പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റ്; പ്രതി മുഹമ്മദ് റോഷൻ അറസ്റ്റിൽ
മലപ്പുറം: പാണക്കാട് സാദിഖ് അലി തങ്ങൾക്കെതിരെ ഫെയ്സ്ബുക്കിൽ അധിക്ഷേപ പോസ്റ്റിട്ട പ്രതി പിടിയിൽ. പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷൻ ആണ് അറസ്റ്റിലായത്. ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അങ്ങാടിപ്പുറത്ത് വെച്ചാണ് പൊലീസ് പിടികൂടിയത്. അൽപസമയത്തിനകം പ്രതിയെ കോടതിയിൽ ഹാജരാക്കും. സാദിഖ് അലി തങ്ങളെ അപകീർത്തിപ്പെടുത്തുക എന്ന ഉദ്ദേശത്തോട് കൂടി ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടിയെടുക്കാൻ പ്രതി ശ്രമം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ജനുവരി 31ന് പണക്കാടിന്റെ ബന്ധുവിനെ വിളിച്ച് വരുത്തുകയും തങ്ങളുടെ വ്യാജമായിട്ടുള്ള ചില ചിത്രങ്ങൾ കാണിച്ച് […]
Read more

