പൊന്മാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ജി. ആർ. ഇന്ദുഗോപൻ രചന നിർവഹിച്ച് ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്ക് പുതിയ അഭിനേതാക്കൾക്ക് അവസരം . സത്യം സിനിമാസാണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത് . 4 മുതൽ 7 വയസ്സുവരെയുള്ള ആൺകുട്ടികളിൽ നിന്നും 20 മുതൽ 65 വയസ്സുവരെയുള്ള പുരുഷന്മാരിൽ നിന്നും സ്ത്രീകളിൽ നിന്നുമാണ് ചിത്രത്തിൽ അഭിനയിക്കാനുള്ള അപേക്ഷകൾ ക്ഷണിക്കുന്നത്.
അഭിനയിക്കാൻ താൽപര്യമുള്ളവർ രണ്ട് എഡിറ്റ് ചെയ്യാത്ത ഫോട്ടോകളും സ്വയം പരിചയപ്പെടുത്തുന്ന വീഡിയോയും +91 9846461456 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് അയക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 നവംബർ 5 ആണ്. താൽപര്യമുള്ളവർ നിശ്ചിത തീയതിക്കകം അപേക്ഷകൾ സമർപ്പിക്കണമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.പി ആർ ഓ : പ്രതീഷ് ശേഖർ .
Post Views: 3



