മാവോ പരാമർശം വിവാദമായി; മാപ്പ് പറഞ്ഞ് എംബാപ്പെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചൈനീസ് ആരാധകരെ ചൊടിപ്പിച്ച പരാമർശത്തിന് പിന്നാലെ പരസ്യമായി ക്ഷമാപണം നടത്തി ഫുട്ബോൾ താരം കിലിയൻ എംബാപ്പെ. ചൈനയുടെ സ്ഥാപക നേതാവ് മാവോ സെതൂങ്ങിനെ പരാമർശിച്ചുള്ള പ്രതികരണമാണ് വിവാദമായത്. ഫ്രഞ്ച് ഓൺലൈൻ ടോക്ക് ഷോയ്ക്ക് മുന്നോടിയായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം ചർച്ചയായത്.

കളിക്കളത്തിലെ സ്വാധീനത്തിന്റെ പേരിൽ ആരാധകർ തന്നെ ഏകാധിപതിയെന്ന് വിളിക്കാറുണ്ടെന്ന് പറഞ്ഞ എംബാപ്പെയോട്, ഇഷ്ടപ്പെട്ട മീം ഏതാണെന്ന് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി ഒരു ചൈനീസ് ഏകാധിപതിയെക്കുറിച്ച് പരാമർശിക്കുകയും മാവോ സെതൂങ്ങിന്റെ ചിത്രത്തിൽ തന്റെ മുഖം ചേർത്ത മീമിനെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇതാണ് ചൈനയിൽ പ്രതിഷേധത്തിന് കാരണമായത്.

വിവാദം ശക്തമായതോടെ ചൈനീസ് സ്പോർട്സ് മാധ്യമമായ ഡോങ്ചിയുഡി 2026 ബാലൺ ഡി ഓർ റാങ്കിങ്ങിൽ നിന്ന് എംബാപ്പെയുടെ പേര് നീക്കം ചെയ്തതായും റിപ്പോർട്ടുണ്ട്. കൂടാതെ, ചൈനീസ് ബ്രോഡ്കാസ്റ്റർമാർ സ്പാനിഷ് ലീഗ് മത്സരങ്ങളുടെ സംപ്രേഷണം നിർത്തിവെച്ചതായും വാർത്ത പുറത്തുവന്നു.

തുടർന്ന് സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച എംബാപ്പെ, തന്റെ വാക്കുകൾ ചൈനയിലെയും ലോകമെമ്പാടുമുള്ള ചൈനീസ് സമൂഹത്തിലെയും നിരവധി പേരെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നതായി വ്യക്തമാക്കി. തന്റെ പരാമർശം വിവേകരഹിതമായിരുന്നുവെന്നും ചൈനീസ് ജനതയോടും അവരുടെ ചരിത്രത്തോടും തനിക്ക് വലിയ ബഹുമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ വാക്കുകൾ വിഷമമുണ്ടാക്കിയ എല്ലാവരോടും ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നതായും എംബാപ്പെ കൂട്ടിച്ചേർത്തു.

അതേസമയം, ലാ ലിഗ പ്രസിഡന്റ് ഹാവിയർ തെബാസും സംഭവത്തിൽ ചൈനീസ് ജനതയോട് മാപ്പ് പറഞ്ഞു. ചൈനീസ് ആരാധകരുമായുള്ള ബന്ധത്തിന് ഈ വിവാദം തിരിച്ചടിയാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു പരാമർശം ഫുട്ബോൾ ലോകത്ത് വലിയ വിവാദമായി മാറിയതോടെ എംബാപ്പെയുടെ ക്ഷമാപണം ഇപ്പോൾ ശ്രദ്ധ നേടുകയാണ്.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News