Tag: CONGRESS

സർക്കാർ നടപടികളിൽ പാർട്ടിനിയന്ത്രണം വേണം; കോൺഗ്രസിനുള്ളിൽ ആവശ്യം ശക്തം

തിരുവനന്തപുരം: സർക്കാർ നടപടികളിൽ പാർട്ടിനിയന്ത്രണം വേണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. എൻ. ശേഷാദ്രിനാഥനെ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചതിനെതിരേ കെപിസിസി ജനറൽസെക്രട്ടറി പി.എം നിയാസ് കത്ത് നൽകിയിരുന്നു. ഇതിന് പിന്നാലെ കെപിസിസി നേതൃയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് മറ്റൊരു ജനറൽ സെക്രട്ടറി എം.ആർ അഭിലാഷ് കൂടി രം​ഗത്തെത്തി. ഇരുവരും എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനോട് അടുപ്പം പുലർത്തുന്നവരാണെന്നതാണ് ശ്രദ്ദേയം. മുഖ്യമന്ത്രിക്കെതിരേ പടയൊരുക്കത്തിനുള്ള സമയമായിട്ടില്ലെങ്കിലും എതിർപ്പിന്റെ സ്വരം രേഖപ്പെടുത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പ് കമ്മിഷണർ, ദേവസ്വം പ്ലീഡർ നിയമനങ്ങൾ, വീര്യംകുറഞ്ഞ മദ്യത്തിന് […]
Read more

അയോധ്യ സംഭാവന കൊള്ള: ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ഡൽഹി: അയോധ്യ രാമക്ഷേത്ര നിർമ്മാണ ഫണ്ടിലെ തിരിമറിയുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വിമർശനവുമായി കോൺഗ്രസ്. ഫണ്ട് തിരിമറിയിൽ ആർഎസ്എസ് നൽകിയ വിശദീകരണം ലജ്ജാകരമാണെന്ന് കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അടിയന്തരമായി പിരിച്ചുവിടണമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ആവശ്യപ്പെട്ടു. സംഭാവന കൊള്ള നടത്തിയത് ആർഎസ്എസ് ശൃംഖലയുടെ ഭാഗമായവരാണെന്നും, ഇതൊരു തട്ടിപ്പ് സംഘമാണെന്നും ജയറാം രമേശ് തന്റെ എക്സിൽ കുറിച്ചു. ആർഎസ്എസ് ആട്ടിൻതോലണിഞ്ഞ ചെന്നായയാണെന്ന് കോൺഗ്രസ് മാധ്യമവിഭാഗം […]
Read more

‘ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്’; മന്ത്രി എം. ലിജു

തിരുവനന്തപുരം: യെസ് ബോസ് കള്‍ച്ചര്‍ കോണ്‍ഗ്രസില്‍ ഇല്ലെന്ന് മന്ത്രി എം. ലിജു. ഏകഛത്രപതി ഇല്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സര്‍ക്കാര്‍ നയം സംബന്ധിച്ച് ആര്‍ക്കും ആശങ്കകള്‍ പങ്കുവെയ്ക്കാം. വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ എന്നതിൽ യുഡിഎഫ് തീരുമാനം എടുക്കുമെന്നും എം. ലിജു വ്യക്തമാക്കി. ‘ആശങ്ക പ്രകടിപ്പിക്കുന്നതില്‍ എന്താണ് തെറ്റ്. ഞങ്ങളുടെ പാര്‍ട്ടി സിപിഐഎമ്മിനെ പോലെയല്ല. പിണറായി വിജയന്‍ പറയുന്നതിലും അപ്പുറത്തേക്ക് മറ്റൊന്ന് നിലവില്‍ ഇല്ലെന്ന് പറയുന്ന ഒരു പാര്‍ട്ടിയല്ല ഞങ്ങളുടേത്. ഞങ്ങളുടെ പാര്‍ട്ടിയില്‍ ഏകഛത്രപതികളില്ല. അതിനാല്‍ അഭിപ്രായം ഉയരും. […]
Read more

വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റം; അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഓഹരി കൈമാറ്റത്തിലെ അദാനിയോടുള്ള നിലപാടില്‍ കോണ്‍ഗ്രസില്‍ ഭിന്നത. കടുത്ത നടപടി വേണമെന്നാണ് കെ. സി പക്ഷത്തിന്‍റെ അഭിപ്രായം. കേരളം ഭരിക്കുന്നത് ബിജെപി സര്‍ക്കാരല്ലെന്ന് കെസി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസി ശക്തമായ നിലപാട് എടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രി ഇന്നലെ അദാനിക്ക് അതൃപ്തി അറിയിച്ച് കത്ത് നല്‍കിയത്. എന്നാല്‍, വിഷയത്തില്‍ തുടക്കത്തില്‍ തന്നെ ശക്തമായ നിലപാട് സ്വീകരിച്ചത് മുഖ്യമന്ത്രിയാണ് എന്നാണ് വി. ഡി സതീശനെ അനുകൂലിക്കുന്ന വിഭാഗം പറയുന്നത്. എംഎസ്‍സി-അദാനി കരാർ […]
Read more

തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന് ബിജെപി അധ്യക്ഷൻ; പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

ഹൈദരാബാദ്: വരാനിരിക്കുന്ന 2028-ലെ നിയമസഭ തെരഞ്ഞെടുപ്പിൽ തെലങ്കാനയിൽ ഭരണം പിടിക്കുമെന്ന ബിജെപി അധ്യക്ഷൻ്റെ പ്രസ്താവനയെ പരിഹസിച്ച് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. പശ്ചിമബം​ഗാളിലേത് പോലെ ബിജെപിയുടെ തന്ത്രങ്ങൾ തെലങ്കാനയിൽ നടക്കില്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് ബിജെപിയെ ഞെരിച്ചമർത്തുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. ബിജെപി ദേശീയ അധ്യക്ഷനായ നിതിൻ നബീനെ പരിഹസിച്ചുകൊണ്ടായിരുന്നു ഹൈദരാബാദിലെ പൊതുപരിപാടിയിൽ രേവന്ത് റെഡ്ഡിയുടെ പ്രസം​ഗം. ‘അടുത്തിടെ ഒരാൾ ഇവിടെവന്നു, നബീനോ അങ്ങനെയെന്തോ ആണ് പേര്. അയാളുടെ പേര് എനിക്ക് കൃത്യമായി അറിയില്ല. പക്ഷേ, അദ്ദേഹം ഇവിടെവന്ന് […]
Read more

ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശ; ഇടപെടലുമായി കോണ്‍ഗ്രസ് ഹൈക്കമാന്റ്

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായുള്ള എന്‍ ശേഷാദ്രിനാഥിന്റെ നിയമന ശുപാര്‍ശയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടൽ. നിയമനവുമായി ബന്ധപ്പെട്ട പരാതി പരിശോധിക്കും. ശേഷാദ്രിനാഥിന്റെ സംഘപരിവാര്‍ പശ്ചാത്തലമാണ് പരിശോധിക്കുന്നത്. കൂടിയാലോചന നടത്താതെയുള്ള നിയമനത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അതൃപ്തിയുണ്ട്. നിയമന നീക്കത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പി. എം നിയാസ് കത്ത് നല്‍കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി എംപിയ്ക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കുമാണ് പരാതി നല്‍കിയത്. പി. എം നിയാസ് ഇന്ന് ആഭ്യന്തര മന്ത്രിയെ കണ്ടും പരാതിയറിയിച്ചിരുന്നു. […]
Read more

തൃണമൂലിന് വീണ്ടും തിരിച്ചടി; യുവനേതാവ് പാർട്ടി വിട്ട് കോൺ​ഗ്രസിൽ ചേർന്നു

മാൽഡ: തൃണമൂൽ കോൺഗ്രിന് വീണ്ടും തിരിച്ചടി. മാൽഡ ജില്ലാ യൂത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷൻ പ്രസൻജിത് ദാസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാർട്ടിയിലുണ്ടായ കടുത്ത ആഭ്യന്തര ഭിന്നതയും തകർച്ചയും തുടരുന്നതിനിടയിലാണിത്. മാൽഡയിൽ നിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളായ ഇഷാ ഖാൻ ചൗധരി, മൗസം നൂർ എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ഔദ്യോഗികമായി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃണമൂൽ കോൺഗ്രസിനുള്ളിൽ വലിയ തോതിലുള്ള വിമത നീക്കങ്ങളാണ് ഉടലെടുത്തിരുന്നത്. പാർട്ടി നേതൃത്വത്തിന്റെ തീരുമാനങ്ങളിലുള്ള അതൃപ്തിയും […]
Read more

