Category: sports

‘സഞ്ജുവിനെ പുറത്താക്കിയ തീരുമാനം കഠിനമായിരുന്നു’; തുറന്നു പറഞ്ഞ് ഗംഭീർ

ഇംഗ്ലണ്ടിനെതിരെയുള്ള ട്വന്റി20 പരമ്പരയ്ക്കിടെ സഞ്ജു സാംസണിനെ ടീമില്‍ നിന്നും ഒഴിവാക്കിയ തീരുമാനം അതി കഠിനമായിരുന്നുവെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍.സഞ്ജുവിനെ ടീമില്‍ നിന്നും ഒഴിവാക്കിയ ദിവസം രാത്രി മുഴുവന്‍ ഉറങ്ങിയിട്ടില്ലെന്ന് ഗംഭീർ പറഞ്ഞു. സഞ്ജുവിനെ ഒഴിവാക്കാനുള്ള തീരുമാനം പരിശീലന കാലയളവിലെ വ്യക്തിപരമായി ബുദ്ധിമുട്ടേറിയ തീരുമാനങ്ങളിൽ ഒന്നാണെന്നും ഗംഭീര്‍ പറഞ്ഞു. ‘രണ്ട് വർഷത്തെ പരിശീലന യാത്രയിൽ, ആ ഒരു രാത്രി മാത്രമാണ് എനിക്ക് ഉറങ്ങാൻ കഴിയാഞ്ഞത്. ഇക്കാര്യം സഞ്ജുവിനോടും പറഞ്ഞിട്ടുണ്ട്. കാരണം, ട്വന്റി20 ഫോർമാറ്റിലെ കോച്ചിംഗ് കാലയളവിലെ ഏറ്റവും കടുത്ത […]
Read more

ഇന്ത്യക്കായി ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹം പങ്കുവെച്ച് റിങ്കു സിങ്

ഇന്ത്യക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിക്കുക എന്ന തന്റെ ആഗ്രഹം വെളിപ്പെടുത്തി ഇന്ത്യന്‍ ബാറ്റര്‍ റിങ്കു സിങ്. താന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്ന ധാരണ നിലനില്‍ക്കുന്നുണ്ടെന്നും, എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും കളിക്കാന്‍ തനിക്ക് ശേഷിയുണ്ടെന്നും ഇന്ത്യക്കായി വെള്ളക്കുപ്പായമണിയുക എന്നത് തന്റെ സ്വപ്നമാണെന്നും റിങ്കു പറഞ്ഞു. ‘ഞാന്‍ ഒരു ഫോര്‍മാറ്റില്‍ മാത്രം കളിക്കുന്ന താരമാണെന്നൊരു ധാരണ ആളുകള്‍ക്കിടയിലുണ്ട്. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഏകദിനങ്ങളിലായാലും നാല് ദിവസത്തെ (ഫസ്റ്റ് ക്ലാസ്) മത്സരങ്ങളിലായാലും എന്റെ ശരാശരി പരിശോധിച്ചാല്‍ അത് മനസ്സിലാകും. […]
Read more

തന്നെ വിമര്‍ശകര്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് റൊണാള്‍ഡോ

തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മറുപടിയുമായി പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. വിമര്‍ശകര്‍ വര്‍ഷങ്ങളായി തന്നെ ‘കൊല്ലാന്‍’ ശ്രമിക്കുകയാണെന്നും എന്നാല്‍ ഒരു ഷോട്ട്ഗണ്‍ കൊണ്ടുപോലും അവര്‍ക്കതിന് കഴിയില്ലെന്നും റൊണാള്‍ഡോ പറഞ്ഞു. യുവേഫ നേഷന്‍സ് ലീഗ് കിരീടം നേടുക, കരിയറില്‍ 1000 പ്രൊഫഷണല്‍ ഗോളുകള്‍ തികയ്ക്കുക എന്നിവയാണ് തന്റെ പ്രധാന രണ്ട് ലക്ഷ്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ വെള്ളിയാഴ്ച ലിസ്ബണില്‍ വെയ്ല്‍സിനെതിരെയാണ് നേഷന്‍സ് ലീഗ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. ഈ വര്‍ഷം നടന്ന തന്റെ അവസാന […]
Read more

