എടിഎഫ് നികുതി കുറച്ചു തമിഴ്‌നാട്; മുഖ്യമന്ത്രി വിജയ്‌യെ പ്രശംസിച്ച് കേന്ദ്രമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യൂവലിന്റെ (എടിഎഫ്) മൂല്യവർധിത നികുതി വെട്ടിക്കുറച്ച തമിഴ്‌നാട് സർക്കാരിന്റെ നടപടിയെ പ്രശംസിച്ച് കേന്ദ്ര സർക്കാർ. ക്രൂഡ് ഓയിൽ വില ഉയരുന്ന സാഹചര്യത്തിൽ വിമാനക്കമ്പനികൾക്ക് ആശ്വാസം പകരുന്നതാണ് തമിഴ്‌നാട് സർക്കാരിന്റെ തീരുമാനം. ചെന്നൈ വിമാനത്താവളത്തിൽ എടിഎഫിന്റെ നികുതി 29 ശതമാനത്തിൽനിന്ന് 16 ശതമാനമായാണ് കുറച്ചത്. സംസ്ഥാനത്തെ മറ്റ് വിമാനത്താവളങ്ങളിൽ നികുതി ഒരു ശതമാനമായും കുറച്ചു.

സിവിൽ വ്യോമയാന മന്ത്രി റാം മോഹൻ നായിഡുവാണ് മുഖ്യമന്ത്രി വിജയ്‌യുടെ നടപടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിമാനയാത്ര കൂടുതൽ ജനകീയമാക്കുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ഇത്തരം ഏകോപനം നിർണായകമാണെന്ന് അദ്ദേഹം എക്സിൽ കുറിച്ചു.

ചരക്ക്-യാത്രാ വിമാനങ്ങളുടെ പ്രവർത്തനച്ചെലവിൽ വലിയ പങ്കുവഹിക്കുന്നതാണ് എടിഎഫിന്റെ വില. നികുതി കുറയുന്നതിലൂടെ വിമാനക്കമ്പനികളുടെ ചെലവിൽ ആശ്വാസമുണ്ടാകുമെന്നാണ് വിലയിരുത്തൽ. എടിഎഫ് ചരക്ക് സേവന നികുതിയുടെ (ജിഎസ്ടി) പരിധിക്ക് പുറത്തായതിനാൽ സംസ്ഥാനങ്ങൾക്ക് സ്വന്തം നിലയിൽ നികുതി നിശ്ചയിക്കാനുള്ള അധികാരമുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് തമിഴ്‌നാട് സർക്കാർ നികുതി കുറച്ചത്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News