24 വർഷങ്ങൾക്ക് ശേഷം വീണ്ടും ചിരിപ്പിക്കാൻ രാമൻകുട്ടിയും പോഞ്ഞിക്കരയും; ‘കല്യാണരാമൻ 4K’ റീ റിലീസ് പോസ്റ്റർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രാമൻകുട്ടിയും പോഞ്ഞിക്കരയും വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ദിലീപ് നായകനായി എത്തിയ സൂപ്പർഹിറ്റ് കോമഡി ചിത്രം ‘കല്യാണരാമൻ’ 24 വർഷങ്ങൾക്ക് ശേഷം തിയറ്ററുകളിലേക്ക് തിരിച്ചെത്തുകയാണ്. ചിത്രത്തിന്റെ 4K റീ റിലീസ് പോസ്റ്റർ ദിലീപിന്റെ പിറന്നാൾ ദിനത്തിൽ പുറത്തിറക്കി. ആധുനിക സാങ്കേതിക മികവോടെ 4K ദൃശ്യനിലവാരത്തിലും ഡോൾബി അറ്റ്മോസ് ശബ്ദസാങ്കേതികവിദ്യയിലുമാണ് ചിത്രം വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്.

പഴയകാല ഹിറ്റ് സിനിമകൾ നവീകരിച്ച ദൃശ്യ-ശബ്ദ മികവോടെ വീണ്ടും തിയറ്ററുകളിലെത്തുന്ന റീ റിലീസ് ട്രെൻഡിനൊപ്പമാണ് ‘കല്യാണരാമനും’ എത്തുന്നത്. ‘ദേവദൂതൻ’, ‘ചോട്ടാ മുംബൈ’, ‘കിരീടം’ തുടങ്ങിയ ചിത്രങ്ങളുടെ റീമാസ്റ്ററിങ്ങിലൂടെ ശ്രദ്ധ നേടിയ ഹൈ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നവീകരണത്തിന് പിന്നിൽ. രാമൻകുട്ടിയുടെയും പോഞ്ഞിക്കരയുടെയും പ്യാരിയുടെയും തമാശകൾ വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ദിലീപ്, ഇന്നസെന്റ്, സലിംകുമാർ എന്നിവരുടെ കോമഡി രംഗങ്ങളും കഥാപാത്രങ്ങൾ തമ്മിലുള്ള രസകരമായ മുഹൂർത്തങ്ങളും വീണ്ടും തിയറ്ററുകളിൽ ചിരിപടർത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

2002ൽ പുറത്തിറങ്ങിയ ‘കല്യാണരാമൻ’ സംവിധാനം ചെയ്തത് ഷാഫിയാണ്. ബെന്നി പി. നായരമ്പലം കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയ ചിത്രം ലാൽ ക്രിയേഷൻസിന്റെ ബാനറിൽ ലാൽ നിർമിച്ചു. ദിലീപിനൊപ്പം കുഞ്ചാക്കോ ബോബൻ, നവ്യ നായർ, ജ്യോതിർമയി, ലാലു അലക്സ്, ലാൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തി. ഇന്നസെന്റ്, സലിംകുമാർ, ബോബൻ ആലുമ്മൂടൻ, ഉണ്ണികൃഷ്ണൻ നമ്പൂതിരി, കൊച്ചുപ്രേമൻ എന്നിവരടങ്ങിയ താരനിരയും ചിത്രത്തിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ വരികൾക്ക് ബേണി–ഇഗ്നേഷ്യസ് സംഗീതം പകർന്ന ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പി. സുകുമാറാണ് ഛായാഗ്രഹണം നിർവഹിച്ചത്. ഹരിഹരപുത്രനായിരുന്നു എഡിറ്റർ. വർഷങ്ങൾക്കിപ്പുറവും മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമഡി ചിത്രങ്ങളിലൊന്നായി തുടരുന്ന ‘കല്യാണരാമൻ’ പുതിയ ദൃശ്യ-ശബ്ദ മികവോടെ തിയറ്ററുകളിലെത്തുമ്പോൾ ആരാധകരിൽ വലിയ പ്രതീക്ഷയാണ് ഉയരുന്നത്. ചിത്രത്തിന്റെ റീ റിലീസ് തീയതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ.

പി.ആർ.ഒ: പി. ശിവപ്രസാദ്

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News