സമാധാന കരാറില്ലെങ്കിൽ ഇറാനെ ആക്രമിക്കുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; വിലക്കയറ്റത്തിൽ ഒബാമയുടെ വിമർശനവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇറാനെതിരെ വീണ്ടും സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുകയാണോ? സമാധാന കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ നാളെ തന്നെ ആക്രമണം ഉണ്ടായേക്കാമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ് രാജ്യാന്തര തലത്തിൽ ആശങ്ക ഉയർത്തുകയാണ്. ഇറാനുമായി കരാറിലെത്തുകയോ ഇറാനെ പരാജയപ്പെടുത്തുകയോ വേണമെന്നാണ് ട്രംപിന്റെ നിലപാട്.എന്നാൽ, സമാധാന ചർച്ചകൾക്ക് തടസ്സം നിൽക്കുന്നത് അമേരിക്കയാണെന്നാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്റെ ആരോപണം. അമേരിക്കയുടെ നടപടികളാണ് സംഘർഷം കൂടുതൽ വഷളാക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്പോര് ശക്തമാകുന്നതിനിടെ, മേഖലയിൽ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടുമോ എന്ന ആശങ്കയും ഉയരുകയാണ്.അതേസമയം, ഇറാനെതിരായ യുദ്ധം അമേരിക്കയിൽ വിലക്കയറ്റത്തിന് കാരണമായെന്ന വിമർശനവുമായി മുൻ പ്രസിഡന്റ് ബരാക് ഒബാമയും രംഗത്തെത്തി. ഒഹായോയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് ഒബാമ ട്രംപിന്റെ നയങ്ങളെ വിമർശിച്ചത്.

ഇറാന്റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട പ്രശ്നം നയതന്ത്ര ചർച്ചകളിലൂടെ പരിഹരിക്കാൻ താൻ ശ്രമിച്ചിരുന്നുവെന്നും അതിനായി സൈനിക നടപടി സ്വീകരിക്കേണ്ടി വന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.2015-ൽ ഒബാമ ഭരണകൂടത്തിന്റെ കാലത്ത് ഇറാനുമായി ഒപ്പുവെച്ച ആണവകരാർ ഇതിന്റെ ഭാഗമായിരുന്നു. ആണവ പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനും പരിശോധനകൾക്ക് സമ്മതിക്കുന്നതിനും പകരമായി ഇറാന് ഉപരോധങ്ങളിൽ ഇളവ് നൽകുന്നതായിരുന്നു കരാറിന്റെ പ്രധാന ലക്ഷ്യം. എന്നാൽ, 2018-ൽ ട്രംപ് അമേരിക്കയെ കരാറിൽനിന്ന് പിൻവലിച്ചു.

ഇതിനിടെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സംഘർഷങ്ങളും ആഗോള എണ്ണവിപണിയെ ബാധിക്കുന്നുണ്ട്. എണ്ണവില ഉയരുന്നത് ഇന്ധനച്ചെലവിനൊപ്പം സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാമെന്ന ആശങ്ക ശക്തമാണ്.നയതന്ത്ര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കുമോ, അതോ പുതിയ ആക്രമണത്തിലേക്ക് കാര്യങ്ങൾ നീങ്ങുമോ? ട്രംപിന്റെ അടുത്ത നീക്കവും ഇറാന്റെ പ്രതികരണവും ലോകം ഉറ്റുനോക്കുകയാണ്.

    Tags :

    Raksha Balakrishnan

    Leave a Reply

    Your email address will not be published. Required fields are marked *

    Recent News