Tag: INTERNATIONAL

നയതന്ത്ര ചര്‍ച്ച; അടുത്ത വര്‍ഷം ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും

വാഷിങ്ടൺ: അടുത്ത വര്‍ഷം തുടക്കത്തിൽ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. നയതന്ത്ര ചര്‍ച്ചകളുടെ ഭാഗമായാണ് ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം. ഡോണള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമായുള്ള സൗഹൃദ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ-യുഎസ് സഖ്യകക്ഷി ബന്ധം കൂടുതല്‍ കരുത്ത് നേടിയെന്നും റൂബിയോ പറഞ്ഞു. 2020 ഫെബ്രുവരിയിലാണ് ഡോണള്‍ഡ് ട്രംപ് അവസാനമായി ഇന്ത്യ സന്ദര്‍ശിച്ചത്. രണ്ടാം തവണ അമേരിക്കയുടെ പ്രസിഡന്റായി സ്ഥാനമേറ്റതിന് ശേഷം ട്രംപ് ഇതു വരെ ഇന്ത്യ സന്ദര്‍ശിച്ചിട്ടില്ല. എന്നാല്‍ […]
Read more

പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ (22 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും […]
Read more

ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു

ലണ്ടൻ‍: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാ‍ർമർ‌ രാജിവെച്ചു. ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും അദ്ദേഹം രാജിവെച്ചിട്ടുണ്ട്. സെപ്റ്റംബറിൽ പാർലമെൻ്റ് സമ്മേളനം തുടങ്ങുന്നതിന് മുമ്പായി ലേബർ പാർട്ടി പുതിയ നേതാവിനെ തെരഞ്ഞെടുക്കുന്നത് വരെ സ്റ്റാർമർ പ്രധാനമന്ത്രി സ്ഥാനത്ത് തുടരും. രാജിവെയ്ക്കാനുള്ള തീരുമാനം രാവിലെ കെയ്ർ സ്റ്റാർമാർ ഫോൺ വഴി രാജാവിനെ അറിയിച്ചിരുന്നു. പുതിയ നേതാവിനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമം ആരംഭിക്കാനും സെപ്റ്റംബറിൽ ആരംഭിക്കാനിരിക്കുന്ന പാർലമെൻ്റ് സമ്മേളനത്തിന് മുമ്പ് പൂർത്തീകരിക്കാനും സ്റ്റാർ‌മർ ലേബർ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടിവ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സാമ്പത്തികം, പ്രതിരോധം, […]
Read more

പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയും, ഇന്ധനവില കുറച്ച് പാകിസ്ഥാൻ

ഇസ്ലാമാബാദ്: ഇന്ധനവില കുത്തനെ കുറച്ച് പാകിസ്ഥാൻ. പെട്രോളിന് 74 രൂപയും ഡീസലിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. യുഎസ്-ഇറാൻ സമാധാന കരാറിനെത്തുടർന്ന് മിഡിൽ ഈസ്റ്റിൽ സംഘർഷങ്ങൾ ലഘൂകരിക്കപ്പെടുകയും ഹൊർമൂസ് കടലിടുക്കിലൂടെയുള്ള ഊർജ്ജ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തതോടെയാണ് ആഗോള വിപണിയിലെ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങളിലേക്ക് എത്തിക്കാൻ പാകിസ്ഥാൻ സർക്കാർ തീരുമാനിച്ചത്. പെട്രോളിന് ലിറ്ററിന് 74 രൂപയും ഹൈ-സ്പീഡ് ഡീസലിന് ലിറ്ററിന് 67 രൂപയുമാണ് കുറച്ചിരിക്കുന്നത്. ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ പാകിസ്ഥാനിലെ പുതിയ ഇന്ധന നിരക്കുകൾ നിലവിൽ വരും. പെട്രോൾ വില […]
Read more

