Tag: INTERNATIONAL

പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം

മുസാഫറാബാദ്: പാക് അധീന കശ്മീരിലെ മുസാഫറാബാദിന് സമീപം പാകിസ്ഥാൻ സൈന്യത്തിൻ്റെ ഹെലികോപ്ടർ തകർന്നുവീണ് അപകടം. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി പാക് സൈന്യം അറിയിച്ചു. പാകിസ്ഥാൻ ആർമി ഏവിയേഷൻ്റെ എംഐ-17 ഹെലികോപ്ടർ ആണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടർ പറന്നുയർന്നതിന് പിന്നാലെ തീപിടിക്കുകയും തകർന്നുവീഴുകയുമായിരുന്നു. ഹെലികോപ്ടറിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചെങ്കിലും മരണപ്പെട്ടവരുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല. അപകടത്തെ തുടർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മുസാഫറാബാദിൽ തുടരുന്ന പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മേഖലയിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ശക്തമാക്കിയിരുന്നു. ഹെലികോപ്ടറിൽ […]
Read more

തിരിച്ചടിച്ച് ഇറാൻ; അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ആക്രമണം

ടെഹ്റാൻ: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ ആക്രമണം നടത്തി തിരിച്ചടിച്ച് ഇറാൻ. ബഹ്‌റൈനിലെയും കുവൈത്തിലെയും ജോർദാനിലെയും അമേരിക്കൻ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഇറാന്‍റെ തിരിച്ചടി. ഇറാനിലെ 20 കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണത്തിന് ഉചിതമായ മറുപടി നൽകുമെന്ന് ഇറാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. ബഹ്‌റൈനിലെ ഫിഫ്ത്ത് ഫ്ലീറ്റ് താവളം ഇറാൻ ആക്രമിച്ചു. ഇറാന്‍റെ ആക്രമണമുണ്ടായെന്ന് കുവൈത്തും സ്ഥിരീകരിച്ചു. ജോർദാനിൽ അമേരിക്കയുടെ എഫ് 35 ഫൈറ്റർ ജെറ്റ് ഹാങ്ങർ ഇറാൻ ലക്ഷ്യം വച്ചു. യുഎസിന്‍റെ ഒരു എംക്യു 9 ഡ്രോൺ തകർത്തു […]
Read more

ഫിലിപ്പീൻസിൽ ഭൂചലനം; 19 പേര്‍ മരിച്ചു

മനില: വടക്കന്‍ ഫിലിപ്പീന്‍സിൽ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 19 പേര്‍ മരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7.37ന് ഉണ്ടായ ഭൂചലനത്തില്‍ 134 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ജോളിബീ ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റ് ഉള്‍പ്പെടെ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നിട്ടുണ്ട്. കോസ്റ്റ് ഓഫ് മിന്റനാവോ ദ്വീപില്‍ ഉണ്ടായ ഭൂചലനത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. ചില ഇടങ്ങളില്‍ ഇവ പിന്‍വലിച്ചിട്ടുണ്ട്. കൃത്യമായി […]
Read more

ബെയ്റൂട്ടിൽ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം

ബെയ്റൂട്ട്: ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ വൻ വ്യോമാക്രമണം നടത്തി ഇസ്രയേൽ സൈന്യം. ബെയ്റൂട്ടിലെ ഹിസ്ബുള്ളയുടെ പ്രധാന കമാൻഡ് ആസ്ഥാനമാണ് തങ്ങൾ ലക്ഷ്യമിട്ടതെന്നും അത് വിജയകരമായി തകർത്തതായും ഇസ്രയേൽ സൈന്യവും ഔദ്യോഗിക വൃത്തങ്ങളും സ്ഥിരീകരിച്ചു. ഹിസ്ബുള്ളയുടെ തന്ത്രപ്രധാനമായ ഭൂഗർഭ കമാൻഡ് സെന്റർ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ ആക്രമണം നടത്തിയതെന്നാണ് വിവരം. ജനവാസ മേഖലയിലെ കെട്ടിടങ്ങൾക്ക് താഴെയാണ് ഈ ആസ്ഥാനം പ്രവർത്തിച്ചിരുന്നതെന്ന് ഇസ്രായേൽ പ്രതിരോധ സേന പ്രസ്താവനയിൽ പറഞ്ഞു.ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശമായ ദഹിയേയിൽ തുടർച്ചയായി ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് പ്രാദേശിക […]
Read more

