Tag: cinema

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ ഇന്നെത്തും ; ചിത്രത്തിൻ്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ട്രെയ്‌ലർ ഇന്നെത്തും. ദുൽഖർ സൽമാന്റെ ജന്മദിനം പ്രമാണിച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ റീലീസ് ചെയ്യുന്നത്. താരത്തിന്റെ സ്റ്റൈലിഷ് പോസ്റ്റർ പുറത്തു വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്നെത്തുന്ന വിവരം അണിയറ പ്രവർത്തകർ പുറത്തു വിട്ടത്. 2026 ഓഗസ്റ്റ് 20 ന് ഓണം റിലീസായി ചിത്രം ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലർ, ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ […]
Read more

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ലോകേഷ് കനകരാജിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ആക്ഷൻ ത്രില്ലർ ചിത്രം ഓഗസ്റ്റ് 7 ന് ആഗോള റിലീസായി എത്തുന്നു. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തിലും കർണാടകയിലും ചിത്രത്തിൻ്റെ ഡിസ്ട്രിബുഷൻ പാർട്ണർ. വാമിക ഗബ്ബിയാണ് ചിത്രത്തിലെ നായികാവേഷം ചെയ്തിരിക്കുന്നത്. ഗ്യാങ്‌സ്റ്റർ ഡ്രാമ ചിത്രമായി എത്തുന്ന ഡിസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദറാണ്. […]
Read more

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശം; ജാന്‍മണിയെ വിമര്‍ശിച്ച് വിവേക് ഗോപൻ

പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിയെ വിമര്‍ശിച്ച് നടനും ബിജെപി പ്രവർത്തകനുമായ വിവേക് ഗോപൻ. രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ലെന്നും ജനാധിപത്യ മര്യാദകളുടെ ലംഘനമാണ് എന്നും വിവേക് ഗോപൻ പറഞ്ഞു. ” രാജ്യത്തിന്റെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്കെതിരെ ജന്മോണി നടത്തിയ അപമര്യാദയുള്ള പരാമർശങ്ങൾ ശക്തമായി അപലപിക്കുന്നു. ജനാധിപത്യത്തിൽ വിമർശിക്കാനുള്ള അവകാശമുണ്ട്. എന്നാൽ ആ അവകാശത്തിന്റെ പേരിൽ രാജ്യത്തിന്റെ പ്രധാനമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് അഭിപ്രായ സ്വാതന്ത്ര്യമല്ല, ജനാധിപത്യ മര്യാദകളുടെ ലംഘനമാണ്.രാഷ്ട്രീയ ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകാം. […]
Read more

ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാ മോര്‍ച്ച

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിച്ചു എന്ന് ആരോപിച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജാന്‍മണിക്കെതിരെ പരാതി നല്‍കി മഹിളാമോര്‍ച്ച. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ഷൗക്കത്തലിക്കാണ് അധ്യക്ഷ നവ്യ ഹരിദാസ് പരാതി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയെ ജാന്‍മണി അപമാനിച്ചതായി നവ്യ ഹരിദാസ് ആരോപിച്ചു. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും നാളെ പരാതി നല്‍കാനാണ് മഹിളാമോര്‍ച്ചയുടെ നീക്കം. പരാമര്‍ശത്തിന് പിന്നില്‍ ഭാഷാ പരിമിതി അല്ലെന്നും പരാതിയില്‍ പറയുന്നു. ജാന്‍മണിയുടെ മാപ്പ് പറച്ചില്‍ അംഗീകരിക്കുന്നില്ലെന്നും തെറ്റ് ചെയ്തതിനുശേഷം മാപ്പ് പറഞ്ഞാല്‍ തീരില്ലെന്നുമാണ് മഹിളാ […]
Read more

വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേടി ‘തിയേറ്റർ’

2026 ജൂലൈ 23 മുതൽ 26 വരെ റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി. റിമ കല്ലിങ്ങൽ നായികയായി എത്തുന്ന സജിൻ ബാബുവാണ് എഴുതി, സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക […]
Read more

സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

റിഷഭ് ഷെട്ടിയെ നായകനാക്കി സന്ദീപ് സിങ് ഒരുക്കാൻ പോകുന്ന “ദി പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവാജി മഹാരാജി”ലെ താരനിരയിലേക്ക് കൂടുതൽ താരങ്ങൾ. പ്രശസ്ത അഭിനേതാക്കൾ മുതൽ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട സാങ്കേതിക വിദഗ്ധർ വരെ അണിനിരക്കുന്ന ചിത്രം, ഒരു അസാധാരണ ടീമിനെയാണ് ക്രമാനുഗതമായി കോർത്തിണക്കുന്നത്. നടി ഭൂമി സതീഷ് പെഡ്‌നേക്കർ ആണ് ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. ധൈര്യത്തിനും അചഞ്ചലമായ മനോഭാവത്തിനും ഓർമ്മിക്കപ്പെടുന്ന, നിർഭയ യോദ്ധാവ് രാജ്ഞി ബെലവാടി മല്ലമ്മയുടെ വേഷം ആണ് ഭൂമി അവതരിപ്പിക്കുന്നത്. ഇതിഹാസ […]
Read more