അജിത് അഗാർക്കർ തുടരില്ല; പുതിയ ചീഫ് സെലക്ടറെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തുനിന്ന് അജിത് അഗാർക്കർ പടിയിറങ്ങുമെന്ന് ഉറപ്പിച്ച് ബിസിസിഐ. മൂന്ന് വർഷത്തെ കരാർ കാലാവധി പൂർത്തിയാകുന്ന സാഹചര്യത്തിൽ സ്ഥാനത്ത് തുടരാൻ താൽപര്യമില്ലെന്ന് അഗാർക്കർ ബിസിസിഐയെ അറിയിച്ചു. ഒക്ടോബർ 4-ന് അഗാർക്കറുടെ കാലാവധി അവസാനിച്ച ശേഷമേ പുതിയ ചീഫ് സെലക്ടറെ പ്രഖ്യാപിക്കൂ എന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി. കരാർ നീട്ടിനൽകേണ്ടതില്ലെന്ന തീരുമാനം സെപ്റ്റംബർ 18-നാണ് അഗാർക്കർ ബിസിസിഐയെ അറിയിച്ചത്. തുടർന്ന് സെലക്ഷൻ കമ്മിറ്റിയുടെ ഭാവി കാര്യങ്ങളിൽ തീരുമാനമെടുക്കാൻ […]
Read more

ഓപ്പറേഷൻ കളിക്കളം: ക്യാഷ് ബുക്കോ സ‌റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല; കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്പോർട്സ് കൗണ്‍സിലിലെ അഴിമതികളിൽ ഓപ്പറേഷൻ കളിക്കളം എന്ന പേരിൽ നടത്തിവരുന്ന വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളെന്ന് റിപ്പോർട്ട്. സ്പോർട്സ് കൗൺസിൽ ആസ്ഥാനത്തെ പരിശോധനയിൽ വലിയ ക്രമക്കേടിൻ്റെ തെളിവുകളാണ് ലഭിച്ചത്. പൈക പദ്ധതി പ്രകാരമുള്ള ധനവിനിയോഗത്തിലും ക്രമക്കേട് കണ്ടെത്തി. ക്യാഷ് ബുക്കോ സ‌റ്റോക്ക് രജിസ്റ്ററോ സൂക്ഷിച്ചിട്ടില്ല. മുൻ സ്‌റ്റേറ്റ് കൗൺസിൽ പ്രസിഡൻ്റിന് സർക്കാർ അനുമതിയില്ലാതെ ബത്തകൾ നൽകി, 2019 മുതൽ 2021 മെയ് വരെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ അനുമതിയില്ലാതെ ജില്ല സ്പോർട്സ് […]
Read more

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ മൂന്നിന് വെള്ളിയാഴ്ച തുടക്കമാകും

സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോള്‍ സീസണ്‍ മൂന്നിന് വെള്ളിയാഴ്ച തുടക്കം. ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കണ്ണൂര്‍ വാരിയേഴ്‌സ്-തൃശൂര്‍ മാജികിനെ നേരിടും. കണ്ണൂര്‍ ജവഹര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ലീഗ് ഘട്ടത്തില്‍ ഒന്നാമതെത്തുന്ന ടീമിന് സൂപ്പര്‍ ലീഗ് കേരള ഷീല്‍ഡ് എന്ന പേരില്‍ പുതിയൊരു ട്രോഫി കൂടി ഇത്തവണ മുതല്‍ സമ്മാനിക്കും. ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ഡിജിറ്റല്‍ പ്ലാറ്റ് ഫോമുകളില്‍ ലൈവായി സംപ്രേഷണം ചെയ്യും. യുഎഇയിലും മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഉണ്ടാകുമെന്ന് സൂപ്പര്‍ ലീഗ് കേരള […]
Read more

ഏഷ്യന്‍ ഗെയിംസ്‌ ഹോക്കിയില്‍ ഇന്ത്യന്‍ വനിത ടീമിന്‌ 19 ഗോള്‍ ജയം

നഗോയ: ഏഷ്യന്‍ ഗെയിംസ്‌ വനിതാ ഹോക്കിയില്‍ ഗോള്‍ മഴയോടെ ഇന്ത്യ തുടങ്ങി. ഉസ്‌ബെക്കിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകള്‍ക്കാണ്‌ പൂള്‍ ബിയിലെ ആദ്യമത്സരത്തില്‍ ഇന്ത്യ തകര്‍ത്തുവിട്ടത്‌. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യയുടെ ടോപ്‌ സ്‌കോറര്‍ എട്ട്‌ ഗോളുകള്‍ നേടിയ ദീപികയാണ്‌. 8,22,25,33,36,38,41,54 മിനുട്ടുകളിലായിരുന്നു ദീപികയുടെ സ്‌കോറിംഗ്‌. മിനുട്ടുകളുടെ വ്യത്യാസത്തിലാണ്‌ ദീപിക ഗോളടിച്ചു കൊണ്ടിരുന്നത്‌. ലാല്‍റെസിയാമിയാണ്‌ ആദ്യ ഗോളടിച്ചത്‌. ബല്‍ജീദ്‌, നേഹ, നവനീത്‌ കൗര്‍, ലാല്‍തല്യുയാംഗി, സാക്ഷി റാണ എന്നിവരും സ്‌കോര്‍ ചെയ്‌തു. വെറ്ററന്‍ ഗോള്‍ കീപ്പര്‍ സവിത […]
Read more

