Category: politics

ഭവാനിപുരിൽ സുരക്ഷ ശക്തമാക്കി

കൊൽക്കത്ത: മുഖ്യമന്ത്രി മമതാ ബാനർജി മത്സരിക്കുന്ന ഭവാനിപുർ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രത്തിനും ഇ.വി.എം. സ്‌ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കൊൽക്കത്ത പോലീസ്. ഭാരതീയ ന്യായ സംഹിതയിലെ 163-ാം വകുപ്പ് പ്രകാരമാണ് നടപടി. വോട്ടെണ്ണൽ കേന്ദ്രമായ സഖാവത്ത് മെമ്മോറിയൽ സ്‌കൂളിന് പുറത്ത് സുരക്ഷ ശക്തമാക്കുകയും അനധികൃത പ്രവേശനം തടയുകയും ചെയ്തിട്ടുണ്ട്. മേയ് 4-ന് നടക്കാനിരിക്കുന്ന വോട്ടെണ്ണലിന് മുന്നോടിയായി നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്‌ട്രോങ്ങ് റൂമിന് പുറത്തും സുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യമില്ലാതെ ബാലറ്റ് […]
Read more

മലപ്പുറം ജില്ല വിഭജിക്കണം; പ്രമേയവുമായി യൂത്ത് ലീഗ്

മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന പ്രമേയവുമായി യൂത്ത് ലീഗ്. തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണം എന്ന ആവശ്യമാണ് ഉന്നയിച്ചത്. തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. വലിയ ജനസംഖ്യയുള്ള ജില്ലകളെ പുനഃസംഘടിപ്പിക്കുന്നത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും യൂത്ത് ലീഗ് പ്രമേയത്തിൽ പറയുന്നുണ്ട്. ഏറനാട്, പെരിന്തൽമണ്ണ , നിലമ്പൂർ താലൂക്കുകൾ ഉൾപ്പെടുത്തി മലപ്പുറം എന്ന പേരിൽ ഒരു ജില്ല രൂപീകരിക്കുകയും മലപ്പുറം നഗരത്തെ ആസ്ഥാനമാക്കണം. തിരൂർ, പൊന്നാനി , തിരൂരങ്ങാടി , കൊണ്ടോട്ടി […]
Read more

ഡിജോ കാപ്പന്റെ വിയോഗത്തിൽ അനുശോചിച്ച് വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിലെ ഉപഭോക്താക്കളുടെയും കർഷകരുടെയും അവകാശങ്ങൾക്കായി അക്ഷീണം പോരാടിയ പ്രമുഖ പൊതുപ്രവർത്തകൻ ഡിജോ കാപ്പന്റെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അനുശോചനം രേഖപ്പെടുത്തി. പൊതുപ്രവർത്തനമെന്ന വാക്കിന്റെ അർത്ഥം അതിന്റെ എല്ലാ തലങ്ങളിലും അന്വർത്ഥമാക്കിയ വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് സതീശൻ അനുസ്മരിച്ചു. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ ആരംഭിച്ച 40 വർഷത്തെ ദൃഢമായ സൗഹൃദമാണ് തങ്ങൾക്കിടയിൽ ഉണ്ടായിരുന്നതെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഒരു വഴികാട്ടിയെപ്പോലെയായിരുന്നു ജ്യേഷ്ഠസഹോദരൻ കൂടിയായ ഡിജോയെന്നും അദ്ദേഹം വ്യക്തമാക്കി. കേരള കോൺഗ്രസിന്റെ വിദ്യാർഥി-യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് ഡിജോ […]
Read more

മലപ്പുറം ജില്ല ലീ​ഗിന്റെ കുത്തകയല്ല: സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി

മലപ്പുറം: മുസ്ലിം ലീഗ് പ്രഖ്യാപിത നയങ്ങളിൽ നിന്ന് മാറിയെന്നും അതിൽ ലീഗിനെ വിമർശിക്കുമ്പോൾ മലപ്പുറം ജില്ലയോടും മുസ്ലിങ്ങളോടുമുള്ള വിമർശനമാക്കി മാറ്റുന്നുവെന്നും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി വിപി അനിൽ. ലീഗ് നേതാക്കളുടെ പ്രതികരണങ്ങൾ പലപ്പോഴും അത്തരത്തിൽ ഉള്ളതാണ്. എല്ലാ വിഭാഗം ആളുകളുടേതുമാണ് മലപ്പുറം. മുസ്ലിം ലീഗ് അതിന്റെ കുത്തക അവകാശികൾ ആവേണ്ടതില്ലെന്നും വിപി അനിൽ പറഞ്ഞു വെള്ളാപ്പള്ളി പറഞ്ഞ എല്ലാ കാര്യങ്ങളിലും യോജിപ്പില്ല. നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തോട് അദ്ദേഹത്തിന് അഭിപ്രായം ഉണ്ടാവും. അധികാരം പിടിക്കാൻ ലീഗ് വർഗീയ […]
Read more

ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ല: പി ജെ കുര്യൻ

തിരുവനന്തപുരം: സതീശൻ്റെ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഒരു സർവേ മാത്രം വച്ച് അഭിപ്രായം പറയാനാവില്ലെന്ന് പിജെ കുര്യൻ. കോൺഗ്രസിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടെന്നും അതിനെ മുഖ്യമന്ത്രി തർക്കമായി കാണരുതെന്നും പി ജെ കുര്യൻ . ലീഗിൻ്റെ അഭിപ്രായത്തെ വ്യാഖ്യാനിക്കാനില്ലെന്നും ഹൈക്കമാൻഡ് നിർദ്ദേശിക്കുന്നയാളെ പിന്തുണയ്ക്കുമെന്നും പി ജെ കുര്യൻ പറഞ്ഞു. രമേശ് ചെന്നിത്തലയെ പിന്തുണച്ചത് യാദൃശ്ചികമാണ്. യുഡിഎഫ് അധികാരത്തിൽ വരരുത് എന്ന് പറയാനുള്ള അഭിപ്രായ സ്വാതന്ത്ര്യം വെള്ളാപ്പള്ളിക്കുണ്ടെന്നും വെള്ളാപ്പള്ളി സമുന്നതനായ നേതാവെന്നും പി.ജെ കുര്യൻ കൂട്ടിച്ചേർത്തു.
Read more

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ അസംബന്ധമെന്ന് മുൻ വ്യോമസേനാ മേധാവി

ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തീർത്തും തെറ്റാണെന്ന് മുൻ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ് ഭദൗരിയ. ഇന്ത്യയുടെ തന്ത്രപ്രധാനവും സാമ്പത്തികവുമായ വളർച്ചയ്ക്ക് ഈ സംയോജിത പദ്ധതി അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ വിമർശനങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളിൽ തെറ്റായ പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ ക്യാമ്പ്‌ബെൽ ബേയിൽ നടപ്പിലാക്കുന്ന ഈ ബൃഹദ് പദ്ധതി രാജ്യത്തെ […]
Read more

എനിക്ക് എത്ര വോട്ട്’, പ്രവചിക്കെന്ന് അഖിൽ മാരാർ

കൊച്ചി: സോഷ്യൽ മീഡിയയിലും അല്ലാതെയുമുള്ള തുറന്നുപറച്ചിലുകളിലൂടെ ശ്രദ്ധനേടിയ ആളായിരുന്നു അഖിൽ മാരാർ. പിന്നീട് താത്വിക അവലോകനം എന്ന ചിത്രത്തിന്റെ സംവിധായകനായി വെള്ളിത്തിരയിൽ എത്തിയ അഖിൽ, ബി​ഗ് ബോസ് മലയാളം സീസൺ 5ലെ മത്സരാർത്ഥിയായി എത്തുകയും വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കുകയും ചെയ്തു. സീസൺ വിജയിയായി ഷോയിൽ നിന്നും ഇറങ്ങിയ അഖിൽ നായകനായും സിനിമയിൽ എത്തി. നിലവിൽ നിയമസഭ തെരഞ്ഞെടുപ്പിൽ തന്റെ ജനവിധി എന്തെന്ന് അറിയാൻ കാത്തിരിക്കുകയാണ് അഖിൽ മാരാർ. തൃക്കാക്കരയിൽ എൻഡിഎ സ്ഥാനാർത്ഥി ആയിട്ടായിരുന്നു അഖിൽ മത്സരിച്ചത്. മെയ് […]
Read more

