Tag: INTERNATIONAL

പാകിസ്ഥാൻ പൗരന്മാര്‍ക്ക് യുഎഇ വിസ വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണം

പാകിസ്ഥാൻ പൗരന്മാര്‍ക്ക് മേല്‍ യുഎഇ അപ്രഖ്യാപിത വിസ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്ന് പാകിസ്ഥാനിലെ വ്യാപാരികള്‍.ഇത് രാജ്യത്തിന്റെ വ്യാപാരത്തെയും കയറ്റുമതിയെയും ബിസിനസ് പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറഞ്ഞു. യുഎഇയുമായി വര്‍ഷങ്ങളായി മികച്ച വാണിജ്യ ബന്ധമുള്ള പല വ്യാപാരികള്‍ക്കും നിക്ഷേപകര്‍ക്കും കയറ്റുമതിക്കാര്‍ക്കും വിസ ലഭിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നതായി ബിസിനസ് രംഗത്തുള്ളവര്‍ പറയുന്നു. എന്നാല്‍, പാകിസ്ഥാൻ പൗരന്മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും എല്ലാ വിഭാഗങ്ങളിലുമുള്ള വിസ അപേക്ഷകളും സാധാരണപോലെ നടപടികള്‍ പൂര്‍ത്തിയാക്കി വരുന്നുണ്ടെന്നുമാണ് യുഎഇ അധികൃതരുടെ ഔദ്യോഗിക നിലപാട്. ദുബായ്, […]
Read more

കാനഡയിൽ ഇന്ത്യൻ വംശജയായ 26 കാരിയെ വെടിവെച്ച് കൊലപ്പെടുത്തി

ഒട്ടാവ: കാനഡയിലെ ടൊറന്റോയിൽ ഇന്ത്യൻ വംശജയായ 26കാരിയെ വെടിവെച്ച് കൊലപ്പെടുത്തി. യുവതിയെ ലക്ഷ്യമിട്ടാണ് ആക്രമണം നടപ്പിലാക്കിയതെന്ന് കാനഡ പൊലീസ് സ്ഥിരീകരിച്ചു. നവ്‌നീത് കൗർ എന്ന യുവതിയാണ് ഹംബർവുഡ് ബൊളിവാർഡിനും റെക്സ്‌ഡേൽ ബൊളിവാർഡിനും സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കാനഡയിലെ ബ്രാംപ്റ്റൺ സ്വദേശിയായ ശരൺജിത് സിംഗ് (37) എന്നയാളെ ടൊറന്റോ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റവും മുൻ ഉത്തരവുകൾ ലംഘിച്ചതിനുമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7.23ഓടെയാണ് സംഭവം. റോഡിൽ നടന്നുപോവുകയായിരുന്ന നവ്‌നീത് […]
Read more

ഗർഭിണിയായ 21കാരി ആക്രമണത്തിനിരയായി കൊല്ലപ്പെട്ടു

ബൊഗോട്ട: ബൊഗോട്ടയിൽ നദിക്കരയിൽ ഗുരുതര പരിക്കേറ്റ നിലയിൽ കണ്ടെത്തിയ എട്ട് മാസം ഗർഭിണിയായ യുവതി മരണപ്പെട്ടു. എട്ട് മാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ കാണാനില്ല. ഗർഭപാത്രം അറുത്ത് തട്ടിയെടുത്ത കുഞ്ഞിനായി തെരച്ചിൽ ഊർജ്ജിതമാക്കിരിക്കുകയാണ് പൊലീസ്. കൊളംബിയയിലെ കാലിയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. മരിയ കാമില പൊട്ടോസി എന്ന 21കാരിയേയാണ് ജൂലൈ 26ന് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ് ഐസിയുവിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിയ മരണപ്പെടുന്നത്. കാലി നഗരത്തിലെ മെലൻഡേസ് നദിക്കരയിലാണ് ക്രൂരമായി ആക്രമിക്കപ്പെട്ട നിലയിൽ 21കാരിയെ കണ്ടെത്തിയത്. നാല് […]
Read more

