യുവതിയുടെ പരാതി; പത്തനംതിട്ടയിൽ സിഐക്ക് സസ്പെൻഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: യുവതിയുടെ പരാതിയെ തുടർന്ന് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയിലെ സർക്കിൾ ഇൻസ്‌പെക്ടർ ടി.കെ. വിനോദ് കൃഷ്ണയെ സസ്‌പെൻഡ് ചെയ്തു. വിവാഹ വാഗ്ദാനം നൽകി ഒപ്പം താമസിച്ച ശേഷം ഗർഭിണിയായതോടെ ബന്ധത്തിൽനിന്ന് പിന്മാറിയെന്നാണ് 28കാരിയുടെ പരാതി.

തിരുവനന്തപുരം ജില്ലയിൽ ജോലിയുടെ ഭാഗമായി എത്തിയ സമയത്ത് യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നതായും അന്വേഷണ ആവശ്യത്തിനായി ഹൈദരാബാദിലേക്ക് പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയതായും പരാതിയിൽ പറയുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്തശേഷം വിവാഹം കഴിക്കാമെന്ന് ഉദ്യോഗസ്ഥൻ ഉറപ്പുനൽകിയിരുന്നുവെന്നും യുവതി ആരോപിക്കുന്നു.

എന്നാൽ, വാഗ്ദാനം പാലിക്കപ്പെടാതെ വന്നതോടെയാണ് യുവതി മേലുദ്യോഗസ്ഥർക്ക് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥനെതിരെ സസ്‌പെൻഷൻ നടപടി സ്വീകരിച്ചത്.

നിലവിൽ ക്രിമിനൽ കേസ് വേണ്ടെന്ന നിലപാടിലാണ് പരാതിക്കാരിയെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ കൂടുതൽ നടപടികളുണ്ടാകുമോയെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ ബന്ധപ്പെട്ട വകുപ്പുകളുടെ തുടർനടപടികൾ നിർണായകമാകും.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News