മമത വാഹനത്തിൽ എന്തോ കടത്തുന്നു

കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കൊൽക്കത്തയിൽ അർദ്ധരാത്രിയിലും നാടകീയ രംഗങ്ങൾ തുടരുന്നു. മമത ബാനർജിയുടെ മണ്ഡലത്തിൽ ത്രിണമൂൽ കോൺഗ്രസിൻറെ വാഹനം തടഞ്ഞ് ബിജെപി പ്രതിഷേധം. മമത ബാനർജി വാഹനത്തിൽ എന്തോ കടത്തുന്നു എന്നും, പരിശോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി വണ്ടി തടഞ്ഞത്. ഭവനിപ്പൂരിലെ കൗണ്ടിംഗ് സെൻററിൽ മമത എത്തി എന്ന് റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മമതയുടെ മണ്ഡലത്തിൽ ബിജെപി വലിയ പ്രതിഷേധവുമായി രംഗത്തെത്തിയത്. മമത എന്തും ചെയ്യാൻ മടിക്കില്ലെന്നും, വോട്ടെണ്ണൽ വരെ […]
Read more

കെ.എം. മാണി കേരളത്തിന് നൽകിയ സംഭാവന

തിരുവനന്തപുരം: യു.ഡി.എഫ്. അധികാരത്തിലേക്കെന്ന തരത്തിൽ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതിന് പിന്നാലെ കാരുണ്യ ഭാഗ്യക്കുറിയുടെ സാമൂഹികപ്രസക്തി ഓർമ്മിപ്പിച്ച് ജോസ് കെ. മാണി കുറിച്ച ഫെയ്‌സ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് കെ.എം. മാണി മുൻകൈയെടുത്ത് നടപ്പാക്കിയ കാരുണ്യ പദ്ധതിയുടെ പ്രവർത്തനരീതികളിൽ എൽ.ഡി.എഫ്. സർക്കാർ മാറ്റങ്ങൾ വരുത്തിയിരുന്നു. ഇതിനെതിരെ യു.ഡി.എഫ്. കടുത്ത വിമർശനങ്ങളും ഉന്നയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് കാരുണ്യയുടെ മഹത്ത്വം ഓർമ്മിപ്പിച്ച് ജോസ്. കെ. മാണിയിട്ട പോസ്റ്റ് ശ്രദ്ധേയമാകുന്നത്. തന്റെ പിതാവായ കെ.എം. മാണി കേരളത്തിന് നൽകിയ ഏറ്റവും […]
Read more

കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടും: ശശി തരൂർ

ഡൽഹി: കേരളത്തിൽ 75ലധികം സീറ്റുകൾ യുഡിഎഫിന് കിട്ടുമെന്ന് കോൺ​ഗ്രസ് നേതാവ് ശശി തരൂർ. എക്സിറ്റ് പോളുകളുടെ ആരാധകനല്ല താനെന്നും സാമ്പിളുകൾ സ്വീകരിക്കുന്ന രീതികൾ ശാസ്ത്രീയമല്ലെന്നും ശശി തരൂർ പറഞ്ഞു. ബംഗാളിൽ പലരും പ്രതികരിക്കാൻ പോലും തയ്യാറായിട്ടില്ലെന്നും ശശി തരൂർ പ്രതികരിച്ചു. എക്സിറ്റ് പോൾ ഫലം പുറത്തുവന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂർ.
Read more

Recent News