എക്സ്പെഡിഷൻ 74 ദൗത്യസംഘം തിരികെ ഭൂമിയിലെത്തി

അസ്താന: എട്ട് മാസത്തെ ദൗത്യം പൂർത്തിയാക്കിയതിന് ശേഷം എക്സ്പെഡീഷൻ 74 സംഘങ്ങളുമായി സോയൂസ് എംഎസ്-28 പേടകം കസാഖിസ്ഥാനിൽ ഇറങ്ങി. അമേരിക്കൻ സഞ്ചാരിയായ ക്രിസ് വില്ല്യംസ് റഷ്യൻ സഞ്ചാരികളായ സെർജി കുദ്-സ്വേർകോവ്, സെർജി മിഖേവ് എന്നിവരാണ് ഭൂമിയിൽ തിരികെയെത്തിയിരിക്കുന്നത്. പാരച്യൂട്ട് വഴിയാണ് ലാൻഡിങ് നടന്നത്. എട്ടുമാസം ബഹിരാകാശത്ത് ചെലവഴിച്ച സംഘം മനുഷ്യശരീരം ബഹിരാകാശവുമായി എങ്ങനെയാണ് പൊരുത്തപ്പെടുന്ന എന്നും ആരോ​ഗ്യ പ്രശ്നങ്ങൾക്ക് പുതിയ ചികിത്സ കണ്ടെത്താനുള്ള പരീക്ഷണങ്ങളും നടത്തി. ബഹിരാകാശ നിലയത്തിൻ്റെ അറ്റകുറ്റപ്പണികളും സംഘം നടത്തി. ഇന്ത്യൻ സമയം 3.55നാണ് […]
Read more

ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്നു; മൂന്ന് ലക്ഷം പേരെ ഒഴിപ്പിച്ചു

മാഡ്രിഡ്: ഫ്രാൻസിലും സ്പെയിനിലും കാട്ടുതീ പടരുന്ന സാഹചര്യത്തിൽ മൂന്ന് ലക്ഷം പേരെ വിവിധ മേഖലകളിൽ നിന്ന് ഒഴിപ്പിച്ചു. കാട്ടുതീ പടരുന്നതിനാൽ സ്പെയിൻ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തിൽ പടരാൻ കാരണം. സ്‌പെയിനിൽ തലസ്ഥാനമായ മാഡ്രിഡിന് സമീപവും അവില പ്രവിശ്യയിലും പടർന്നുപിടിച്ച രണ്ട് വൻ കാട്ടുതീ ഒന്നായി മാറി. ഫ്രാൻസിൽ വിനോദസഞ്ചാര കേന്ദ്രമായ കാപ് ഫെറെ ഉപദ്വീപിൽ നിന്ന് ആയിരക്കണക്കിന് വിനോദസഞ്ചാരികളെ ബോട്ട് മാർഗം ഒഴിപ്പിച്ചു. 19,000 ഹെക്ടറിലധികം വനം […]
Read more

ഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ വർധിപ്പിച്ച് ട്രംപ്

വാഷിങ്ടൺ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വീണ്ടും ഇറുക്കുമതി തീരുവ കൂട്ടി അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെയുള്ള 60 രാജ്യങ്ങളിൽ നിന്നുള്ള നിർബന്ധിത തൊഴിലിലൂടെ ഉൽപ്പാദിപ്പിച്ച ഉൽപ്പന്നങ്ങൾക്ക് യു.എസ്. ഭരണകൂടം പുതിയ കസ്റ്റംസ് തീരുവ പ്രഖ്യാപിച്ചു. പുതിയ ഉത്തരവ് അനുസരിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 10 ശതമാനവും ചില രാജ്യങ്ങൾക്ക് 12.5 ശതമാനവുമാണ് ഇറക്കുമതി തീരുവ. ആദ്യ ഘട്ടത്തിൽ ഇന്ത്യയ്ക്ക് 12.5 ശതമാനം തീരുവ നിർദ്ദേശിച്ചിരുന്നെങ്കിലും, തൊഴിൽ നിയമങ്ങളിലെ ഭേദഗതികളെക്കുറിച്ചും പ്രതിരോധ നടപടികളെക്കുറിച്ചും ഇന്ത്യയുമായി നടത്തിയ ചർച്ചകൾക്ക് […]
Read more

