Category: NEWS

ബിഹാറിനെ നയിക്കാൻ സാമ്രാട്ട് ചൗധരി

പട്ന ∙ ബിജെപി നേതാവ് സാമ്രാട്ട് ചൗധരി ബിഹാറിലെ പുതിയ മുഖ്യമന്ത്രിയാകും. ഇതാദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് മുഖ്യമന്ത്രിയുണ്ടാവുന്നത്. സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ നാളെ നടന്നേക്കുമെന്നാണു വിവരം. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത ജനതാദൾ നേതാവ് നിതീഷ് കുമാർ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവച്ചു. ലോക്ഭവനിലെത്തി ഗവര്‍ണർ സയ്യിദ് അത്താ ഹസ്നൈനു നിതീഷ് രാജിക്കത്ത് നൽകി. പുതിയ സർക്കാരിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും നിതീഷ് കുമാർ പറഞ്ഞു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 2005ലാണ് അദേഹം […]
Read more

നിതീഷ് കുമാർ രാജിവച്ചു: സാമ്രാട്ട് ചൗധരി ബിഹാറിനെ നയിക്കും

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ രാജിവെച്ചു. രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട നിതീഷ് ഇന്ന് ഉച്ചയോടെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 20 കൊല്ലക്കാലം മുഖ്യമന്ത്രിയായി ബിഹാറിനെ സേവിക്കാനായതിൽ നന്ദി പറഞ്ഞുകൊണ്ടാണ് നിതീഷിന്‍റെ പടിയിറക്കം. ഇരുപത് കൊല്ലം ബീഹാറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനായെന്ന് അദ്ദേഹം വ്യക്തമാക്കി. എല്ലാ വിഭാഗം ജനങ്ങൾക്കും വേണ്ടി പ്രവർത്തിക്കാനായെന്നും നിതീഷ് കൂട്ടിച്ചേർത്തു. താൻ ബിഹാർ വിട്ടുപോകില്ലെന്നും എന്നും ബിഹാറിന്റെ മാർഗദർശിയായി തുടരുമെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു. പുതിയ സംസ്ഥാന സർക്കാരിന് തന്‍റെ സഹകരണവും മേൽനോട്ടവും ഉണ്ടാകും […]
Read more

LDF-ന്റെ പരാജയം സഖാക്കളും ആഗ്രഹിക്കുന്നു

കോഴിക്കോട് : സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും. സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ പറഞ്ഞു. മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം […]
Read more

സഞ്ജുവല്ലാതെ മറ്റാര്

മുംബൈ: 2026 മാർച്ച് മാസത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ മികച്ച താരത്തിനുളള പുരസ്കാരം സഞ്ജു സാംസണ്. ഐപിഎൽ അരങ്ങേറ്റത്തിന്റെ പതിമൂന്നാം വാർഷികദിനത്തിലാണ് സഞ്ജുവിനെ തേടി ഈ അംഗീകാരം എത്തുന്നത്. പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് സഞ്ജു. ട്വന്റി 20 ലോകകപ്പിലെ മിന്നും പ്രകടനമാണ് സഞ്ജുവിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഇതാദ്യമായാണ് സഞ്ജുവിന് ഐസിസി പുരസ്കാരം ലഭിക്കുന്നത്. ജസ്പ്രിത് ബുംറയായിരുന്നു ചുരുക്കപ്പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു ഇന്ത്യൻ താരം. ബുംറയെ മറികടന്നാണ് സഞ്ജു പുരസ്കാരനേട്ടം സ്വന്തമാക്കിയത്. ന്യൂസീലൻഡ് ഓൾ റൗണ്ടർ മെലി […]
Read more

നിതിൻ രാജിന്റെ മരണം; ഡോ. എം കെ റാമിനെ പുറത്താക്കും

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ ആരോപണവിധേയനായ അധ്യാപകൻ ഡോ. എം.കെ റാമിനെ കോളജിൽ നിന്ന് പുറത്താക്കും. വിദ്യാർഥികളുടെ പരാതിയിലാണ് നടപടി. അധ്യാപകനെതിരെ നടപടി ഉണ്ടാകും വരെ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിക്കുമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. മാത്രമല്ല ഡോക്ടർ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി ഇന്നും വിദ്യാർഥികൾ രംഗത്തെത്തി. അതേസമയം, നിതിൻ രാജിന്റെ മരണത്തിൽ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു. അന്വേഷണത്തിൽ പൊലീസ് വീഴ്ച ആരോപിച്ച് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലേക്ക് കെഎസ്‍യു – എംഎസ്എഫ് പ്രവർത്തകർ […]
Read more

