എറണാകുളം :പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കാനെത്തിച്ച പോക്സോ കേസ് പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപ്പടി സ്വദേശി അദിനാനാണ് ചൊവ്വാഴ്ച വൈകുന്നേരം കോടതിയിൽ നാടകീയ രംഗങ്ങൾ സൃഷ്ടിച്ചത്. സംഭവത്തിൽ പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടതിയിൽ ഹാജരാക്കുന്നതിനായി കൈവിലങ്ങോടെയാണ് അദിനാനെ എത്തിച്ചത്. കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ കൈവിലങ്ങോടുകൂടി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസുകാർ ഓടിയെത്തി പ്രതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്ക് ഗുരുതര പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. കൂടുതൽ പരിശോധനയുടെ ഭാഗമായി സ്കാനിങ്ങിനും വിധേയനാക്കി.അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതിയാണ് അദിനാൻ.
Post Views: 7