ഇറ്റലിയിലെ ബീച്ചിൽ വിചിത്ര നിയമം; കുട്ടികളും പ്രായമുള്ളവരും കുടകൾ ഉപയോ​ഗിക്കരുത്

റോം: ഇറ്റലിയിലെ പ്രശസ്തമായ സാര്‍ഡീനിയ ദ്വീപിലെ പുന്ത മൊലെന്റിസ് ബീച്ചിൽ വിചിത്രമായ നിയമം കൊണ്ടുവന്ന് അധികൃതർ. 10 വയസ്സിനും 65 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ ബീച്ചില്‍ കുടകളോ മറ്റ് തണല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് പുതിയ ഉത്തരവ്. പുതിയ നിയമപ്രകാരം 10 വയസ്സുവരെയുള്ള കുട്ടികളുള്ള കുടുംബങ്ങള്‍ക്കും, 65 വയസ്സിന് മുകളിലുള്ള മുതിര്‍ന്ന പൗരന്മാര്‍ക്കും മാത്രമേ ബീച്ചില്‍ കുട ഉപയോഗിക്കാനാവൂ. മറ്റെല്ലാവരും വെയിലത്ത് കഴിയേണ്ടി വരും. ഇതിന് പുറമെ, ജൂണ്‍ മുതല്‍ ഒക്ടോബര്‍ അവസാനം വരെ ബീച്ചില്‍ പ്രവേശിക്കാന്‍ […]
Read more

16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച് യുകെ

ലണ്ടൻ: കുട്ടികളുടെ സുരക്ഷിതത്വവും മാനസികാരോഗ്യവും മുൻനിർത്തി 16 വയസ്സിൽ താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് പൂർണ്ണമായി നിരോധിച്ച് യുകെ. ഇതോടെ ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങൾക്ക് ശേഷം ഈ കർശനമായ നിയമം നടപ്പിലാക്കുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ബ്രിട്ടൻ മാറി. രാജ്യത്തെ കുട്ടികളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് യുകെ പ്രധാനമന്ത്രി കീർ സ്റ്റാർമർ വ്യക്തമാക്കി. ഓസ്‌ട്രേലിയ നടപ്പിലാക്കിയ മാതൃകയേക്കാൾ ഒരുപടി കൂടി കടന്നുള്ള ‘ഓസ്‌ട്രേലിയ-പ്ലസ്’ രീതിയാണ് ബ്രിട്ടൻ ഇതിനായി സ്വീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് […]
Read more

സാവോ പോളോയിൽ ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം

സാവോ പോളോ: 130 അടി ഉയരത്തിൽ നിന്നുള്ള സാഹസിക ബഞ്ചി ജംപിനിടെ 21കാരിക്ക് ദാരുണാന്ത്യം. യുവതിയുടെ ശരീരത്തിൽ സുരക്ഷാ സംവിധാനത്തിൽ കയർ ഘടിപ്പിക്കാൻ ജീവനക്കാർ മറന്നതോടെയാണ് അപകടമുണ്ടായത്. സാവോ പോളോയിലെ സ്കെലിറ്റൻ ബ്രിഡ്ജിൽ നടന്ന ഈ ദാരുണമായ അപകടത്തിൽ മരിയ എഡ്വേർഡ റോഡ്രിഗസ് ഡി ഫ്രീറ്റാസ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒരു സ്വകാര്യ കമ്പനി സംഘടിപ്പിച്ച സാഹസിക വിനോദത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു മരിയ. സുരക്ഷാ കയറായ ബഞ്ചി കോർഡ് യുവതിയുടെ ശരീരത്തിൽ ബന്ധിപ്പിച്ചിരുന്നില്ല എന്ന കാര്യം ശ്രദ്ധിക്കാതെ ജീവനക്കാർ […]
Read more

