2026 ജൂലൈ 23 മുതൽ 26 വരെ റഷ്യയിലെ പ്സ്കോവിൽ ലോക്കൽ ഗവൺമെന്റിന്റെ നേതൃത്വത്തിൽ നടന്ന ഏഴാമത് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്റർനാഷനൽ മത്സര വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള ഗ്രാൻഡ് പ്രീ അവാർഡ് നേടി തിയറ്റർ-ദ മിത്ത് ഓഫ് റിയാലിറ്റി. റിമ കല്ലിങ്ങൽ നായികയായി എത്തുന്ന സജിൻ ബാബുവാണ് എഴുതി, സംവിധാനം ചെയ്തിരിക്കുന്നത്.
അഞ്ജനാ ടാക്കീസിന്റെ ബാനറിൽ അഞ്ജന ഫിലിപ്പും, ഫിലിപ്പ് സക്കറിയയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നും മത്സര വിഭാഗത്തിൽ തിരഞ്ഞെടുത്ത ഏക ചിത്രമായിരുന്നു തിയേറ്റർ. ഇന്ത്യ, കസാക്കിസ്ഥാൻ, ബെൽജിയം, ചൈന, താജിക്കിസ്ഥാൻ, ഹംഗറി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങളോട് മത്സരിച്ചാണ് ഈ ചിത്രം വിജയിച്ചത്. അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ ജൂറിയും, പ്രേക്ഷക വോട്ടിലൂടെയുമാണ് ഫെസ്റ്റിവലിന്റെ ഗ്രാൻഡ് പ്രിക്സ് വിജയിയെ നിർണ്ണയിക്കുന്നത്.
വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയ പ്രശസ്ത റഷ്യൻ ചലച്ചിത്ര സംവിധായകനും,തിരക്കഥാകൃത്തും നിർമ്മാതാവുമായ അലക്സി ജർമ്മൻ ജൂനിയർ. ജൂറി ചെയർമാൻ ആയ കമ്മിറ്റിയിൽ വാസിലി സ്റ്റെപനോവ്, അലക്സി റൈബിൻ, റുസ്തം സഗ്ദുള്ളേവ്, എഡ്ഗർ ബാഗ്ദാസര്യൻ എന്നിവരാണ് അംഗങ്ങൾ.
