 ശതമാനം വര്‍ധിപ്പിച്ച് സംഘാടകര്‍. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 53 ലക്ഷം യൂറോ (57 കോടി രൂപയിലധികം) വര്‍ധിച്ച് 6.17 കോടി യൂറോ ആയാണ് (ഏകദേശം 677 കോടി രൂപ) സമ്മാനത്തുക ഉയര്‍ത്തിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 5.64 കോടി യൂറോ (ഏകദേശം 618 കോടി രൂപ) ആയിരുന്നു. ഇതോടെ പാരിസിലെ റൊളാങ് ഗാരോസില്‍ 24ന് ആരംഭിക്കുന്ന ഗ്രാന്‍ഡ്‌സ്ലാം ടൂര്‍ണമെന്റിലെ പുരുഷ-വനിതാ സിംഗിള്‍സ് മത്സരങ്ങളില്‍ ജേതാവാകുന്നവര്‍ക്ക് 28 ലക്ഷം യൂറോ (30 […]
Read more

ലൈംഗിക പീഡന കേസിൽ പ്രശോഭ് സി വത്സന് തിരിച്ചടി; മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

പാലക്കാട്: ജോലി വാ​ഗ്ദാനം ചെയ്ത് ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പാലക്കാട് മുൻ കോൺഗ്രസ് കൗൺസിലർ പ്രശോഭിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മണ്ണാർക്കാട് എസ്‌സി– എസ്‌ടി പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. താമസസ്ഥലത്ത് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കുകയും ​ഗർഭിണിയാണെന്നറിഞ്ഞപ്പോൾ അലസിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തതായാണ് പരാതി. മുഖ്യമന്ത്രിക്കും പാലക്കാട് ജില്ലാ പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. പിന്നാലെ പൊലീസ് കേസെടുക്കുകയായിരുന്നു. പീഡനത്തിന് പുറമേ പട്ടികജാതി വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമം തടയൽ വകുപ്പും ചുമത്തിയിരുന്നു. സംഭവത്തിന് ശേഷം […]
Read more

ചെങ്കോട്ട സ്ഫോടന കേസ്: ഡോക്ടർമാരെ ഉൾപ്പെടുത്തി പുതിയ കുറ്റപത്രം സമർപ്പിച്ചു

ഡൽഹി: ഡൽഹി ചെങ്കോട്ടയിൽ നടന്ന കാർ ബോംബ് സ്ഫോടന കേസിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് അന്വേഷണ ഏജൻസി. നൗഗാം പൊലീസ് എടുത്ത കേസിൽ കൊല്ലപ്പെട്ട ഡോക്ട‍ർ ഉമര്‍ നബി ഉള്‍പ്പെടെ നാല് ഡോക്ടര്‍മാർ അടക്കം 10 പേരാണ് പ്രതികളായുള്ളത്. തൊഴിലിനെ മറയാക്കി ഭീകര പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നും ഉന്നത വിദ്യാഭ്യാസമുള്ളവരെ ലക്ഷ്യമിട്ടെന്നുമാണ് കുറ്റപത്രത്തിൽ പറയുന്നത്. ഡോക്ടർമാർ ഭാഗമായ ഭീകര സംഘത്തെ പൂർണമായി പിടികൂടിയെന്നും റിപ്പോർട്ടിലുണ്ട്. നിരോധിത സംഘടനയായ അന്‍സാര്‍ ഗസ്വത്ത്-ഉല്‍-ഹിന്ദിനെ പുനരുജ്ജീവിപ്പിക്കാനാണ് ഈ സംഘം ലക്ഷ്യമിട്ടത്. സുരക്ഷാ ഏജന്‍സികളെ […]
Read more

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ചിത്രീകരണം പൂർത്തിയായി

യുവതാരം സന്ദീപ് പ്രദീപിനെ നായകനാക്കി വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ, ഡി ഗ്രൂപ്പ് ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമായ “കോസ്മിക് സാംസൺ” ചിത്രീകരണം പൂർത്തിയായി. “ജോൺ ലൂതർ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അഭിജിത് ജോസഫ് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്. സഹരചയിതാവ്- അഭികേർഷ് വസന്ത്. എക്സികുട്ടീവ് പ്രൊഡ്യൂസർ – ബിനോ ടി എബ്രഹാം. മിന്നൽ മുരളി ,ആർ.ഡി. എക്സ്, മുന്തിരി വള്ളികൾ തളിർക്കുമ്പോൾ, […]
Read more

