നേഹ ബോറയ്‌ക്കെതിരെ പ്രതിഷേധം; പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് എഐഎസ്എ നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: എഐഎസ്എ പ്രസിഡന്റ് നേഹ ബോറയ്‌ക്കെതിരെ ഡൽഹിയിൽ പ്രതിഷേധം. മന്ദിർ മാർഗ് പൊലീസ് സ്റ്റേഷന് മുന്നിലാണ് പ്രതിഷേധം നടക്കുന്നത്. നേഹ സമാധാനം തകർക്കുകയാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം, നേഹയെ പരസ്യമായി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് നിശബ്ദമായി നോക്കിനിൽക്കുകയാണെന്ന് എഐഎസ്എ കുറ്റപ്പെടുത്തി.

പീസ് ബോണ്ട് നടപടികളുമായി ബന്ധപ്പെട്ട് നേഹ ബോറയെ ഇന്ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് (എസ്ഇഎം) മുന്നിൽ ഹാജരാക്കാനിരിക്കെയാണ് പ്രതിഷേധം. നേഹ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തി. എസ്ഇഎമ്മിന് മുന്നിൽ എങ്ങനെയാണ് നേഹ ഹാജരാകുകയെന്ന ചോദ്യവും എഐഎസ്എ ഉയർത്തിയിട്ടുണ്ട്.

പീസ് ബോണ്ടിൽ ഒപ്പിടില്ലെന്ന് നേഹ ബോറ നേരത്തെ വ്യക്തമാക്കിയിരുന്നു. ബോണ്ടിനെതിരായ നിയമപോരാട്ടം തുടരുമെന്നും അവർ അറിയിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം കവർന്നെടുക്കാനാണ് അധികൃതർ ശ്രമിക്കുന്നതെന്നും വിയോജിപ്പ് പ്രകടിപ്പിക്കുന്നത് ജനാധിപത്യപരമായ അവകാശമാണെന്നും നേഹ പറഞ്ഞു. വോട്ടവകാശവും പ്രതിഷേധിക്കാനുള്ള അവകാശവും ഇല്ലാതാക്കുന്ന നടപടികൾക്കെതിരെയാണ് തങ്ങൾ തെരുവിലിറങ്ങിയതെന്നും അവർ വ്യക്തമാക്കി.

തങ്ങളുടെ പ്രതിഷേധങ്ങളെല്ലാം സമാധാനപരമായിരുന്നുവെന്നും പൊലീസ് വലിയ അതിക്രമങ്ങൾ നടത്തിയെന്നും നേഹ ആരോപിച്ചു. സമാധാനം തകർത്തുവെന്ന ആരോപണത്തിന് എന്താണ് അടിസ്ഥാനമെന്നും പീസ് ബോണ്ട് ആവശ്യപ്പെടുന്നതിലൂടെ തങ്ങൾ സമാധാനലംഘനം നടത്തിയെന്നാണ് പൊലീസ് പറയുന്നതെന്നും അവർ ചോദിച്ചു.

സമാധാനാന്തരീക്ഷം തകർത്തുവെന്ന് നോട്ടീസിൽ പറയുന്നുണ്ടെങ്കിലും എവിടെവെച്ചാണ്, എങ്ങനെയാണ് സമാധാനം തകർത്തതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ നൽകിയിട്ടില്ലെന്നാണ് നേഹയുടെ ആരോപണം. ബോണ്ടിൽ പരാമർശിച്ചിരിക്കുന്ന പല കാര്യങ്ങളും വസ്തുതാവിരുദ്ധമാണെന്നും അവർ പറഞ്ഞു. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം എങ്ങനെയാണ് സമാധാനലംഘനമാകുന്നതെന്നും നേഹ ചോദിച്ചു.

വിയോജിപ്പ് പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യത്തിന്റെ അടിസ്ഥാനമാണെന്നും അതിനെ നിയന്ത്രിക്കാനുള്ള നീക്കങ്ങളെ നിയമപരമായി ചോദ്യം ചെയ്യുമെന്നും നേഹ ബോറ വ്യക്തമാക്കി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News