Category: politics

കോൺഗ്രസ് ബന്ധം മുറിച്ച് ഡിഎംകെ

ന്യൂഡൽഹി: തമിഴ്‌നാട്ടിലെ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലുണ്ടായ വിള്ളൽ ലോക്‌സഭയിലേക്കും. ലോക്‌സഭയിൽ ഡിഎംകെ അംഗങ്ങൾക്ക് വേറെ ഇരിപ്പിടം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എംപി കെ. കനിമൊഴി ലോക്‌സഭാ സ്പീക്കർക്ക് കത്തുനൽകി. ഇന്ത്യാസഖ്യത്തിലെ കക്ഷികളായ കോൺഗ്രസ്, ഡിഎംകെ എംപിമാർ ഒരുമിച്ചായിരുന്നു ലോക്സഭയിൽ ഇരുന്നിരുന്നത്. നടൻ വിജയ്‌യുടെ ടിവികെയ്ക്ക് തമിഴ്‌നാട്ടിൽ സർക്കാർ രൂപവത്കരിക്കാനുള്ള പിന്തുണ നൽകാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെയാണ് കനിമൊഴിയുടെ കത്ത്. മാറിയ രാഷ്ട്രീയസാഹചര്യത്തിന്റെയും ഡിഎംകെയും കോൺഗ്രസുമായുള്ള സഖ്യം അവസാനിച്ചതിന്റെയും പശ്ചാത്തലത്തിൽ കോൺഗ്രസ് എംപിമാർക്കൊപ്പം ഡിഎംകെ എംപിമാർ ഇരിക്കുന്നത് അനുചിതമാണെന്ന് കനിമൊഴി കത്തിൽ […]
Read more

വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ്ക്ക് ഉപാധികളില്ലാതെ പിന്തുണ നൽകി സിപിഐയും സിപിഎമ്മും. സിപിഐ തയ്യാറാക്കിയ കത്തിൽ ഉപാധികൾ ഇല്ലാത്ത പിന്തുണ എന്നാണ് പരാമർശിച്ചിട്ടുള്ളത്. മതേതര, സുസ്ഥിര, ജനാധിപത്യ ഭരണത്തിന് പിന്തുണയെന്നാണ് കത്തിൽ പറയുന്നത്. ഇതോടെ തമിഴ്നാട്ടിൽ വിജയ് മുഖ്യമന്ത്രി സ്ഥാനത്ത് എത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്. ടിവികെയ്ക്ക് പിന്തുണ നൽകാൻ ഇടത് പാർട്ടികൾ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഇടതു പാർട്ടികൾക്ക് തൊഴിൽ വകുപ്പ് നൽകാമെന്ന ധാരണയിൽ ടിവികെ നേതാക്കൾ എത്തി. ഇതോടെ 116 എന്ന സംഖ്യയിലേക്ക് ടിവികെ എത്തി. […]
Read more

വിജയ്ക്ക് ആശ്വാസം; ഡിഎംകെ-എഐഎഡിഎംകെ സഖ്യ സർക്കാർ നീക്കം ഉപേക്ഷിച്ചേക്കും

ചെന്നൈ: അണ്ണാഡിഎംകെയും ഡിഎംകെയും തമ്മിൽ കൈകോർത്ത് ഭരിക്കാമെന്ന നീക്കത്തിൽ പുനരാലോചന. ഡിഎംകെ – എഐഎഡിഎംകെ സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾ തള്ളി ഡിഎംകെ നേതാവ് ടി. കെ. എസ് ഇളങ്കോവൻ രംഗത്തെത്തിയതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ നാടകീയ നീക്കങ്ങൾ തുടരുകയാണ്. ഇരു പാർട്ടികളും ബദ്ധശത്രുക്കളാണെന്നും ഒന്നിച്ചുപോകാൻ കഴിയില്ലെന്നുമാണ് ഇളങ്കോവൻ ഇപ്പോൾ വ്യക്തമാക്കുന്നത്. അണ്ണാഡിഎംകെ പിന്തുണയോടെ സഖ്യസർക്കാർ രൂപീകരിക്കാനുള്ള ഡിഎംകെ നീക്കം കോൺഗ്രസ് ആക്രമണത്തിന് മുന്നിലാണ് പതറിയത്. സ്റ്റാലിന് ബിജെപി ബന്ധമെന്നതടക്കമുള്ള കോൺഗ്രസ് ആരോപണം ഡിഎംകെ ക്യാമ്പിനെ ഒന്നാകെ പ്രതിരോധത്തിലാക്കി. ഇതോടെയാണ് സഖ്യ […]
Read more

