കൊൽക്കത്ത: പശ്ചിമ ബംഗാaളിൽ പുതിയ സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ ബിജെപി വഹാത്തിലാക്കിയതായി റിപ്പോർട്ട്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള നിർണായക ചർച്ചകൾക്കായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൊൽക്കത്തയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട 207 ബിജെപി എംഎൽഎമാരുടെ യോഗത്തിൽ അദ്ദേഹം പങ്കെടുത്ത് നിയമസഭാ കക്ഷി നേതാവിനെ പ്രഖ്യാപിക്കും. അമിത് ഷായ്ക്കൊപ്പം ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും കേന്ദ്ര നിരീക്ഷകനായി കൊൽക്കത്തയിലുണ്ട്.
സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി യോഗത്തിൽ തിരഞ്ഞെടുക്കുമെന്നും ഇന്ന് വൈകിട്ടോടെ തന്നെ ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കുമെന്നുമാണ് റിപ്പോർട്ടുകൾ. പുതിയ സർക്കാരിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇതിൽ ഒരാൾ വനിത ആയിരിക്കുമെന്നത് ഏകദേശം ഉറപ്പായിട്ടുണ്ട്.