പേളി മാണിയെ പിന്തുണച്ച് റോബിന്‍ രാധാകൃഷ്ണന്‍

സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ പേളി മാണിയുടെ ഡൽഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തിലുള്ള അഭിപ്രായപ്രകടനത്തിലും അതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോടുള്ള പ്രതികരണത്തിലും സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് പേളിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഫോളോവേഴ്സിന്‍റെയും സബ്സ്ക്രൈബഴ്സിന്‍റെയുമൊക്കെ എണ്ണത്തില്‍ കാര്യമായ ഇടിവും സംഭവിച്ചിരുന്നു. പേളിക്കെതിരായ വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴും തുടരുന്നുമുണ്ട്. ഇപ്പോഴിതാ പേളിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ബിഗ് ബോസ് മുന്‍ മത്സരാര്‍ഥിയും ബിജെപിയുടെ സ്ഥാനാര്‍ഥിയുമായിരുന്ന റോബിന്‍ രാധാകൃഷ്ണന്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് റോബിന്‍റെ പ്രതികരണം. “ഓരോരുത്തര്‍ക്കും അവരുടെ അഭിപ്രായം പറയാനുള്ള […]
Read more

പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന

സ്ത്രീകളെ പോലെ പുരുഷന്‍മാര്‍ക്കും മൂഡ് സ്വിങ്‌സ് ഉണ്ടാകാറുണ്ടെന്ന് നടി ലെന. സ്ത്രീകളിലെ പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ടെന്നും അതുകൊണ്ട് തന്നെ അവര്‍ക്കും മൂഡ് സ്വിങ്ങ്‌സ് ഉണ്ടെന്ന് പറയുകയാണ് താരം. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്.’പുരുഷന്‍മാരിലും മൂഡ് സ്വിങ്‌സുണ്ട്. രാവിലെ നല്ല സന്തോഷമായിട്ടിരുന്നിട്ട് ഉച്ചയ്ക്ക് മുഖം വീര്‍പ്പിച്ചിരിക്കുന്ന ചിലരെ കണ്ടിട്ടില്ലേ. അവര്‍ക്കും മൂഡ് സ്വിങ്‌സുണ്ട്. സ്ത്രീകള്‍ പറയുന്ന കാരണങ്ങൾ അവര്‍ക്ക് പറയാനില്ല എന്നേയുള്ളു. പെരിമെനോപോസും മെനോപോസും പോലെ തന്നെ പുരുഷന്‍മാരില്‍ ആന്‍ഡ്രോപോസുണ്ട് […]
Read more

‘ഉയിർ’ ഒടിടിയിലേക്ക് എത്തുന്നു

റോഷന്‍ മാത്യു പ്രധാന വേഷത്തിലെത്തിലെത്തുന്ന ചിത്രം ഉയിരിന്റെ ഒടിടി സ്ട്രീമിങ് പ്രഖ്യാപിച്ചു. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. എം പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജിയോ ഹോട്ട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ‘ഉയിര്‍’ എത്തുക. മലയാളത്തിന് പുറമേ കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാകും. കണ്ണൂര്‍ ജില്ലയിലെ ധര്‍മടം പൊലീസ് സ്റ്റേഷനില്‍ പ്രൊബേഷന്‍ കാലയളവില്‍ ജോലി ചെയ്യുന്ന സബ് ഇന്‍സ്‌പെക്ടര്‍ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. വൗ […]
Read more

സോഷ്യൽ മീ‍ഡിയയിൽ വൈറലായി നടി ശോഭനയുടെ ചിത്രം

മലയാള സിനിമയിലെ ക്ലാസിക് നായികയാണ് ശോഭന. നിരവധി ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ മനസില്‍ ഒരു സ്ഥാനം ഉറപ്പിക്കാന്‍ ശോഭനക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്ന തന്റെ പഴയകാല ചിത്രങ്ങള്‍ വൈറലാവുകയാണ്.നെറ്റിയില്‍ വലിയ ചുവന്ന പൊട്ടും കണ്‍മഷിയെഴുതിയ കണ്ണുകളുമായി അതിസുന്ദരിയായാണ് ശോഭനയെ ഷെയര്‍ ചെയ്ത ചിത്രത്തില്‍ കാണുന്നത്. ശോഭനയുടെ കണ്ണുകള്‍ തന്നെയാണ് ഈ ഈ ഫോട്ടോകളുടെ പ്രധാന ആകര്‍ഷണം. പഴയൊരു ചുവന്ന സാരിയും വലിയ കമ്മലുകളും ചുവന്ന പൊട്ടും അണിഞ്ഞ് ഒരു ശാലീന സുന്ദരിയായിട്ടാണ ശോഭനയെ […]
Read more

Recent News