Category: politics

കേരളത്തിലെ 10 പാർലമെന്റ് മണ്ഡലങ്ങൾ രണ്ടായി വിഭജിക്കണം, ലോക്സഭാ സീറ്റുകൾ 824 ആക്കാൻ ശുപാർശ

ന്യൂഡൽഹി: രാജ്യത്തെ 170 ലോക്സഭാ മണ്ഡലങ്ങൾ വിഭജിക്കാൻ ശുപാർശ. ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 824 ആയി ഉയർത്തണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ശുപാർശ നൽകി. ഇതിനായി 59 മണ്ഡലങ്ങളെ രണ്ടായും 111 മണ്ഡലങ്ങളെ മൂന്നായും വിഭജിക്കണമെന്നാണ് ശുപാർശ. വനിതാസംവരണത്തിന്റെ മറവിൽ കേന്ദ്രം കൊണ്ടുവന്ന മണ്ഡല പുനർനിർണയ ബില്ലുകൾ പാർലമെന്റിൽ പരാജയപ്പെട്ടതിനുപിന്നാലെയാണ് പുതിയ നിർദേശം. കേരളത്തിലെ 20 മണ്ഡലങ്ങളിൽ പത്തെണ്ണം രണ്ടായി വിഭജിച്ച് ആകെ സീറ്റുകൾ 30 ആക്കണമെന്നും സമിതിയുടെ വർക്കിങ് പേപ്പറിൽ പറയുന്നു.കേരളത്തിലെ കണ്ണൂർ, […]
Read more

‘ മുഖ്യമന്ത്രി ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ എസ്.ഡി.പി.ഐ

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശനെതിരെ എസ്.ഡി.പി.ഐ രംഗത്ത് . ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്തുപോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം പ്രകടമാക്കി എന്നും കുറ്റപ്പെടുത്തി.രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങിയാണ്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് […]
Read more

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥാനമാറ്റം; സർക്കാർ വാദം പൊളിയുന്നു

തിരുവനന്തപുരം: ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. റീന കെ ജെയെ മാറ്റിയതില്‍ സര്‍ക്കാര്‍ വാദം പൊളിയുന്നു. സ്ഥാനമാറ്റത്തിനായി സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയ 15 ദിവസത്തെ അവധി റീന എടുത്തിട്ടില്ലെന്ന് തെളിയിക്കുന്ന രേഖ റിപ്പോര്‍ട്ടറിന് ലഭിച്ചു. രണ്ടര ദിവസത്തെ അവധിയാണ് റീന എടുത്തത്. രണ്ടര ദിവസത്തെ അവധി എടുക്കുന്നുവെന്ന് ആവശ്യപ്പെട്ടുള്ള റീനയുടെ അവധി അപേക്ഷയും പുറത്ത് വന്നു. അതേസമയം തന്നോട് യാതൊരു കൂടിയാലോചനയുമില്ലാതെയാണ് നടപടിയെന്ന് റീന പറയുന്നത്. ‘ഉത്തരവ് പുറത്തിറങ്ങിയപ്പോഴാണ് സ്ഥാനമാറ്റം അറിഞ്ഞത്. ആരോഗ്യപ്രശ്‌നമുണ്ടെന്ന് പറഞ്ഞ് അഡീഷണല്‍ ചീഫ് […]
Read more

മുഖ്യമന്ത്രിക്ക് വധഭീഷണി: ആറ്റിങ്ങൽ സ്വദേശി പിടിയിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും കുടുംബത്തെയും കൊല്ലുമെന്ന് ഭീഷണി കോൾ വിളിച്ച പ്രതി പിടിയിൽ. ആറ്റിങ്ങൽ സ്വദേശി സോണി തോമസാണ് പിടിയിലായത്. മദ്യലഹരിയിലാണ് ഇയാൾ കോൾ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കന്റോൺമെന്റ് പൊലീസാണ് സോണി തോമസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് രണ്ട് തവണ കൺട്രോൾ റൂമിലേക്ക് വിളിച്ച് ഭീഷണി മുഴക്കിയത്. മുഖ്യമന്ത്രിയെയും കുടുംബത്തിനെയം കൊല്ലുമെന്നും അതുവഴി പ്രശസ്തനാകുക എന്നതാണ് തന്റെ തീരുമാനമെന്നുമായിരുന്നു സോണി ഫോണിലൂടെ പറഞ്ഞത്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കാറുള്ള വ്യക്തിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. ഇയാൾക്കെതിരെ നേരത്തെയും കേസുകളുണ്ട്. […]
Read more