അമേരിക്കയും ഇറാനും തമ്മിലുള്ള സമാധാന കരാറിൽ ഒപ്പ് വെയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കയും ഇറാനും തമ്മിലുള്ള നിർണായകമായ സമാധാന കരാറിൽ 24 മണിക്കൂറിൽ ഒപ്പുവയ്ക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്. അടുത്തയാഴ്ച സാങ്കേതിക തല ചർച്ചകൾ തുടരുമെന്നും ഷഹബാസ് ഷരീഫ് എക്‌സിൽ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ ഉടമ്പടികളിൽ ധാരണയിലെത്തിയെന്നാണ് യുഎസ് കേന്ദ്രങ്ങളും വ്യക്തമാക്കുന്നത്. യുദ്ധത്തിൽ ജേതാവ് തങ്ങളാണെന്ന് അവകാശപ്പെട്ട് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി രംഗത്തെത്തി. പാകിസ്ഥാൻ മധ്യസ്ഥത വഹിക്കുന്ന സമാധാന ചർച്ചകളിൽ ഇസ്രായേൽ ഭാഗമല്ലാത്തത് ഇപ്പോഴും പ്രതിസന്ധിയായി തുടരുകയാണ്. ജനീവയിൽ വെച്ച് യുഎസ് […]
Read more

യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകളുടെ സുരക്ഷ വർധിപ്പിച്ച് ഇറാൻ

വാഷിംഗ്ടണ്‍: അമേരിക്കയും ഇറാനും തമ്മില്‍ നടക്കുന്ന സമാധാന ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തില്‍ എത്തി നിൽക്കേ, ഇറാനില്‍ നിന്നും പുതിയ വാര്‍ത്ത വരികയാണ്. ആണവപദ്ധതിയുടെ ഭാഗമായി അതീവരഹസ്യമായി സൂക്ഷിച്ചിരിക്കുന്ന യുറേനിയം ശേഖരം യുഎസ് സൈന്യം പിടിച്ചെടുക്കുമെന്ന വാര്‍ത്തകള്‍ക്കിടെ, അതിന്റെ സുരക്ഷ അപകടകരമാം വിധം വർധിപ്പിച്ചിരിക്കുകയാണ് ഇറാൻ. യുറേനിയം ഒളിപ്പിച്ച ഭൂഗര്‍ഭ അറകള്‍ ഇറാന്‍ അടച്ചുപൂട്ടുകയും അവിടെ കുഴിബോംബുകളും സ്‌ഫോടകവസ്തുക്കളും സ്ഥാപിക്കുകയും ചെയ്തു. ഇവിടെയുള്ള തുരങ്കങ്ങള്‍ തകര്‍ക്കുകയും പ്രവേശന കവാടങ്ങളില്‍ സ്‌ഫോടകവസ്തുക്കള്‍ സ്ഥാപിച്ച് കെണിയൊരുക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. അതേസമയം ഇറാനും […]
Read more

റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ ഉന്നത സൈനിക ഉദ്യോഗസ്ഥന് ദാരുണാന്ത്യം

മോസ്കോ: റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിിൽ ഉന്നത സൈനിക ഉദ്യോഗസ്ഥൻ മരിച്ചു. റഷ്യൻ സൈന്യത്തിന്റെ ആർട്ടിലറി, മിസൈൽ വെടിക്കോപ്പുകളുടെ വിതരണ വിഭാഗം തലവൻ കേണൽ ദമീർ ദവിദോവാണ് കൊല്ലപ്പെട്ടത്. മോസ്കോയ്ക്ക് സമീപമാണ് സ്ഫോടനമുണ്ടായത്. റഷ്യൻ തലസ്ഥാനത്തിന്റെ കിഴക്കൻ അതിർത്തിയോട് ചേർന്നുള്ള ബാലാഷിഖ എന്ന നഗരത്തിലാണ് സ്ഫോടനമുണ്ടായത്. 57കാരനായ ദമീർ ദവിദോവ് സഞ്ചരിച്ചിരുന്ന ബിഎംഡബ്ല്യു എക്സ് 3 എസ്.യു.വി കാർ പൂർണമായും സ്ഫോടനത്തിൽ തകർന്നു. റഷ്യ യുക്രെയ്നിൽ പൂർണ്ണതോതിലുള്ള അധിനിവേശം ആരംഭിച്ചതിന് ശേഷം റഷ്യൻ മണ്ണിൽ വെച്ച് യുദ്ധത്തെ […]
Read more

Recent News