യുക്രെയ്നിലെ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളിൽ അഴിച്ചുപണി

കീവ്: യുക്രെയ്നിൽ ആഭ്യന്തര രാഷ്ട്രീയ-സൈനിക തലങ്ങളിൽ വൻ അഴിച്ചുപണി. പ്രതിരോധമന്ത്രിക്ക് പിന്നാലെ യുക്രയ്നിന്റെ സൈനിക മേധാവി ഒലെക്‌സാണ്ടർ സിർസ്‌കിയെയും പ്രസിഡന്റ് വൊളോദിമിർ സെലൻസ്‌കി പുറത്താക്കി. നേരത്തെ ജനപ്രിയനായ പ്രതിരോധമന്ത്രി മിഖൈലോ ഫെഡോറോവിനെ സെലൻസ്‌കി പുറത്താക്കിയിരുന്നു. സെലൻസ്കിയുടെ നടപടിക്കെതിരെ രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ്‌ സൈനിക മേധാവിയേയും പുറത്താക്കുന്നത്. ജനറൽ മൈക്കയ്‌ലോ ദ്രപതി ആണ് യുക്രെയ്ന്റെ പുതിയ സൈനിക മേധാവി. മിഖൈലോയുടെ സ്ഥാനചലനത്തിന് കാരണം അദ്ദേഹവും സൈനികമേധാവിയും തമ്മിലുള്ള അഭിപ്രായഭിന്നതയാണെന്ന് റിപ്പോർട്ടുകളുണ്ട്.പ്രതിരോധ മന്ത്രാലയത്തിൽ വലിയ പരിഷ്കാരങ്ങൾ കൊണ്ടുവരികയും അഴിമതിക്കെതിരെ […]
Read more

താരിഫ് ഭീഷണിയുമായി ട്രംപ്; ജനറിക് മരുന്നുകൾക്ക് നികുതി ചുമത്തുമെന്ന് പ്രഖ്യാപനം

വാഷിംഗ്ടൺ: വീണ്ടും താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് (ബ്രാൻഡ് ഇല്ലാത്ത) മരുന്നുകൾക്ക് ഘട്ടംഘട്ടമായി വൻതോതിൽ നികുതി ചുമത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. ജനറിക് മരുന്നുകളുടെ ഉത്പാദനം അമേരിക്കയിലേക്ക് തന്നെ തിരികെ കൊണ്ടുവരുന്നതിനും ആഭ്യന്തര നിർമ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ അടിയന്തര നടപടിയെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. പുതിയ പ്രഖ്യാപനപ്രകാരം, 2026 ഓഗസ്റ്റ് ഒന്ന് മുതൽ അടുത്ത രണ്ട് വർഷത്തേക്ക് ഇറക്കുമതി ചെയ്യുന്ന ജനറിക് മരുന്നുകൾക്ക് പൂജ്യം ശതമാനം നികുതിയായിരിക്കും ഉണ്ടായിരിക്കുക. […]
Read more

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന് ആൺകുഞ്ഞ് പിറന്നു

വാഷിങ്ടൺ: നാലാമത്തെ കുഞ്ഞിനെ വരവേറ്റ് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും ഭാര്യ ഉഷ വാൻസും. മെരിലാൻഡിലെ ബെഥെസ്ഡയിലുള്ള വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ ഞായറാഴ്ച രാവിലെയാണ് ആൺകുഞ്ഞ് ജനിച്ചത്. അലക് നീൽ വാൻസ് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞും ഉഷയും ആരോഗ്യത്തോടെയിരിക്കുന്നുവെന്നും തങ്ങളുടെ മറ്റ് മക്കൾ പുതിയ അനിയനെ കാണുന്നതിന്റെ ആവേശത്തിലാണെന്നും ദമ്പതികൾ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിൽ 150 വർഷങ്ങൾക്കുശേഷമാണ് അധികാരത്തിലിരിക്കെ ഒരു വൈസ് പ്രസിഡന്റിന് കുഞ്ഞ് ജനിക്കുന്നത് […]
Read more

മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി 500 മരണം

യാങ്കൂൺ: മ്യാൻമർ തീരത്ത് രണ്ട് ബോട്ടുകൾ മുങ്ങി റോഹിങ്ക്യൻ അഭയാർത്ഥികൾ അടക്കം 500 പേർ മരിച്ചതായി ഐക്യരാഷ്ട്രസഭാ ഏജൻസികൾ. ഖൈൻ സംസ്ഥാനത്ത് നിന്ന് ജൂൺ അവസാനത്തോടെ പുറപ്പെട്ട രണ്ട് ബോട്ടുകളാണ് അപകടത്തിൽ പെട്ടത്.അന്താരാഷ്ട്ര കുടിയേറ്റ സംഘടനയും യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആറും സംയുക്ത പ്രസ്താവനയിലാണ് അപകട വിവരം പുറത്ത് വിട്ടിരിക്കുന്നത്. ബോട്ടുകളിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വിഭാ​ഗത്തിൽ നിന്നുള്ളവരായിരുന്നു. ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകളിൽ നിന്ന് എത്തിയവരും യാത്രക്കാരിൽ ഉണ്ടായിരുന്നുവെന്നാണ് യു എൻ ഏജൻസികൾ വ്യക്തമാക്കുന്നത്. ഏകദേശം 250 പേരുമായി […]
Read more

Recent News