പി കെ ശശി സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി

പാലക്കാട്: സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ പി കെ ശശി ഭീഷണിപ്പെടുത്തിയെന്ന് പരാതി. പാലക്കാട് മണ്ണാര്‍ക്കാട് നായാടിപ്പാറ ബ്രാഞ്ച് സെക്രട്ടറി കെ. മണികണ്ഠനെയാണ് ഭീഷണിപ്പെടുത്തിയത് ഫോണ്‍ വിളിച്ചായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. ‘എനിക്കെതിരെ ശബ്ദിച്ചാല്‍ നിന്റെ കണ്ണ് അടിച്ചു പൊട്ടിക്കും. നിന്റെ കയ്യും കാലും വെട്ടിക്കളയും. അതിനുള്ള ആളുകളെ ഞാന്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് കരുതിയിരുന്നോ’- എന്നായിരുന്നു ഭീഷണിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. ആഭ്യന്തരമന്ത്രി, പ്രതിപക്ഷ നേതാവ്, ഡിജിപി നാട്ടുകല്‍ പൊലീസ് തുടങ്ങിയവര്‍ക്ക് മണികണ്ഠന്‍ പരാതി നല്‍കി. ശശിയുടെ വീടുള്‍പ്പെടുന്ന നായാടിപ്പാറ ബ്രാഞ്ചില്‍ […]
Read more

ഒഡിഷയിൽ അംഗണവാടി മുതൽ പിജി വരെ സൗജന്യ വിദ്യാഭ്യാസം ; പ്രഖ്യാപിച്ച് ബിജെപി സർക്കാർ

ഭുബനേശ്വർ: ഒഡീഷയിൽ അംഗണവാടി മുതൽ പിജി വരെ വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ. ഒഡീഷയിലെ സർക്കാർ കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല. ഇതോടെ രാജ്യത്ത് ആദ്യമായി അംഗൻവാടി മുതൽ പിജി വരെ’ സൗജന്യ വിദ്യാഭ്യാസം നടപ്പിലാക്കുന്ന സംസ്ഥാനമായി ഒഡീഷ മാറി. സർക്കാർ വന്ന് രണ്ട് വർഷം തികയുന്ന വേളയിലാണ് മുഖ്യമന്ത്രി മോഹൻ ചരൺ മാജിയുടെ പ്രഖ്യാപനം. ഒഡീഷയിലെ പത്ത് ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് നേരിട്ട് പ്രയോജനം ചെയ്യും. സ്കൂളുകൾ, കോളേജുകൾ, സർവ്വകലാശാലകൾ എന്നിവയുൾപ്പെടെ സംസ്ഥാനത്തെ […]
Read more

‘നിപ: ‘വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല’; കെ മുരളീധരന്‍

കോഴിക്കോട്: നിപ ഇതുവരെ വ്യാപിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും നെഗറ്റീവ് ആയിരുന്നുവെന്നും ഇപ്പോള്‍ വെന്റിലേറ്ററിലുള്ള രോഗി അതേ കണ്ടീഷനില്‍ തന്നെ തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ വിമര്‍ശനം രാഷ്ട്രീയമായിട്ടുള്ള വിമര്‍ശനമായി മാത്രമേ കാണുന്നുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രി ഇതുവരെ സ്ഥലത്തെത്തിയിട്ടില്ല എന്നതടക്കമുള്ള ആരോപണങ്ങളിലും അദ്ദേഹം പ്രതികരിച്ചു. നിപ റിപ്പോര്‍ട്ട് ചെയ്ത സമയത്ത് ഞാന്‍ അവിടെ ഉണ്ടായിരുന്നു. എല്ലാ നിര്‍ദ്ദേശവും കൊടുത്തിട്ടാണ് തിരുവനന്തപുരത്ത് വന്നത്. കേരളത്തിന്റെ മൊത്തം വിഷയങ്ങള്‍ നോക്കണ്ടേ. ഈ ഈ […]
Read more

