പാകിസ്ഥാൻ്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ ഭൂചലനം. ഇന്ന് രാവിലെയാണ് റിക്ടർ സ്കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. 24 മണിക്കൂറിനിടെ നാല് തവണ ഭൂചലനം അനുഭവപ്പെട്ടു. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടു. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ റിപ്പോർട്ട് പ്രകാരം ഭൂമിക്കടിയിൽ 35 കിലോമീറ്റർ (22 മൈൽ) ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

ഭൂചലനത്തെ തുടർന്ന് ജനങ്ങൾ പരിഭ്രാന്തരായി വീടുകളിൽ നിന്നും കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് ഓടിമാറി. പ്രാഥമിക വിവരങ്ങൾ പ്രകാരം എവിടെയും ആളപായമോ വലിയ രീതിയിലുള്ള നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. അധികൃതർ സാഹചര്യം നിരീക്ഷിച്ച് വരികയാണ്. കടുത്ത ഭൂകമ്പ സാധ്യതയുള്ള മേഖലകളിലൊന്നാണ് പാകിസ്ഥാൻ. ഇന്ത്യൻ ഉപദ്വീപിലെയും യുറേഷ്യൻ പാളികളുടെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്നതിനാലാണിത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News