Category: NEWS

കേരളത്തെ ഇളക്കിമറിച്ച രാഹുൽ ഗാന്ധി തമിഴ്നാട്ടിൽ എത്തിയില്ല

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒൻപത് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്‍റെ പ്രചാരണ പരിപാടികളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പങ്കാളിത്തം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രിൽ 15-ന് സേലത്ത് സംഘടിപ്പിച്ചിരിക്കുന്ന ബൃഹത്തായ പൊതുസമ്മേളനത്തിലേക്ക് രാഹുൽ ഗാന്ധിയെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂലമായ മറുപടി ലഭിച്ചിട്ടില്ല. ഇത് ഡിഎംകെ നേതൃത്വത്തിനിടയിൽ വലിയ അതൃപ്തിക്ക് കാരണമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സീറ്റ് വിഭജന ചർച്ചകളിലെ ഭിന്നതയെത്തുടർന്നുള്ള അതൃപ്തിയാണ് […]
Read more

നീറ്റ് യുജി 2026; സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറങ്ങി

ന്യൂഡൽഹി: 2026 – ലെ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിനുള്ള സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ടു. പരീക്ഷ എഴുതുന്നവർക്ക് ഔദ്യോഗിക വെബിസൈറ്റായ neet.nta.nic.in ലൂടെ തങ്ങളുടെ പരീക്ഷ കേന്ദ്രം പരിശോധിക്കാം. 2026 മെയ് 3 ഞായറഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെയാണ് പരീക്ഷ നടക്കുന്നത്. ഇന്ത്യയിൽ 552 നഗരങ്ങളിലും വിദേശത്ത് 14 നഗരങ്ങളിലും ഓഫ്‌ലൈൻ ആയാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
Read more

ചരിത്ര നേട്ടം കൈവരിച്ച് കേരള റബ്ബർ നഴ്സറികൾ

കോട്ടയം : ആത്മയുടെ വടക്ക് കിഴക്കൻ റബ്ബർ മിഷൻ 1.79 ലക്ഷം ഹെക്ടർ കടന്നു. ഇനി ആറ് വർഷം കൊണ്ട് രണ്ട് ലക്ഷം ഹെക്ടർ എന്നതാണ് ലക്ഷ്യമിടുന്നത്. ഇതിൽ ചരിത്ര നേട്ടം കൈവരിച്ച് കേരളത്തിലെ റബ്ബർ നഴ്‌സറികളും. 2025 -26 ൽ പശ്ചിമബംഗാളിലും മറ്റു ഏഴ് വടക്കൻ സംസ്ഥാനങ്ങളിലും രണ്ട് ലക്ഷം ഹെക്ടറിൽ കൃഷി എത്തിക്കുക എന്ന ലക്ഷ്യത്തോടെ 2020 ലാണ് ഈ മിഷൻ തുടങ്ങിയത്. മാത്രമല്ല മികച്ച തൈകൾ എത്തിച്ചു കൊടുക്കാനുള്ള എല്ലാ ചുമതലയും കേരളത്തിലെ […]
Read more

പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ സ്വയം തീ കൊളുത്തി യുവാവ്

കൊല്ലം: പുനലൂര്‍ പൊലീസ് സ്റ്റേഷനില്‍ തീ കൊളുത്തി യുവാവിന്റെ ആത്മഹത്യാ ശ്രമം. ആദിവാസി ഉന്നതിയിലെ സുരേഷ് ആണ് ആത്മഹത്യാ ശ്രമം നടത്തിയത്. ശരീരത്തില്‍ തീ കൊളുത്തിയ ശേഷം യുവാവ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു. 90% പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമാണ്. കയ്യില്‍ കരുതിയിരുന്ന മണ്ണെണ്ണ ഉപയോഗിച്ചായിരുന്നു തീ കൊളുത്തിയത്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് യുവാവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു.
Read more

ട്രംപിന്‍റെ ഹോർമുസ് തടയൽ ഭീഷണിക്ക് ഇറാന്‍റെ തിരിച്ചടി

ടെഹ്റാൻ: ഇസ്ലാമാബാദിലെ ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് വഴി കപ്പലുകൾ പ്രവേശിക്കുന്നത് തടയുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ഹോർമുസിൽ നിയന്ത്രണമേർപ്പെടുത്തിയാൽ ചെങ്കടലിലെ ബാബ് അൽ മന്ദബ് ലക്ഷ്യമിട്ട് തിരിച്ചടി നൽകുമെന്നാണ് ഇറാൻ മാധ്യമങ്ങൾ നൽകുന്ന സൂചന. ബാബ് അൽ മന്ദബ് കടലിടുക്ക് അടയ്ക്കുമെന്ന് ഇറാൻ നേരത്തെയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മേഖലയിലെ കപ്പൽ ഗതാഗതത്തിന് ഭീഷണിയാകുന്ന ഈ നിലപാട് രാജ്യാന്തര തലത്തിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ചെങ്കടലിൽ ഹൂതി വിമതരും […]
Read more