പിന്തുണ ചോദിക്കുന്നത് വാട്സാപ്പിലൂടെ’; വിജയ്ക്ക് അഹങ്കാരമെന്ന് വിസികെ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണത്തെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ, നടൻ വിജയ് യുടെ രാഷ്ട്രീയ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ച് വിടുതലൈ ചിരുതൈകൾ കച്ചി. സഖ്യകക്ഷികളുടെ പിന്തുണ തേടാൻ വിജയ് നേരിട്ട് ചർച്ചകൾ നടത്തുന്നതിന് പകരം വാട്സാപ്പ് സന്ദേശമാണ് അയക്കുന്നത്. ഇത് ‘രാഷ്ട്രീയ അഹങ്കാരമാണ്’ എന്ന് വിസികെ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിട്ടും ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാൻ വിജയ് യുടെ ടിവികെയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ പിന്തുണ തേടി രാഷ്ട്രീയ നേതാക്കൾക്ക് […]
Read more

സ്റ്റാലിനെ ചേർത്തുപിടിച്ച് അഖിലേഷ് യാദവ്

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ദീർഘകാല സഖ്യകക്ഷിയായ ഡിഎംകെയുമായുള്ള ബന്ധം ഉപേക്ഷിക്കുകയും വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്ത കോൺഗ്രസിന്റെ അപ്രതീക്ഷിത നീക്കത്തിൽ രൂക്ഷ വിമർശവുമായി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. മമത ബാനർജിക്കും എം.കെ. സ്റ്റാലിനുമൊപ്പമുള്ള ചിത്രം എക്‌സിൽ പങ്കുവെച്ച അദ്ദേഹം, ‘പ്രതിസന്ധി ഘട്ടങ്ങളിൽ പരസ്പരം കൈവിടുന്നവരല്ല ഞങ്ങൾ’ എന്ന് കുറിച്ചത് കോൺഗ്രസിനുള്ള സന്ദേശമായാണ് വിലയിരുത്തുന്നത്. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സംഭവവികാസങ്ങൾ ഇന്ത്യ സഖ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ഇപ്പോൾ ചോദ്യചിഹ്നത്തിലാക്കിയിരിക്കുകയാണ്. വിഷയത്തിൽ […]
Read more

വി ഡി സതീശന്റെ പുസ്തകം ആദം നീ എവിടെ ആകുന്നു’ നാളെ വായനക്കാരിലേക്ക്

കോട്ടയം: മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശന്‍റെ പുതിയ പുസ്തകം നാളെ വായനക്കാരിലേക്ക്. ‘ആദം നീ എവിടെ ആകുന്നു?’ എന്ന പേരിൽ ബൈബിള്‍ സംബന്ധമായ പുസ്തകമാണ് പുറത്തിറക്കുന്നത്. ഡിസി ബുക്‌സാണ് പ്രസാധകർ. പുസ്തകം നാളെ മുതൽ ലഭ്യമാകും. ഡോ. സിറിയക് തോമസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ദൈവത്തെ അന്വേഷിക്കുന്ന ഒരു രാഷ്ട്രീയക്കാരൻ്റെ നിരീക്ഷണത്തിൽ നിന്നുള്ള പുസ്തകമാണ് ഇതെന്ന് അവതാരികയില്‍ സിറിയക് തോമസ് എഴുതിയിട്ടുണ്ട്. ക്രിസ്തുദർശനങ്ങളിലൂടെയുള്ള സഞ്ചാരം എന്നാണ് പുസ്തകത്തിന്‍റെ കവറിൽ എഴുതിയിരിക്കുന്നത്. എല്ലാ ദിവസവും ബൈബിളിൻ്റെ […]
Read more

