Category: politics

അടിമാലി ദുരന്തബാധിതർക്ക് 10 ലക്ഷം വീതം നഷ്ടപരിഹാരം; ഓണത്തിന് മുൻപായി നൽകുമെന്ന് റവന്യൂ മന്ത്രി

തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി അനിൽ കുമാർ. ഓണത്തിന് മുൻപായി എല്ലാവർക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. 18 കുടുംബങ്ങളാണ് അർഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമരം നടത്തിവന്നത്. സമരം ഒരു മാസം പിന്നിട്ട പശ്ചാത്തലത്തിലാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ നിർണായക ഇടപെടലുണ്ടായിരിക്കുന്നത്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉടൻ ചേരുന്ന മന്ത്രിസഭാ യോഗത്തിൽ കൈക്കൊള്ളും. അതേസമയം സമരം തുടുമെന്ന നിലപാടിലാണ് […]
Read more

എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയം

കോഴിക്കോട്: എംഎസ്എഫ് താൽക്കാാലിക ജനറൽ സെക്രട്ടറിയായി അഖിൽ കുമാർ ആനക്കയത്തെ തെരഞ്ഞെടുത്തു. ആദ്യമായാണ് മറ്റുസമുദായക്കാർ ഈ പദവിയിലെത്തുന്നത്. നിലവിലെ കമ്മിറ്റി ചുമതല ഒഴിഞ്ഞതിനെ തുടർന്നാണ് നിയമനം. സംസ്ഥാന പ്രസിഡന്റ് പികെ നവാസും, ജനൽ സെക്രട്ടറി സി.കെ നജാഫുമാണ് സ്ഥാനം ഒഴിഞ്ഞത്. ഷറഫുദ്ദീൻ പിലാക്കലിനാണ് പ്രസിഡന്റിന്റെ ചുമതല. പുതിയകമ്മിറ്റി വരുന്നത് വരേയാണ് പകരം ചുമതല. ഭാരവാഹിത്വത്തെചൊല്ലി തർക്കംമുള്ളതിനാൽ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നില്ല.
Read more

ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; ചര്‍ച്ച വേണമെന്ന് നേതാക്കള്‍

തിരുവനന്തപുരം: ബിജെപിയിലെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തില്‍ ചര്‍ച്ച വേണമെന്ന ആവശ്യവുമായി രംഗത്തെത്തി നേതാക്കൾ. കോര്‍കമ്മിറ്റി വിളിക്കണമെന്നാവശ്യവുമായി വി. മുരളീധരൻ വിഭാഗം രംഗത്ത് വന്നു. സംസ്ഥാന അധ്യക്ഷന്‍ നാട്ടിലെത്തിയിട്ടും കോര്‍കമ്മിറ്റി ചേരുന്നില്ലെന്നാണ് ഉയരുന്ന വിമര്‍ശനം. വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ഔദ്യോഗിക സംവിധാനം വീഴ്ച വരുത്തിയെന്ന വിമര്‍ശനമാണ് ഉയരുന്നത്. ചുമതല നല്‍കിയവര്‍ ജാഗ്രത കാണിച്ചില്ലെന്ന ആക്ഷേപവുമുണ്ട്. ഫണ്ട് തിരിമറിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷം യോഗം വിളിക്കാനാണ് രാജീവ് ചന്ദ്രശേഖർ തീരുമാനിച്ചിരിക്കുന്നതെന്നാണ് […]
Read more

‘കർണാടക സന്ദർശിക്കരുത്’;വിജയ്‍യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: കാവേരി വിഷയത്തിൽ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‍യുടെ കർണാടക സന്ദർശനത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം. വിജയ് തെറ്റായ നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് മുൻമുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ആവശ്യപ്പെട്ടു. നേരിട്ടുള്ള ചർച്ചകൾക്ക് പകരം നിയമപോരാട്ടമാണ് ഇതുവരെ തമിഴ്നാട് സ്വീകരിച്ചിരുന്ന നിലപാടെന്നും എം കെ സ്റ്റാലിൻ വ്യക്തമാക്കി. സർവകക്ഷിയോഗം ചേരണമെന്ന് എഐഎഡിഎംകെ ആവശ്യപ്പെട്ടു. വിഷയത്തിൽ മുഖ്യമന്ത്രി തല കൂടിക്കാഴ്ച തമിഴ്നാടിന് തിരിച്ചടി ആകുമെന്ന് ഇപിഎസ് പറഞ്ഞു. ഓഗസ്റ്റ് മൂന്നിനാണ് വിജയ്- ഡി.കെ.ചർച്ച തീരുമാനിച്ചിരിക്കുന്നത്. തമിഴ്നാടിന് സുപ്രീം കോടതി ഉത്തരവിന് ആനുപാതികമായുള്ള […]
Read more

പവർകട്ടിനെതിരെ എകെജി സെന്ററിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധം

തിരുവനന്തപുരം: പവര്‍കട്ടിനെതിരെ എകെജി സെന്ററില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധം. സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. വൈദ്യുതി മന്ത്രി വിഡ്ഢിത്തം പറയുകയാണെന്നും വൈദ്യുതി ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് നീക്കമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷം എവിടെയെങ്കിലും ആക്ഷേപം ഉണ്ടായിരുന്നോ എന്ന് ചോദിച്ച ഇ പി, ഭരിക്കാന്‍ അറിയില്ലെങ്കില്‍ പഠിച്ചിട്ട് ഭരിക്കണമെന്നും മുഖ്യമന്ത്രിക്ക് പരിചയക്കുറവ് ഉണ്ടെങ്കില്‍ പരിശീലനം നേടണമെന്നും പറഞ്ഞു. അരണ്ട സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായിരിക്കുന്നുവെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. […]
Read more

ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ; തുണി സഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളുണ്ടാകുമെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണക്കിറ്റ് വിതരണം ആഗസ്റ്റ് പത്ത് മുതൽ. തുണി സഞ്ചിയുൾപ്പെടെ 16 ഇനം സാധനങ്ങളുണ്ടാകുമെന്നും വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരുമെന്നും മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. ആഗസ്റ്റ് എട്ട് മുതൽ ഓണം ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും നെൽകർഷകർക്കുള്ള കുടിശ്ശിക ഓണത്തിന് മുൻപായി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വിപണിയിടപെടലിന് പുതിയ മാർക്കറ്റ് സ്ട്രാറ്റജി കൊണ്ടുവരാനുള്ള നീക്കങ്ങളെ കുറിച്ച് ആലോചിക്കുന്നുണ്ട്. 13 ഇന സബ്സിഡി സാധനങ്ങളുടെ ലഭ്യത ഉടൻ ഉറപ്പാക്കും. ആഗസ്റ്റ് എട്ട് മുതൽ […]
Read more

എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും; സിജെപിക്കെതിരെ വിമർശനവുമായി നടൻ മാധവ് സുരേഷ്

തിരുവനന്തപുരം: സിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ മാധവ് സുരേഷ്. പഞ്ചാബിൽ നടക്കുന്നതിനേക്കുറിച്ച് പാറ്റകൾ സംസാരിക്കാത്തതെന്താണെന്ന് സുരേഷ് മാധവ് ചോദിച്ചു. എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും. പഞ്ചാബിലും വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തത്. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൌനമെന്നും മാധവ് സുരേഷ് വിമർശിച്ചു. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ബിജെപി ഉൾപ്പെടാത്ത സംഭവങ്ങളിലെ പ്രശ്നങ്ങൾ […]
Read more

‘കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണം’; മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: കെപിസിസിയ്ക്ക് മുഴുവൻ സമയ പ്രസിഡൻ്റ് വേണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. ഒരു മാസത്തിനകം തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജനപ്രതിനിധികൾ അല്ലാത്തവർ പ്രസിഡൻ്റ് ആയി വേണമെന്നും കെ മുരളീധരൻ അഭിപ്രായപ്പെട്ടു. എംഎൽഎമാർക്കും എംപിമാർക്കും ജോലി കൂടുതലാണ്. എംപിമാർ ആവശ്യപ്പെടുന്നതിൽ തെറ്റില്ല പക്ഷെ ഭരണകക്ഷി ആകുമ്പോൾ ഭരണവിരുദ്ധ വികാരം ഉണ്ടാകുന്നത് പ്രതിരോധിക്കാൻ മുഴുവൻ സമയ പ്രസിഡൻ്റ് വേണം. തൻ്റെ മനസ്സിൽ പ്രസിഡൻ്റ് സ്ഥാനത്തേക്ക് ആരുമില്ലെന്നും ഹൈക്കമാൻഡ് തന്നെ അക്കാര്യങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചർച്ച ചെയ്യാൻ കെ […]
Read more

‘അമിത്ഷാ പ്രതികരിക്കണം’; ലോക്സഭയിൽ പ്രതിപക്ഷ ബഹളം, സമ്മേളനം 12 മണിവരെ നിർത്തിവെച്ചു

ഡൽഹി: പ്രതിപക്ഷ ബഹളത്തെ തുടർന്ന് ലോക്സഭ സമ്മേളനം ഉച്ചക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിൽ വിദ്യാർഥികൾക്കു നേരെ നടത്തിയ പൊലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ടാണ് കോൺ​ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ബഹളം തുടർന്നത്. കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പിന്നാലെ, പ്രതിപക്ഷത്തിനെതിരെ സ്പീക്കർ രം​ഗത്തെത്തി. സഭയിൽ മര്യാദ പാലിക്കണമെന്നും ഓരോ എംപിമാർക്കും ഉത്തരവാദിത്തമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. രാജ്യസഭയിലും പ്രതിപക്ഷ ബഹളമുണ്ടായി. തുടർന്ന് ഇരുസഭകളും പന്ത്രണ്ട് മണിവരെ നിർത്തിവച്ചു.
Read more

എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം; കെ മുരളീധരന്‍ ഇന്ന് ഡല്‍ഹിക്ക്

തിരുവനന്തപുരം: എയിംസിന് വേണ്ടി സമ്മര്‍ദം ശക്തമാക്കാന്‍ കേരളം. ആരോഗ്യമന്ത്രി കെ മുരളീധരന്‍ കേന്ദ്ര ആരോഗ്യ മന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. വൈകിട്ട് ഡല്‍ഹിയില്‍ എത്തിയാണ് കേന്ദ്ര ആരോഗ്യമന്ത്രിയെ അദ്ദേഹം കാണുക. എയിംസിന് പുറമെ തിരുവനന്തപുരത്തെ പുതിയ മെഡിക്കല്‍ കോളജിനെ സംബന്ധിച്ചുള്ള കാര്യങ്ങളും ചര്‍ച്ചയാകും. എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി നിര്‍ദേശം തയാറാക്കാന്‍ ആരോഗ്യമന്ത്രി കെ.മുരളീധരന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് പട്ടിക നല്‍കിയിരുന്നു. കൊരട്ടി, കുന്നംകുളം, വൈക്കം, പിറവം, കോഴിക്കോട്, തൃക്കരിപ്പൂര്‍, കാസര്‍കോട്, പെരുവ എന്നീ കേന്ദ്രങ്ങളെ അടിസ്ഥാനമാക്കിയാണ് […]
Read more

Recent News