NEET ചോർച്ച: വമ്പൻ സ്രാവുകളും കുടുങ്ങും?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണം നാഷണൽ ടെസ്റ്റിങ് ഏജൻസിയിലെ ഉന്നതനിലേക്കും നീളുന്നതായി സൂചന. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ സിബിഐയുടെ നിരീക്ഷണത്തിലാണെന്നാണ് ഇന്ത്യാടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ട്. എന്നാൽ, ഉന്നത ഉദ്യോഗസ്ഥൻ ആരാണെന്നത് അടക്കമുള്ള മറ്റുവിവരങ്ങൾ വ്യക്തമല്ല.

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പർ തയ്യാറാക്കാനായി ചുമതലപ്പെടുത്തിയ വിദഗ്ധസമിതിയിലെ അധ്യാപകരും കേസിൽ അറസ്റ്റിലായതോടെയാണ് എൻടിഎ ഉന്നതനിലേക്കും അന്വേഷണം നീളുന്നത്. ചോദ്യപേപ്പർ ചോർച്ചയിൽ എൻടിഎയ്ക്കുള്ളിലുവർക്കും പങ്കുണ്ടെന്നാണ് സൂചന. പുണെയിൽനിന്ന് പിടികൂടിയ മനീഷ സഞ്ജയ് വാഗ്മാരെയിൽനിന്നാണ് അധ്യാപകരെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്. തുടർന്നാണ് ലാത്തൂരിലെ കെമിസ്ട്രി പ്രൊഫസറായ പി.വി. കുൽക്കർണി, പുണെയിലെ ബയോളജി പ്രൊഫസറായ മനീഷ ഗുരുനാഥ് മന്ഥാരെ എന്നിവരെ സിബിഐ അറസ്റ്റ്‌ചെയ്തത്.

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News