മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 35 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. മഞ്ചേരിയിലെ ഫർസ എന്ന ഹോട്ടലിലാണ് മഞ്ഞപ്പിത്തം പടർന്നുപിടിച്ചതായി കണ്ടെത്തിയിരിക്കുന്നത്. ഹോട്ടലിലെ 17 ജീവനക്കാർക്കും രോഗം ബാധിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് ഹോട്ടൽ താൽക്കാലികമായി അടച്ചുപൂട്ടി. ഹോട്ടലിലെ ജീവനക്കാർക്കാണ് ആദ്യം മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്.

പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ചവർക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ഇതേത്തുടർന്ന് ആരോഗ്യവകുപ്പ് ഹോട്ടലിൽ പരിശോധന നടത്തുകയായിരുന്നു. പരിശോധനയിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 18 പേർക്ക് കൂടി മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 35 ആയി. കഴിഞ്ഞ ഒക്ടോബർ 15 മുതൽ നവംബർ 15 വരെയുള്ള ഒരു മാസത്തിനിടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് നിലവിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

ഈ കാലയളവിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകളെ കണ്ടെത്തി ആരോഗ്യപ്രശ്നങ്ങളുണ്ടോയെന്ന് പരിശോധിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മഞ്ചേരി നഗരസഭാ പരിധിയിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ കൂടുതൽ പരിശോധനകൾ നടത്താനും തീരുമാനിച്ചു. രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനുള്ള പരിശോധനകളും തുടരുകയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News