തിരുവനന്തപുരം കോർപ്പറേഷനിലെ കയ്യാങ്കളി; ബിജെപി ബിജെപി കൗൺസിലർമാർക്കെതിരെ കേസ്

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ബിജെപി കൗൺസിലർമാർക്കെതിരെ കേസ് . കോൺഗ്രസ് വനിതാ കൗൺസിലർമാര്‍ നൽകിയ പരാതിയിലാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. ബിജെപി കൗൺസിലർമാരായ ചെമ്പഴന്തി ഉദയൻ, ഗിരി, പാപ്പനംകോട് സജി, വയൽകട രതീഷ് എന്നിവർക്കെതിരെയാണ് കോൺഗ്രസ് വനിതാ കൗൺസിലർമാരായ ഷേർലി, അനിത അലക്സ്‌ എന്നിവർ പരാതി നൽകിയത്. ചെമ്പഴന്തി ഉദയനാണ് കേസിലെ ഒന്നാം പ്രതി. ഹാജർ രജിസ്റ്ററിനെ ചൊല്ലിയുള്ള പിടിവലിക്കിടെ കെ എസ് ശബരിനാഥാനും ചെമ്പഴന്തി ഉദയനും തമ്മിൽ ഏറ്റുമുട്ടി. കാപ്പാ കേസിൽ ജയിലിലുള്ള ആർ […]
Read more

RSS നെതിരേ അപകീർത്തികരമായ പരാമർശം; കോൺ​ഗ്രസ് നേതാക്കൾക്ക് കോടതിയുടെ സമൻസ്

ബെം​ഗളൂരു: കർണാടകയിൽ കോൺ​ഗ്രസ് നേതാക്കൾക്ക് കോടതിയുടെ സമൻസ്. ആർഎസ്എസിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന പരാതിയിലാണ് കർണാടകയിലെ മന്ത്രി പ്രിയങ്ക് ഖാർ​ഗെയ്ക്കും കോൺ​ഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാടിനും കോടതി സമൻസ് നൽകിയത്. ബെം​ഗളൂരു സിറ്റി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്-42 ആണ് ഇരുവർക്കുമെതിരേ സമൻസ് പുറപ്പെടുവിച്ചത്. പരാതിയിൽ ഇരുവർക്കുമെതിരേ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച കോടതി, ജൂലായ് 21-ന് ഇരുവരും കോടതിയിൽ ഹാജരാകാനും നിർദേശിച്ചിട്ടുണ്ട്. രാഷ്ട്രീയ സ്വയംസേവക് സംഘ(ആർഎസ്എസ്)ത്തിനെതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്ന് ആരോപിച്ച് എ. തേജസ് എന്നയാളാണ് കോടതിയെ […]
Read more

കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ

ന്യൂഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി രംഗത്ത്. ഹൈക്കമാൻഡ് നേതൃത്വത്തെ അദ്ദേഹം തന്റെ ആവശ്യമറിയിച്ചു. പാർട്ടിയിലെ ജാതി സമവാക്യങ്ങൾ മാത്രം നോക്കി അധ്യക്ഷനെ തീരുമാനിക്കുന്ന നിലവിലെ പ്രവണത അവസാനിപ്പിക്കണമെന്നും ഉണ്ണിത്താൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു. അർഹതയും യോഗ്യതയും പാർട്ടിയിലെ പ്രവർത്തന പരിചയവും മാത്രമായിരിക്കണം അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള പ്രധാന മാനദണ്ഡം. 1978 മുതലുള്ള തൻ്റെ പ്രവർത്തന പാരമ്പര്യം ഹൈക്കമാൻഡ് പരിഗണിക്കണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. സംഘടനാ തലപ്പത്തേക്ക് ഭാരവാഹികളെ നിശ്ചയിക്കുമ്പോൾ ജാതി-സമുദായ സമവാക്യങ്ങൾക്ക് […]
Read more

Recent News