Category: RAIN

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തും ആണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരും.
Read more

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് 10 ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ആന്‍ഡമാന്‍ കടല്‍, ആന്‍ഡമാന്‍ […]
Read more

ഇടിമിന്നലോട് കൂടിയ കനത്ത മഴ, ഉത്ത‍ർപ്രദേശിൽ 33 മരണം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ അതിശക്തമായ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയെ തുടർന്ന് 33 മരണം. ഉത്തർപ്രദേശിലെ ഫത്തേപൂർ, ബുദൗൻ, ഭദോഹി, തുടങ്ങിയ ജില്ലകളിലാണ് വ്യാപകമായ നാശനഷ്ടം ഉണ്ടായത്. ഭദോഹിയിൽ 16 പേരും ഫത്തേപൂരിൽ ഒമ്പത് പേരും ബുദൗനില്‍ അഞ്ച് പേരും ചന്ദൗലിയിൽ രണ്ട് പേരും സോൺഭദ്രയി ഒരാളും മരിച്ചു. ശക്തമായ മഴയിൽ വൈദ്യുത തൂണുകളും വീടുകളും മറ്റ് കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. മൊബൈൽ നെറ്റ്‌വർക്ക് തകരാറിലായതിനാൽ രക്ഷാ പ്രവർത്തനങ്ങൾക്ക് ബുദ്ധിമുട്ട് നേരിട്ടു. നിലവില്‍ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. […]
Read more

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതൽ മെയ് 16 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോഡ് കണ്ണൂർ, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മുതൽ വടക്കൻ കേരളത്തിൽ മഴ ശക്തമാകും. ബംഗാൾ ഉൾക്കടലിനു മുകളിലായി നിലനിന്നിരുന്ന ന്യുനമർദം ശക്തി പ്രാപിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മാത്രമല്ല, മഴയ്‌ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read more

കാലവര്‍ഷം വരുന്നു; അടുത്ത 5 ദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത

കൊച്ചി: കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 14 മുതല്‍ 16 വരെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 14 ന് മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും മെയ് 15 ന് പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും മെയ് 16ന് തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ആഴ്ച അവസാനത്തോടെ തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ ചില ഭാഗങ്ങള്‍, ആന്‍ഡമാന്‍ […]
Read more

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കനത്ത മഴ, ഇടിമിന്നൽ മുന്നറിയിപ്പ്

കൊച്ചി: തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടെന്നും, വരുന്ന 48 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല, വരുന്ന 14, 15 ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. പതിനാലാം തീയതി മലപ്പുറം, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. 15ന് മലപ്പുറം, കോഴിക്കോട്, […]
Read more

ശ്രീലങ്കൻ തീരത്തിന് സമീപം ന്യൂനമർദ്ദം; സംസ്ഥാനത്ത് വേനൽമഴ കനക്കും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ആദ്യന്യൂനമര്‍ദം രൂപപ്പെട്ടു. വടക്കൻ ശ്രീലങ്കൻ തീരത്തിന് സമീപം തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം രൂപപ്പെട്ടത്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ, കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് കൂടുതൽ ശക്തിപ്പെടുമെന്നും ഐഎംഡി സൂചന നല്‍കി. തെക്കുപടിഞ്ഞാറൻ […]
Read more

കനത്ത മഴയ്ക്ക് സാധ്യത; , ചാർ ധാം തീർത്ഥാടകർക്ക് ജാഗ്രതാ നിർദ്ദേശം

ഡെറാഡൂൺ: ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ഉത്തർകാശി, തെഹ്‌രി, ഗർവാൾ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനെ തുടർന്ന് ചാർ ധാം യാത്രയ്ക്ക് പോകുന്ന തീർത്ഥാടകരോടും വിനോദസഞ്ചാരികളോടും അതീവ ജാഗ്രതയോടെ യാത്ര പ്ലാൻ ചെയ്യാൻ ഗർവാൾ കമ്മീഷണർ വിനയ് ശങ്കർ പാണ്ഡെ അഭ്യർത്ഥിച്ചു. പ്രത്യേകിച്ച് മെയ് 12, 13 തീയതികളിൽ യാത്ര ചെയ്യുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്നും കാലാവസ്ഥയുടെ സ്വഭാവം കണക്കിലെടുത്ത് വേണം മുന്നോട്ട് പോകാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാലാവസ്ഥ മെച്ചപ്പെട്ട ശേഷം യാത്ര ചെയ്യുന്നതാണ് കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമെന്ന് അദ്ദേഹം […]
Read more

സംസ്ഥാനത്ത് വേനല്‍ മഴ തുടരും; 7 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനല്‍ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ചക്രവാതചുഴി ന്യൂനമര്‍ദമാകാന്‍ സാധ്യതയുള്ളത് മഴയെ സ്വാധീനിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയ്ക്കുള്ള യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ […]
Read more

വേനൽ മഴ: സംസ്ഥാനത്ത് ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴ ശക്തമായി. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാകേന്ദ്രം അറിയിച്ചിരിക്കുന്നത്. മെയ് 12 വരെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് വേനൽ മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മധ്യ, തെക്കൻ കേരളത്തിലാണ് മഴ ശക്തമാകാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, ജില്ലകളിലാണ് ഇന്ന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലക്ഷദ്വീപിലും ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഇവിടെ […]
Read more

Recent News