കാഫിർ സ്ക്രീൻഷോട്ട് കേസ് : അന്വേഷണം പുരോഗതി വിലയിരുത്തി എസ്ഐടി

കോഴിക്കോട്: കാഫിർ സ്ക്രീൻഷോട്ട് കേസിൽ അന്വേഷണ പുരോഗതി വിലയിരുത്തി എസ്ഐടി . അന്വേഷണം ശരിയായ വഴിയിലാണെന്നും അനാവശ്യമായി ആരെയും വിളിച്ചുവരുത്തിയിട്ടില്ലെന്നും എസ്ഐടി വിലയിരുത്തി. കേസിൽ പുതിയതായി ഒൻപതുപേരുടെ മൊഴി SIT രേഖപ്പെടുത്തി. ഇതിൽ ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി പ്രസിഡൻ്റ് റിബേഷ് രാമകൃഷ്ണൻ അടക്കം മൂന്നുപേർ മുൻപും ചോദ്യംചെയ്യലിന് വിധേയരായവരാണ്. കാഫിർ സ്ക്രീൻഷോട്ട് ആദ്യമായി പങ്കുവെച്ച ‘വടകര സ്ക്വാഡ്’ വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ അഡ്മിന്മാരായ 10ൽ ആറുപേരാണ് മറ്റുള്ളവർ. സ്ക്രീൻഷോട്ടിൻ്റെ ഉറവിടം കണ്ടെത്താനാണ് അഡ്മിന്മാരെ ചോദ്യം ചെയ്തത്. ചോദ്യംചെയ്യാനുള്ള […]
Read more

പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ ബി പ്രദീപ്

തിരുവനന്തപുരം: ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ച് കെ ബി പ്രദീപ് . ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് കെ ബി പ്രദീപ് രാജിവെച്ചത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിനു വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുന്‍പാകെ ഹാജരായത് കെ ബി പ്രദീപായിരുന്നു. സ്മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ […]
Read more

വിജയ്‌യുടെ TVK വാര്‍ത്താ ചാനല്‍ ആരംഭിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‌യുടെ പാർട്ടിയായ ടിവികെ വാർത്താ ചാനല്‍ ആരംഭിക്കുന്നതായി റിപ്പോര്‍ട്ട്. വെട്രി ന്യൂസ് എന്ന് പേരിട്ടിരിക്കുന്ന ചാനല്‍ മുഖ്യമന്ത്രിയുടെ ജന്മദിനമായ ജൂണ്‍ 22ന് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിജയ്‌യുടെ ജന്മദിനത്തിനൊപ്പം ചാനലും ആരംഭിക്കുന്നത് ആരാധകര്‍ക്ക് ഇരട്ടി ആഘോഷത്തിന് വഴിവയ്ക്കുമെന്നാണ് ബിബിട്രാക്കര്‍മാനിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജ് അവകാശപ്പെടുന്നത്. തമിഴ്‌നാട്ടില്‍ മാത്രമല്ല രാജ്യവ്യാപകമായി തന്നെ കാണികളെ ലക്ഷ്യമിട്ടാണ് ചാനല്‍ തുടങ്ങുന്നതെന്നും ഇവരുടെ പോസ്റ്റില്‍ പറയുന്നുണ്ട്. വെട്രി ന്യൂഡ് ഹാന്‍ഡിലിന്റെതെന്ന് പറയപ്പെടുന്ന ഇസ്റ്റഗ്രാം പേജിനൊപ്പം […]
Read more

Recent News