ഉത്തര കൊറിയയിൽ ആണവായുധ ശേഖരം വർധിപ്പിക്കാൻ നിർദേശം നൽകി കിം ജോങ് ഉൻ

പ്യോങ്യാങ്: ആണവായുധ ശേഖരം വർധിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഉത്തര കൊറിയൻ പരമോന്നത നേതാവ് കിം ജോങ് ഉൻ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ആയുധങ്ങൾക്കാവശ്യമായ ആണവ പദാർത്ഥങ്ങളുടെ ഉൽപ്പാദന ശേഷി ഇരട്ടിയിലധികമായി വർധിച്ചുവെന്നും ദീർഘകാല തന്ത്രപരമായ ലക്ഷ്യങ്ങൾ മുൻനിർത്തി ഇത് വീണ്ടും വർധിപ്പിക്കാനും കിം ജോങ് ഉൻ നിർദേശം നൽകി. പുതിയതായി പ്രവർത്തനം തുടങ്ങിയ ആണവ സാമഗ്രികൾ ഉൽപാദിപ്പിക്കുന്ന ഫാക്ടറിയിൽ സന്ദർശനം നടത്തവെ ആണ് കിം ജോങ് ഉൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്. ഉത്തര കൊറിയൻ മാധ്യമമായ കൊറിയൻ […]
Read more

ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കി ചൈന

ബെയ്ജിങ്: ജനനനിരക്ക് കുത്തനെ കുറഞ്ഞതോടെ, ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പുതിയ നയങ്ങള്‍ കര്‍ശനമാക്കി ചൈന. ഇതോടെ ലോകത്തിലെ ഏറ്റവും വലിയ ഗര്‍ഭനിരോധന ഉറകളുടെ ബ്രാന്‍ഡായ ഡ്യൂറെക്‌സിന് ചൈനീസ് വിപണിയില്‍ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. പതിറ്റാണ്ടുകളായി ഈ മേഖലയ്ക്ക് നല്‍കി വന്നിരുന്ന നികുതിയിളവുകള്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞതും, ഓണ്‍ലൈന്‍ പരസ്യങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതുമാണ് ഡ്യൂറെക്‌സിന്റെ വില്‍പ്പന കുത്തനെ ഇടിയാന്‍ കാരണം. ജനനനിരക്ക് കൂട്ടാനുള്ള ചൈനീസ് സര്‍ക്കാരിന്റെ പുതിയ നയങ്ങളാണ് ഡ്യൂറെക്‌സ് പോലുള്ള ബ്രാന്‍ഡുകളെ നേരിട്ട് ബാധിച്ചത്. ലോകത്ത് ഏറ്റവും […]
Read more

എബോള വൈറസ് വ്യാപനം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ

ദുബായ്: മധ്യ ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി യുഎഇ. യുഎഇയിലെ പൊതുജനാരോഗ്യനില ഭദ്രമാണെന്ന് ദേശീയ ദുരന്തനിവാരണ വകുപ്പും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയവും ദേശീയ ദുരന്ത നിവാരണ സമിതിയും ചേർന്ന് രാജ്യത്ത് അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അതേസമയം വേനൽക്കാല അവധി മുന്നിൽക്കണ്ട് യാത്രകൾ പ്ലാൻ ചെയ്യുന്ന സ്വദേശികളും പ്രവാസികളും ജാഗ്രത പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, […]
Read more