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ “വാ വാ വീരവ” ഗാനം പുറത്ത്

തെലുങ്ക് താരം നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” വിലെ ആദ്യ ഗാനം പുറത്തു. “വാ വാ വീരവ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് രവി ബസ്‌റൂർ ആണ്. അർജുൻ വിജയ് ആണ് ഗാനത്തിന്റെ മലയാളം പതിപ്പ് ആലപിച്ചിരിക്കുന്നത്. ഗാനത്തിന് മലയാളത്തിൽ വരികൾ രചിച്ചത് രാജീവ് ഗോവിന്ദനാണ്. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും ഗാനം പുറത്തു വന്നിട്ടുണ്ട്. നിഖിൽ ഒരു ഇതിഹാസ യോദ്ധാവായി വേഷമിടുന്ന ഈ […]
Read more

ഗൾഫ് വ്യാപാരത്തിൽ തിരിച്ചടി നേരിട്ട് ഇന്ത്യ

യുഎഇ : പശ്ചിമേഷ്യയിലെ സംഘർഷം രാജ്യത്തെ വിദേശ വ്യാപാരത്തിൽ കുത്തനെ ഇടിവുണ്ടാക്കി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം മാർച്ചിലെ കയറ്റുമതിയിൽ 7.4 ശതമാനവും ഇറക്കുമതിയിൽ 6.5 ശതമാനവും കുറവുണ്ടായി. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളികളായ യുഎഇ, സൗദി അറേബ്യ, ഖത്തർ, ഇറാഖ് എന്നീ രാജ്യങ്ങളുമായുള്ള ഇടപാടുകളിലെ ഇടിവാണ് കാരണം. ഫെബ്രുവരി 28-ന് ആരംഭിച്ച സംഘർഷം ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നതിലേക്കും ഊർജ പ്രതിസന്ധിയിലേക്കും നയിച്ചതോടെ ഇന്ത്യയുടെ വ്യാപാര മേഖലയെ സാരമായി ബാധിക്കുകയും ചെയ്തു.
Read more

‘മുന്‍ വൈരാഗ്യം തീര്‍ക്കാന്‍ അപകീര്‍ത്തിപ്പെടുത്തുന്നു’; പരാതിയുമായി ഉണ്ണിക്കൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ബെംഗളൂരു ശ്രീരാംപുരം അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് ചെയര്‍മാനും ഭാരവാഹികള്‍ക്കുമെതിരെ കോടതിയെ സമീപിച്ച് ശബരിമല സ്വര്‍ണകവര്‍ച്ച കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി. തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചത്. ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ട്രസ്റ്റ് ഭാരവാഹികള്‍ മുന്‍വൈരാഗ്യം തീര്‍ക്കാന്‍ താന്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന തരത്തില്‍ പറഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഹര്‍ജി. ട്രസ്റ്റ് നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ പുറത്തുപറഞ്ഞതിന് ഭാരവാഹികള്‍ക്ക് തനിക്കെതിരെ മുന്‍വൈരാഗ്യമുണ്ടെന്ന് ഹര്‍ജിയില്‍ പോറ്റി പറയുന്നു.
Read more

സ്വർണ്ണവിലയിൽ വൻ ഇടിവ്

തിരുവനന്തപുരം: കഴിഞ്ഞ ഏതാനും ദിവസങ്ങളായി റെക്കോർഡ് വേഗത്തിൽ കുതിച്ചുയർന്നുകൊണ്ടിരുന്ന സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് വലിയ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 1000 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,13,080 രൂപയായി താഴ്ന്നു. ഗ്രാമിന് 125 രൂപ കുറഞ്ഞ് 14,135 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഏപ്രിൽ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ തുടർന്ന വിപണി പെട്ടെന്ന് താഴേക്ക് പോയത് സാധാരണക്കാർക്കും വിവാഹ വിപണിക്കും വലിയ ആശ്വാസമായിട്ടുണ്ട്. കഴിഞ്ഞ […]
Read more

സംസ്ഥാനത്തെ ഉയർന്ന ചൂട്; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് […]
Read more

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ പരാതി : നടന്‍ ബോബി കുര്യനെ ചോദ്യം ചെയ്തു

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടന്‍ ബോബി കുര്യനെ പൊലീസ് ചോദ്യം ചെയ്തു. രഞ്ജിത്തിനെ ഒളിവില്‍ പോകാന്‍ സഹായിച്ചുവെന്ന സംശയത്തിലായിരുന്നു ചോദ്യം ചെയ്യല്‍. രഞ്ജിത്തിന്റെ കേസിനെ കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് ബോബി കുര്യന്‍ നൽകിയ മൊഴി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞതെന്നും ബോബി കുര്യന്‍ പറഞ്ഞു. എന്നാല്‍ ബോബിയുടെ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ബോബിയെ വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. രഞ്ജിത്തിനൊപ്പം കാറില്‍ ഉണ്ടായിരുന്ന സഹ സംവിധായിക ശാലിനിയെയും ചോദ്യം ചെയ്തിരുന്നു.
Read more

Recent News