വൈഭവുമായി വ്യക്തിപരമായി യാതൊരുവിധ മത്സരവുമില്ലെന്ന് തുറന്നുപറഞ്ഞ് സഞ്ജു

ഇന്ത്യന്‍ ടീമിലെ ഓപ്പണിങ് സ്ഥാനത്തിനായി യുവതാരം വൈഭവ് സൂര്യവംശിയുമായി നടക്കുന്ന മത്സരത്തെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ മൗനം വെടിഞ്ഞ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്‍. വൈഭവുമായി വ്യക്തിപരമായി തനിക്ക് യാതൊരുവിധ മത്സരവുമില്ലെന്നും രാജ്യത്തിനായി മത്സരങ്ങള്‍ ജയിക്കുക എന്നതാണ് എല്ലാവരുടെയും ലക്ഷ്യമെന്നും കഴിഞ്ഞ ദിവസത്തെ മത്സരശേഷം സഞ്ജു പറഞ്ഞു.’പുറത്തുനിന്ന് നോക്കുമ്പോള്‍ വൈഭവും അഭിഷേക് ശര്‍മ്മയുമൊക്കെ എതിരാളികളായി തോന്നാം. പക്ഷേ ഞങ്ങള്‍ ഒരു ടീമാണ്. ഞങ്ങള്‍ രാജ്യത്തിന് വേണ്ടിയാണ് കളിക്കുന്നത്. ആദ്യം ഞങ്ങള്‍ രാജ്യത്തിനായി കളിച്ച് ജയിക്കാനാണ് നോക്കുന്നത്. അതുകഴിഞ്ഞേ വ്യക്തിപരമായ […]
Read more

യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനൽ മത്സരങ്ങൾ; മ്യൂണിക്കും ബാഴ്‌സലോണയും വേദിയാകും

വരാനിരിക്കുന്ന 2028, 2029 വര്‍ഷങ്ങളിലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരങ്ങള്‍ക്ക് യഥാക്രമം ജര്‍മനിയിലെ മ്യൂണിക് ഫുട്‌ബോള്‍ അരീനയും ബാഴ്‌സലോണയിലെ ക്യാമ്പ് നൗവും വേദിയാകുമെന്ന് യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി സ്ഥിരീകരിച്ചു. ഗ്രീസിലെ തെസ്സലോനികിയില്‍ ചേര്‍ന്ന യുവേഫ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് വിവിധ യുവേഫ ടൂര്‍ണമെന്റുകളുടെ ഫൈനല്‍ വേദികള്‍ പ്രഖ്യാപിച്ചത്. 2028-ലെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് മ്യൂണിക് ഫുട്‌ബോള്‍ അരീന വേദിയാകുമ്പോള്‍, 2029-ലെ കലാശപ്പോരാട്ടത്തിനാണ് ബാഴ്‌സലോണയുടെ ഹോം ഗ്രൗണ്ടായ ക്യാമ്പ് നൗ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.യുവേഫ വനിതാ ചാമ്പ്യന്‍സ് ലീഗ് […]
Read more

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ച് കൊളംബിയന്‍ ഫുട്‌ബോള്‍ താരം ഹാമിഷ് റോഡ്രിഗസ്

കൊളംബിയന്‍ ഫുട്‌ബോളിലെ പ്രമുഖ താരമായ ഹാമിഷ് റോഡ്രിഗസ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ‘ലോസ് കഫറ്റെറോസ്’ എന്നറിയപ്പെടുന്ന കൊളംബിയന്‍ ദേശീയ ടീമിനായുള്ള തന്റെ മിന്നുന്ന കരിയറിനാണ് താരം ഇതോടെ തിരശ്ശീലയിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ച വൈകാരികമായ സന്ദേശത്തിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം അറിയിച്ചത്. സ്വിറ്റ്‌സര്‍ലന്‍ഡിനോട് തോറ്റ് കൊളംബിയ പ്രീ-ക്വാര്‍ട്ടറില്‍ പുറത്തായ 2026 ഫിഫ ലോകകപ്പിലാണ് റോഡ്രിഗസ് അവസാനമായി ദേശീയ ജേഴ്‌സി അണിഞ്ഞത്.വിരമിക്കല്‍ പ്രഖ്യാപിച്ച് തന്റെ എക്‌സ് പേജില്‍ ഹാമിഷ് കുറിച്ചത് ഇങ്ങനെയാണ്: ‘ആ സമയം […]
Read more

Recent News