ഡൽഹി കലാപഗൂഢാലോചന കേസ്: ഉമർ ഖാലിദ് വീണ്ടും സുപ്രീം കോടതിയിൽ

ന്യൂഡൽഹി : ഡൽഹി കലാപഗൂഢാലോചന കേസിൽ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്. ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിഷയം വരുന്ന ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ, ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ടു. സാധാരണയായി ചേംബറുകളിൽ നടക്കുന്ന പുനഃപരിശോധനാ നടപടികൾക്ക് പകരം […]
Read more

രോഗിയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു

കൊല്ലം: രോഗിയെ ആശുപത്രിയിൽ കൊണ്ടുപോയ വഴി ആംബുലൻസ് ടോറസ് ലോറിയുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് ഡ്രൈവർക്ക് പരിക്കേറ്റു. ശാസ്താംകോട്ട പോരുവഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ റഹീമിനാണ് പരിക്കേറ്റത്. എബനേസർ സ്കൂൾ ഭാഗത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട രോഗിയുമായി ശാസ്താംകോട്ട താലൂക്കാശുപത്രിയിലേക്ക് വരികയായിരുന്നു ആംബുലൻസ്. പാലത്തുംകടവ് റോഡിൽ നിന്നും ഇടയ്ക്കാട് ജംഗ്ഷനിലേക്ക് പ്രവേശിക്കുമ്പോഴാണ് ടോറസ് ലോറിയിലിടിച്ചത്. ചക്കുവള്ളിയിൽ നിന്നും കല്ലുകുഴി ഭാഗത്തേക്ക് പോകുകയായിരുന്നു ലോറി. ലോറിയുടെ വശത്തേക്ക് ആംബുലൻസ് ഇടിച്ചു കയറിയായിരുന്നു അപകടം. […]
Read more

പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച; മോഷ്ടിച്ചത് ഒന്നരലക്ഷം രൂപ

തിരുവനന്തപുരം: പാളയത്ത് പെട്രോള്‍ പമ്പില്‍ കവര്‍ച്ച. രണ്ട് ദിവസത്തെ കളക്ഷന്‍ തുകയായ ഒന്നരലക്ഷം രൂപയാണ് പുലര്‍ച്ചെഓഫീസ് കുത്തിതുറന്നു കവര്‍ച്ച നടത്തിയത്. സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവദിവസം രാത്രി പമ്പ് അടച്ചു പോയ ശേഷം ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. പുലര്‍ച്ചെ രണ്ടു മണിക്ക് ശേഷമാണ് നടന്നെത്തിയ ഒരാള്‍ ഓഫീസ് മുറി കുത്തി തുറന്നു അകത്തു കയറി ഷെല്‍ഫിനുള്ളില്‍ സൂക്ഷിച്ചിരുന്ന പണം മോഷ്ടിച്ചത്. അവധി ആയതിനാല്‍ കഴിഞ്ഞ രണ്ടു ദിവസത്തെ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. നേരത്തെ, ഒരു […]
Read more

സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം

കൊല്ലം; ശബരിമല സ്വർണ്ണ കൊള്ള കേസിൽ ശങ്കരദാസിന് ജാമ്യം. രണ്ട് കേസിലും സ്വാഭാവിക ജാമ്യം ലഭിച്ചു. എസ് ഐ ടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാതെ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിലെ എല്ലാ പ്രതികൾക്കും ജാമ്യം കിട്ടി പുറത്തു വിട്ടു. 22026 ജനുവരിയിലാണ് എസ്ഐടി സംഘം ശങ്കരദാസിനെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശില്പ കേസിലും ശങ്കരദാസ് പ്രതിയാണ്. ആരോഗ്യാവസ്ഥ ചൂണ്ടി കാണിച്ച് നേരത്തെ നടത്തിയ ജാമ്യ നീക്കം കോടതി തള്ളിയിരുന്നു. തുടർന്നാണ് റിമാൻഡ് കാലാവധി 90 […]
Read more

യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ ചേർന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് എൻ.എസ് നുസൂർ സിപിഐഎമ്മിൽ അംഗത്വമെടുത്തു. എ.കെ.ജി സെന്ററിൽ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് അംഗത്വം നൽകിയത്. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനാണ് താൻ കോൺഗ്രസ് വിടുന്നതെന്ന് നുസൂർ പ്രതികരിച്ചു. മതേതര രാജ്യത്ത് ഒരു ആശയം മുൻനിർത്തി മുന്നോട്ട് പോവുന്ന പ്രസ്ഥാനത്തിന് അതിന്റെ അസ്ഥിത്വവും മതേതര മൂല്യങ്ങളും നഷ്ട്ടപ്പെട്ടു എന്ന് വ്യക്തിപരമായി ബോധ്യപ്പെട്ടതിനെ തുടർന്നാണ് കോൺഗ്രസുമായുള്ള എല്ലാ തരത്തിലുമുള്ള ബന്ധവും വാക്ക്കൊണ്ടും പ്രവർത്തികൊണ്ടും മനസ്സുകൊണ്ടും ഉപേക്ഷിക്കുന്നതെന്ന് അദ്ദേഹം […]
Read more

Recent News