പശ്ചിമ ബംഗാളിലെ മുഖ്യമന്ത്രിയെ ഇന്നറിയാം

കൊൽക്കത്ത: പശ്ചിമ ബംഗാaളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബിജെപി വഹാത്തിലാക്കിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. അമിത് ഷായ്‌ക്കൊപ്പം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്ര നിരീക്ഷകനായി കൊൽക്കത്തയിലുണ്ട്. സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി യോഗത്തിൽ തിരഞ്ഞെടുക്കുമെന്നും ഇന്ന് വൈകിട്ടോടെ തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള […]
Read more

സതീശന്‍ അനുകൂല പ്രകടനം; ഇടുക്കിയിൽ 4 പേരെ സസ്പെൻഡ് ചെയ്‌ത് DCC

ഇടുക്കി: വി ഡി സതീശൻ അനുകൂല പ്രകടനം നടത്തിയ നാല് പ്രാദേശിക നേതാക്കളെ പാർട്ടി പദവികളിൽ നിന്ന് സസ്പെൻഡ് ചെയ്ത ഡിസിസി. ഹൈക്കമാൻഡ് നിർദേശം ലംഘിച്ച് പരസ്യമായി പ്രകടനം നടത്തിയതിനാണ് നടപടി. ഇന്നലെയാണ് വി ഡി സതീശനെ അനുകൂലിച്ച് തൊടുപുഴയിൽ ഒരു വിഭാഗം പ്രകടനം നടത്തിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ ആയിരുന്നു പ്രകടനത്തിന് ആഹ്വാനം. ഇതിനെതിരെ ഇടുക്കിയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറി നിഷ സോമൻ ഡിസിസി വാട്സാപ്പ് ഗ്രൂപ്പിൽ പ്രതിഷേധം അറിയിച്ചു. പിന്നാലെ ഡിസിസി ജനറൽ സെക്രട്ടറി […]
Read more

തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതം; തോൽവിക്ക് പിന്നിൽ ഭരണവിരുദ്ധ വികാരമല്ലെന്ന് ഇ. പി ജയരാജൻ

കണ്ണൂർ: തെരഞ്ഞെടുപ്പിലെ പരാജയം അപ്രതീക്ഷിതമാണെന്ന് സിപിഎം നേതാവ് ഇ. പി ജയരാജൻ. ഇങ്ങനെയൊരു വിധിയുണ്ടാകുമെന്ന് കണക്കാക്കിയിരുന്നില്ല. എല്ലാ രംഗങ്ങളിലും കേരളം വളർച്ച ഉണ്ടാക്കി. ഇടതുപക്ഷം കേരളത്തിൽ ദുർബലപ്പെട്ടാൽ അത് കേരളത്തിന്റെ തകർച്ചയായിരിക്കും. ഭരണവിരുദ്ധ വികാരമല്ലെന്നും കഴിഞ്ഞ സർക്കാർ എന്തെങ്കിലും ജനവിരുദ്ധ നിലപാട് സ്വീകരിച്ചോയെന്നും ഇ. പി ജയരാജൻ ചോദിച്ചു. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെ തേടി നടക്കുകയാണ് കോൺഗ്രസ്‌. അത്യന്തം തകർച്ചയിലാണ് കോൺഗ്രസ്‌. 102 സീറ്റ്‌ നേടിയിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ അവർക്ക് കഴിയുന്നില്ല. ബിജെപി […]
Read more

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലെക്‌സിന്റെ വലിപ്പം നോക്കിയല്ലെന്ന് കെ. മുരളീധരൻ

കൊച്ചി: മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഫ്ലെക്‌സിന്റെ വലിപ്പം നോക്കിയല്ലെന്നും ജനവികാരം കണക്കിലെടുക്കുമെന്നും കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. പ്രകടനങ്ങള്‍ നാട്ടുകാര്‍ കണ്ട് ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ ഇതൊക്കെ പതിവാണ്. ജനവികാരം കണക്കിലെടുത്തുകൊണ്ടുള്ള തീരുമാനമെടുക്കും എന്നാണ് താൻ പ്രതീക്ഷിക്കുന്നത്. എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ ഒരു പ്രശ്‌നവുമില്ല. ഞായറാഴ്ച്ച തീരുമാനം വരും. അന്തിമ തീരുമാനം വന്നിട്ട് തന്റെ അഭിപ്രായം പറയാമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ആരെ പാര്‍ട്ടി തീരുമാനിച്ചാലും ഞാന്‍ അംഗീകരിക്കും. […]
Read more

Recent News