എബോള വൈറസ് വ്യാപനം; യാത്രക്കാർക്കായി നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ

ദുബായ്: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ യാത്രക്കാർക്കായി അടിയന്തര യാത്രാ നിർദ്ദേശം പുറപ്പെടുവിച്ച് എമിറേറ്റ്‌സ് എയർലൈൻ. നിരവധി രാജ്യങ്ങൾ അതിർത്തികളിൽ പരിശോധനയും കടുത്ത യാത്രാ നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതിനെ തുടർന്നാണിത്. എബോള വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ യാത്ര പുറപ്പെടുന്നതിന് മുൻപായി അതാത് രാജ്യങ്ങളിലെ ഔദ്യോഗിക സർക്കാർ വെബ്‌സൈറ്റുകൾ വഴി വിസ, പ്രവേശന നിയമങ്ങൾ എന്നിവ പരിശോധിച്ച് കൃത്യത വരുത്തണമെന്ന് എമിറേറ്റ്‌സ് യാത്രക്കാരോട് ആവശ്യപ്പെട്ടു. യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവിവരം എയർപോർട്ടിലേക്ക് പുറപ്പെടുന്നതിന് മുൻപ് […]
Read more

ഒടുവിൽ മോചനം; ഇറാനിൽ തടവിലായിരുന്ന ഇന്ത്യൻ നാവികരെ മോചിപ്പിച്ചു

ഡൽഹി: ഇറാനിൽ തടവിലായിരുന്ന ഇന്ത്യൻ നാവികരെ പത്ത് മാസത്തിന് ശേഷം മോചിപ്പിച്ചു. പത്ത് നാവികരെയാണ് മോചിപ്പിച്ചത്. കേന്ദ്രസർക്കാർ നടത്തിയ നയതന്ത്ര ഇടപെടലുകളുടെ ഫലമായാണ് ഇവരെ വിട്ടയച്ചത്. കേന്ദ്ര ഷിപ്പിംഗ് ഡയറക്ടറേറ്റ് ജനറലാണ് ഇക്കാര്യം അറിയിച്ചത്. ‘എം.വി ഹാർബർ ഫീനിക്സ്’ എന്ന എണ്ണക്കപ്പലിലെ ജീവനക്കാരായിരുന്നു ഇവർ. 2025 ജൂലൈയിൽ ഇറാനിലെ ജാസ്ക് തുറമുഖത്തിന് സമീപത്ത് വെച്ചാണ് ഇറാൻ അധികൃതർ കപ്പൽ പിടിച്ചെടുത്ത് നാവികരെ തടവിലാക്കിയത്. വിദേശകാര്യ മന്ത്രാലയം, ഷിപ്പിംഗ് മന്ത്രാലയം, ടെഹ്‌റാനിലെ ഇന്ത്യൻ എംബസിയും സംയുക്തമായി നടത്തിയ മാസങ്ങൾ […]
Read more

ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ആറ് മാസം തടവുശിക്ഷ

ഡൽഹി: ബൈജൂസ് ലേണിംഗ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് സിംഗപ്പൂരിൽ ആറ് മാസം തടവുശിക്ഷ വിധിച്ചു. ആസ്‌തി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ തുടർച്ചയായി ലംഘിച്ചതിനും കോടതിയിൽ ഹാജരാകുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് ശിക്ഷ. ഉടൻ സിങ്കപ്പൂരിലെ കോടതിയിൽ കീഴടങ്ങാൻ ഉത്തരവിട്ടതിനൊപ്പം 90,000 സിംഗപ്പൂർ ഡോളർ ഏകദേശം 67.46 ലക്ഷം രൂപ കോടതിയിൽ അടക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. 2024 ഏപ്രിൽ മുതൽ തന്റെ ആസ്തി വിവരം വെളിപ്പെടുത്താൻ ബൈജു രവീന്ദ്രനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പലതവണയായി കോടതി […]
Read more

Recent News