ഔഷധിയിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്; രേഖകൾ പുറത്തുവിടണമെന്ന് ആവശ്യം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഔഷധി ചെയർപേഴ്സണായിരുന്ന കാലത്ത് സ്ഥാപനത്തിന്റെ ചെലവിൽ സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണം നിഷേധിച്ച് ശോഭന ജോർജ്. ഔഷധിയിൽ താൻ യാതൊരു ചികിത്സയും നടത്തിയിട്ടില്ലെന്നും ഇതിന് തെളിവായി രേഖകളുണ്ടെങ്കിൽ പുറത്തുവിടണമെന്നും അവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തനിക്കെതിരെ നിയമസഭയിൽ വ്യാജ ആരോപണം ഉന്നയിച്ചെന്നാരോപിച്ച് വി.പി. സജീന്ദ്രനെതിരെ സ്പീക്കർക്ക് പരാതി നൽകുമെന്നും ശോഭന ജോർജ് വ്യക്തമാക്കി.

ശോഭന ജോർജ് ഔഷധി ചെയർപേഴ്സണായിരുന്ന സമയത്ത് സ്ഥാപനത്തിന്റെ ചെലവിൽ അനധികൃത സൗന്ദര്യചികിത്സ നടത്തിയെന്ന ആരോപണമാണ് ഉയർന്നത്. മൂന്ന് കിലോ ചെമ്പരത്തിപ്പൂമൊട്ടും കോഴിമുട്ടകളും ഉപയോഗിച്ചെന്നാണ് ആഭ്യന്തര അന്വേഷണ റിപ്പോർട്ടിൽ പറയുന്നതെന്നാണ് റിപ്പോർട്ട്. ഔഷധിയുടെ പഞ്ചകർമ ആശുപത്രിയിലെ ഡീലക്സ് എ.സി. മുറിയിൽ നടന്ന ചികിത്സയ്ക്കായി സ്ഥാപനത്തിന്റെ ഔദ്യോഗിക ഫണ്ടും ഡോക്ടർമാരുടെ സേവനവും ദുരുപയോഗം ചെയ്തതായും ആരോപണമുണ്ട്. എന്നാൽ, ആരോപണങ്ങൾ പൂർണമായും നിഷേധിച്ച ശോഭന ജോർജ്, ഇതുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News