വിദ്യാഭ്യാസം മാർക്‌സ്‌വാദത്തിലേക്കോ?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഡൽഹി: വിദ്യാഭ്യാസം മാർക്കിന് പിന്നാലെ മാത്രം ഓടുകയാണോ? പരീക്ഷയിൽ കൂടുതൽ മാർക്ക് നേടാനുള്ള സമ്മർദം കുട്ടികളുടെ യഥാർഥ പഠനത്തെ ബാധിക്കുന്നുവെന്ന വിമർശനവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി രംഗത്ത്. ഡൽഹിയിലെ ദ്വാരകയിൽ സിബിഎസ്ഇയുടെ എക്സ്പീരിയൻസ് സെന്റർ ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മന്ത്രിയുടെ പരാമർശം. പാഠഭാഗങ്ങൾ കാണാപ്പാഠം പഠിച്ച് മാർക്ക് നേടുന്നതിനു പകരം, കാര്യങ്ങൾ മനസ്സിലാക്കി പ്രായോഗികമായി പഠിക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. മാർക്കിന് അമിത പ്രാധാന്യം നൽകുന്ന സമീപനം കുട്ടികളുടെ താൽപര്യങ്ങളെയും ആത്മവിശ്വാസത്തെയും ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പുസ്തകങ്ങളിൽ ഒതുങ്ങുന്നതാകരുത് വിദ്യാഭ്യാസം. പരീക്ഷയിൽ നേടുന്ന മാർക്കിനൊപ്പം അറിവ് ജീവിതത്തിൽ പ്രയോഗിക്കാനുള്ള കഴിവിനും പ്രാധാന്യം നൽകണമെന്നാണ് മന്ത്രിയുടെ നിലപാട്. ദേശീയ വിദ്യാഭ്യാസ നയം 2020 മുന്നോട്ടുവയ്ക്കുന്നതും അനുഭവത്തിലൂടെയുള്ള പഠനത്തിനും പ്രായോഗിക അറിവിനും പ്രാധാന്യം നൽകുന്ന സമീപനമാണ്. കുട്ടികളിലെ ചിന്താശേഷിയും സർഗാത്മകതയും വളർത്തുന്നതിനൊപ്പം, പഠിച്ച കാര്യങ്ങൾ ജീവിതസാഹചര്യങ്ങളിൽ ഉപയോഗിക്കാനുള്ള കഴിവും വികസിപ്പിക്കേണ്ടതുണ്ടെന്നാണ് ഈ സമീപനം വ്യക്തമാക്കുന്നത്. കാണാപ്പാഠത്തിന് പകരം ആശയങ്ങൾ മനസ്സിലാക്കുന്നതിന് വിദ്യാഭ്യാസരംഗം കൂടുതൽ പ്രാധാന്യം നൽകണമെന്ന ചർച്ചയും ഇതോടെ വീണ്ടും സജീവമാകുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News