വാഷിംഗ്‌ടൺ : ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെട്ട ആർട്ടെമിസ് പേടകത്തിൽ നിന്നും ഭൂമിയുടെ മനോഹര ദൃശ്യങ്ങൾ പുറത്തു വിട്ട് നാസ. നീല പുതച്ച നമ്മുടെ ഭൂമിയെ അതി മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട് ആർട്ടെമിസ് II സഞ്ചാരികൾ. മുൻപ് മാതൃഗ്രഹത്തിന്റെ മനോഹരമായ ദൃശ്യം ഹൈ-റെസൊല്യൂഷനിൽ പകർത്തിയെടുത്തിരുന്നു ആർട്ടെമിസ്. ആർട്ടെമിസ് II സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള തങ്ങളുടെ യാത്ര തുടരുന്നതിനിടെ ഓറിയോൺ ക്യാപ്സ്യൂളിന്റെ ജാലകത്തിലൂടെ പിന്നിലേക്ക് നോക്കുമ്പോൾ ലഭിക്കുന്ന ചിത്രമായിരുന്നു അത്.
ഭൂമിയുടെ നീലയും തവിട്ടും നിറത്തിലുള്ള വളരെ മനോഹരമായ തിളങ്ങുന്ന ചിത്രമാണ് സഞ്ചാരികൾ പകർത്തിയത്. ഒരു പച്ച ധ്രുവദീപ്തി പോലും പ്രപഞ്ചത്തിൽ പ്രകാശം നിറയ്ക്കുന്നു. നമ്മുടെ സഞ്ചാരികൾ ചന്ദ്രനിലേക്കുള്ള യാത്ര നടത്തുമ്പോൾ നാമെല്ലാവരും ഒരുമിച്ച് അത് കാണുകയാണ് – നാസ കുറിച്ച്.
നീലയിൽ തിളങ്ങി ഭൂമി; ചിത്രം പകർത്തി ആർട്ടെമിസ് II
