ഫുട്ബോൾ ലോകത്ത് വീണ്ടും മെസി–റൊണാൾഡോ പോര് ചർച്ചയാകുന്നു! എക്കാലത്തെയും മികച്ച ബാലൺ ഡി ഓർ താരത്തെ കണ്ടെത്താൻ നടത്തിയ ആരാധക വോട്ടെടുപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തിയെന്നാണ് റിപ്പോർട്ട്. എട്ട് തവണ ബാലൺ ഡി ഓർ നേടിയ ലയണൽ മെസിയെ പിന്തള്ളിയാണ് റൊണാൾഡോയുടെ ഈ നേട്ടം. ബാലൺ ഡി ഓറിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ചാണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്. 2008-ൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി റൊണാൾഡോ നടത്തിയ തകർപ്പൻ പ്രകടനമാണ് നേട്ടത്തിന് പ്രധാനമായത്. ആ സീസണിൽ 42 ഗോളുകൾ നേടിയ താരം ടീമിനെ പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടങ്ങളിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. എന്നാൽ, 2012-ൽ 91 ഗോളുകൾ നേടിയ മെസിയുടെ റെക്കോർഡ് സീസണും ആരാധകർക്ക് മറക്കാനാവില്ല.
Post Views: 2