വനിത സംവരണ ഭേദഗതി ബിൽ അംഗീകരിപ്പിക്കാൻ പുതിയ നീക്കവുമായി മോദി

ഡൽഹി : വനിത സംവരണ ഭേദഗതി ബിൽ അംഗീകരിക്കാൻ എം പിമാർക്കെല്ലാം കത്തെഴുതണമെന്ന് സ്ത്രീകളോട് അഭ്യർത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനിത സംവരണം ഇനിയും വൈകിപ്പിക്കുന്നത് അനീതിയാകുമെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട് സ്ത്രീകൾക്ക് എഴുതിയ കത്തിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വനിത സംവരണ ബില്ലിൽ രാഷ്ട്രീയ തർക്കം മുറുകുമ്പോൾ മറ്റന്നാൾ തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ ഇത് പാസ്സാക്കാനുള്ള നീക്കം ഇതിലൂടെ ശക്തമാക്കുകയാണ് മോദി. ഇന്നലെ നാരി ശക്തി വന്ദൻ സമ്മേളനം എന്ന പേരിൽ ദില്ലിയിൽ നടന്ന കൂട്ടായ്മയിൽ പങ്കെടുത്തുകൊണ്ടും പ്രധാനമന്ത്രി […]
Read more

കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ല; ശസ്ത്രക്രിയകൾ മാറ്റിവെച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളമില്ലാത്തതിനെ തുടർന്ന് ശസ്ത്രക്രിയകൾ മാറ്റിവെച്ചു. സർജിക്കൽ ബ്ലോക്കിലെ ജലസംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പമ്പുകൾ തകരാറിൽ ആയതാണ് കാരണം. പമ്പുകൾ നന്നാക്കാനുള്ള പണികൾ ആരംഭിച്ചു. ശുചിമുറികളിലേക്ക് അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കായി ടാങ്കറുകളിൽ വെള്ളം എത്തിക്കും. പ്രശ്ന പരിഹാരത്തിനുള്ള അതിവേ​ഗ നടപടികളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നലെ മുതലാണ് ടാങ്കറിലേക്ക് വെള്ളമടിക്കുന്നതിൽ പ്രതിസന്ധി നേരിട്ടത്. പുതിയ സർജിക്കൽ ബ്ലോക്കിൻ്റെ എട്ടാം നിലയിലാണ് വാട്ടർ ടാങ്കുകൾ ഉള്ളത്. ഈ വാട്ടർടാങ്കറുകളിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പമ്പുകളും മോട്ടോറുകളും […]
Read more

വാഴ 2 സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് സവിൻ സാ. ബ്ലോക്ക്ബസ്റ്റർ ഹിറ്റായി ഇപ്പോൾ പ്രദർശനം തുടരുന്ന വാഴ 2 എന്ന ചിത്രത്തിലൂടെയാണ് സവിൻ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ചത്.. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ തന്നെ പുറത്ത് വിടും എന്നാണ് സൂചന. ജയസൂര്യ നായകനായ കത്തനാർ, എസ് ജെ സൂര്യ ഒരുക്കുന്ന കില്ലർ, സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പൻ, മോഹൻലാൽ – വിഷ്ണു മോഹൻ […]
Read more

കേരളമാകെ നിതിൻ രാജിന്‍റെ കുടുംബത്തിനൊപ്പമുണ്ടെന്ന് പിണറായി

തിരുവനന്തപുരം: രാജ്യത്ത് വർധിച്ചുവരുന്ന ജാതീയമായ വേർതിരിവുകൾക്കെതിരെയും ക്യാമ്പസുകളിലെ വിവേചനങ്ങൾക്കെതിരെയും ശക്തമായ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനത്തിൽ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പിലാണ് കേരളത്തെ നടുക്കിയ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയെ പരാമർശിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ജീവിതം മുഴുവൻ ജാതീയ വേർതിരിവുകൾക്കെതിരെ പോരാടിയ മഹാനാണ് ഡോ. ബി.ആർ. അംബേദ്കർ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. സാമൂഹിക നീതിക്കായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകൾ രാജ്യത്തിന് എക്കാലവും വഴികാട്ടിയാണ്. എന്നാൽ, ഇന്നും ഉന്നത […]
Read more

ശബരിമല സ്വർണക്കൊള്ള: കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നു?

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ കുറ്റപത്രം വൈകുന്നു. രണ്ട് കുറ്റപത്രങ്ങളുടെയും കരട് തയ്യാറായിട്ടും അന്തിമ റിപ്പോർട്ട് നൽകുന്നില്ലെന്ന് ആക്ഷേപം. കുറ്റപത്രം ബോധപൂർവ്വം വൈകിപ്പിക്കുന്നതാണോ എന്നതാണ് നിലവിൽ ഉയരുന്ന സംശയം. ജംഷഡ്പൂരിലെ ലാബിലെ പരിശോധനഫലം വാങ്ങുന്നതിലും കാലതാമസം നേരിടുന്നുണ്ട്. അതേസമയം, ശബരിമലയിൽ കവർച്ച ചെയ്ത സ്വർണത്തിൽ അന്തിമധാരണയായി. 1700 ഗ്രാം സ്വർണം കവർന്നതായാണ് അന്തിമ നിഗമനം. കുറ്റപത്രം സമർപ്പിക്കാൻ സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി വേണം. പുതിയ സർക്കാർ വന്ന ശേഷം അനുമതി തേടാമെന്ന നീക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. രണ്ട് […]
Read more

Recent News