ജന്തർ മന്തറിൽ ആരും അക്രമം നടത്തിയില്ല; ഫ്രാൻസിലെ സാഹചര്യമല്ല ഇന്ത്യയിലേതെന്ന് സിജെപി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഫ്രാൻസിലെ സാഹചര്യം ചൂണ്ടിക്കാട്ടി ഇന്ത്യയിലെ സമരത്തിനെതിരെ നടക്കുന്ന പ്രചാരണം തള്ളി കോക്റോച്ച് ജനതാ പാർട്ടി. ഫ്രാൻസിലെ സാഹചര്യവും ഇന്ത്യയിലേതുമായി താരതമ്യം ചെയ്യാൻ കഴിയില്ല. ജന്തർ മന്തറിൽ ഒരു മാസത്തിലധികം സമരം ഇരുന്നിട്ടും ആരും അക്രമം നടത്തിയില്ലെന്നും സിജെപി ചൂണ്ടിക്കാട്ടി. സമരക്കാർക്കെതിരെ ബലപ്രയോഗം നടത്തിയത് പൊലീസാണെന്നും സിജെപി പറഞ്ഞു. നിലവിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ രാജ്യതലസ്ഥാനത്തെ സമരത്തിന് രാഷ്ട്രീയ പാർട്ടികൾ ഇടവേള നൽകിയിരിക്കുകയാണ്.

ദസറ ആഘോഷങ്ങൾക്ക് ശേഷം സമരങ്ങൾ തുടരാനാണ് കോൺഗ്രസ് അടക്കമുള്ള കക്ഷികളുടെ തീരുമാനം. ഒക്ടോബ‍ർ 25 മുതൽ രാംലീല മൈതാനത്ത് സമരം കടുപ്പിക്കാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. കഴിഞ്ഞ ദിവസം പ്രതിഷേധവുമായി എൻഎസ്‍യുഐ പ്രവ‍ർത്തക‍‍ർ രം​ഗത്തെത്തിയിരുന്നു.അതിനിടെ, തെരഞ്ഞെടുപ്പ് കമ്മീഷനെ വീണ്ടും ന്യായീകരിച്ച് ബിജെപി രംഗത്തെത്തി. കമ്മീഷൻ ഒന്നടങ്കം രാജിവെക്കണമെന്ന് പറയുന്നവർ സുപ്രീംകോടതിയിൽ തെളിവ് നൽകണമെന്ന് ബിജെപി ആവശ്യപ്പെട്ടു.

കർണാടകത്തിലെ മഹാദേവപുരയെ കുറിച്ചുള്ള ആരോപണത്തിന് എന്തുകൊണ്ട് കോടതിയിൽ തെളിവ് നൽകിയില്ലെന്നും ബിജെപി ചോദിച്ചു. തെളിവില്ലാതെ വാചക കസർത്ത് നടത്തുകയാണ് രാഹുൽ ഗാന്ധി എന്നും ബിജെപി കുറ്റപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ എതിർത്ത് ഡിഎംകെയ്ക്ക് പിന്നാലെ വൈഎസ്ആർ കോൺഗ്രസും എത്തിയതിൽ ബിജെപിക്ക് ആശങ്കയുണ്ട്. വൈഎസ്ആർ കോൺഗ്രസിൻ്റെ നിലപാട് മണ്ഡല പുനർനിർണയ ബില്ല് നടപ്പാക്കാനുള്ള ബിജെപിയുടെ ശ്രമങ്ങൾക്ക് തിരിച്ചടിയാണ്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News